ഹോളിവുഡ് ചിത്രത്തിലെ രാധിക ആപ്തെയുടെ കിടപ്പറ രംഗങ്ങൾ ചോർന്നു: പ്രതിഷേധവുമായി നടി

78

ബ്രിട്ടീഷ് അമേരിക്കൻ ചിത്രമായ ‘ദി വെഡിങ് ഗസ്റ്റിലെ’ നടി രാധിക ആപ്തെയുടെ നഗ്ന ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നു. കഴിഞ്ഞ മാർച്ച് ഒന്നിനാണ് ചിത്രം യുഎസിൽ റിലീസ് ചെയ്തത്. മൈക്കൾ വിന്റർബോട്ടം സംവിധാനം ചെയ്ത ചിത്രം രാധികയുടെ കന്നി ഹോളിവുഡ് ചിത്രം കൂടിയാണ്.

Advertisements

എട്ട് ഓസ്‌ക്കർ നേടിയ സ്ലം ഡോഗ് മില്യനയർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് ഇന്റെർനെറ്റിൽ ചോർന്നത് . ഇത് ആദ്യമായല്ല താരത്തിന്റെ ബോൾഡ് രംഗങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത്. നേരത്തെ പാർച്ച്ഡ് എന്ന ചിത്രത്തിലെ ആദിൽ ഹുസൈനിനൊപ്പമുള്ള രംഗങ്ങൾ ഇത്തരത്തിൽ ചോർന്നിരുന്നു.

ഇത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇത് രാധിക ആപ്തെയുടെ നഗ്ന വീഡിയോ എന്ന പേരിൽ പ്രചരിപ്പിച്ചതിനെതിരേ രൂക്ഷവിമർശനവുമായി ആദിൽ ഹുസൈൻ രംഗത്ത് വരികയും ചെയ്തിരുന്നു.

‘ലൈംഗികതയോടുള്ള നമ്മുടെ സമൂഹത്തിന്റെ രോഗാതുരമായ കാഴ്ചപ്പാടാണ് ഇത് പ്രചരിപ്പിക്കാൻ കാരണം. ചിത്രത്തിൽ മനോഹരമായ ഒരുപാട് രംഗങ്ങളുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് കിടപ്പറ ദൃശ്യങ്ങൾ തന്നെ പ്രചരിച്ചു.

ഞാനും രാധികയും ഒന്നിച്ചഭിനയിച്ച രംഗങ്ങൾ രാധിക ആപ്തെയുടെ സെക്സ് സീൻ എന്ന പേരിലാണ് പ്രചരിക്കുന്നത്. എന്തുകൊണ്ട് ആദിൽ ഹുസൈന്റെ പേരിൽ പ്രചരിക്കുന്നില്ലെന്നും’ താരം ചോദിച്ചു.

Advertisement