ജീവിതത്തിലെ 90 ശതമാനം ദുരിതവും ജീവിത പങ്കാളിയെ ആശ്രയിച്ച്, തെറ്റുപറ്റരുത്: സ്വന്തം ജീവിതം മുൻനിർത്തി സാമന്തയുടെ വെളിപ്പെടുത്തൽ

102

തെന്നിന്ത്യൻ സിനിമ ലോകത്തും സോഷ്യൽ മീഡിയയിലും കഴിഞ്ഞ കുറച്ച് നാളുകളാളായി ചർച്ചാ വിഷയം തെന്നിന്ത്യൻ താരസുന്ദരി സാമന്തയും സൂപ്പർതാരം നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനത്തെ കുറിച്ചാണ്. താരങ്ങൾ വേർപിരിയുന്നു എന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്.

സാമന്ത സോഷ്യൽ മീഡിയിൽ നിന്ന് അക്കിനേനി എന്ന പേര് ഒഴിവാക്കിയതിന് പിന്നാലെയാണ് വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. പതിനൊന്ന് വർഷത്തെ ബന്ധമാണ് താങ്ങൾ ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്. മാത്യക ദമ്പതികൾ എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇവർക്ക് പെട്ടെന്ന് എന്ത് സംഭവിച്ചു എന്നാണ് ആരാധകർ ചോദിക്കുന്നത്.

Advertisements

ആദ്യം ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ച വാർത്ത സത്യമാവരുതെന്ന് ആരാധകർ പ്രാർത്ഥിച്ചിരുന്നു. എന്നാൽ ഗോസിപ്പ് വാർത്തകൾ ശരിവെച്ച് കൊണ്ട് ഇരുവരും വേർപിരിയുകയായിരുന്നു. ഒക്ടോബർ 2 ന് ആയിരുന്നു വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി സാമന്ത വെളുിപ്പെടുത്തിയത്. ഇത് ആരാധകരെ മാത്രമല്ല സിനിമ ലോകത്തേയു ഞെട്ടിച്ചിരുന്നു.

Also Read
സിനിമ ഉപേക്ഷിച്ചത് ഭർത്താവ് അരുൺ വിലക്കിയിട്ടോ? അഭിനയത്തിൽ നിന്നു വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഭാമ

ഇപ്പോഴിതാ ജീവിതത്തിലെ 90 ശതമാനം സന്തോഷവും ദുരിതവും ജീവിത പങ്കാളിയെ ആശ്രയിച്ചാണെന്നും അതുകൊണ്ട് തെറ്റുപറ്റരുതെന്നും പുതുവർഷമായ 2022ലെ സന്ദേശമായി സാമന്ത പങ്കുവെച്ച കുറാപ്പാണ് സോഷ്യൽ വൈറലാകുന്നത്. സ്വന്തം ജീവിതം മുൻനിർത്തിയാണ് താരത്തിന്റെ കുറിപ്പ്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് നടൻ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം നടന്നത്. വർഷം നാലു പിന്നിടാൻ ദിവസങ്ങൾ ബാക്കി നിൽക്കെയായിരുന്നു ആരാധകരെ പോലും ഞെട്ടിച്ച് വിവാഹമോചന വാർത്ത പങ്കുവെച്ചത്. പിന്നാലെ നടി സാമന്തയ്ക്കെതിരെ വൻ തോതിൽ വ്യാജ വാർത്തകളും നിറഞ്ഞിരുന്നു.

പല വാർത്തകളും വിഷമിപ്പിക്കുന്നതാണെന്നും വിവാഹമോചനമെന്നത് എത്രമേൽ വേദന നിറഞ്ഞത് ആണെന്നും തന്നെ വെറുതെ വിടണമെന്നും താരം അപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. ഈ വേളയിലാണ് പുതുവർഷ നാളിൽ ആരാധകർക്ക് സന്ദേശവുമായി സാമന്ത രംഗത്ത് എത്തിയത്.

ജീവിതത്തിലെ 90 ശതമാനം സന്തോഷവും ദുരിതവും നമ്മുടെ ജീവിതപങ്കാളിയെ ആശ്രയിച്ചിരിക്കുന്ന തിനാൽ നമ്മുടെ പങ്കാളിയെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം. 2022ൽ കൂടുതൽ റൊമാന്റിക് ആകുന്നത് പോലുള്ള കാര്യങ്ങളും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആളുകൾക്ക് രണ്ടാമതൊരു അവസരം നൽകുന്നത് ശരിയാണെങ്കിലും ഒരാൾക്ക് മൂന്നാമതൊരു അവസരം നൽകണം.

Also Read
ഞാൻ അങ്ങനെ സംസാരിച്ചത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല, പിന്നെ സംഭവിച്ചത് ഇങ്ങനെ, മോസ്‌കോയിൽ വെച്ച് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി റിമ കല്ലിങ്കൽ

ഇവ തീർച്ചയായും ജ്ഞാനത്തിന്റെ മുത്തുകളാണ്. ബന്ധങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താനാകുമെന്നു സാമന്ത കുറിച്ചു. നാഗചൈതന്യയുമായുള്ള വേർപിരിയൽ സമാന്തയിൽ വിലയ ആഘാതമാണ് സൃഷ്ടിച്ചത്. താരം ജീവിതത്തിലേയ്ക്ക് തിരികെ വന്ന് തുടങ്ങിയിട്ടുള്ളൂ. വിവാഹമോചനം വരുത്തിയ ആഘാതം സാമന്ത മറക്കുന്നത് സുഹൃത്തുക്കൾക്കൊപ്പം യാത്രകളും ഷൂട്ടിംഗ് തിരക്കുകളുമായി ജീവിതം ബിസിയാക്കി വെച്ചാണ്.

Advertisement