നമിതാ പ്രമോദിന് ഒപ്പം ന്യൂഇയർ അടിച്ചുപൊളിച്ച് ആഘോഷിച്ച് മീനാക്ഷി ദിലീപ്, ഏറ്റെടുത്ത് ആരാധകർ

1018

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന് ആദ്യ ഭാര്യ മഞ്ജു വാര്യരിൽ ഉള്ള മകളാണ് മീനാക്ഷി ദിലീപ്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോൾ അച്ഛനായ ദിലീപിന് ഒപ്പം പോരുകയായിരുന്നു മീനാക്ഷി. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാൾ കൂടിയാണ് മീനാക്ഷി ദിലീപ്.

ദിലീപിനും ഇപ്പോഴത്തെ ഭാര്യ നടി കാവ്യാ മാധവനും ഒപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ഏറെ തിളങ്ങിയിരുന്നു. ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തതും മീനൂട്ടിയാണ്. മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവൻ.

Advertisements

ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകർ വേഗത്തിൽ ഏറ്റെടുക്കാറുണ്ട്. നിലവിൽ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം അങ്ങനെ പുറത്ത് ഒന്നും കാണാറില്ല.
മലയാളത്തിലെ പ്രമുഖ യുവ നടി നമിത പ്രമോദ് മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ്.

Also Read
മോഹൻലാലോ മമ്മൂട്ടിയോ ഫ്‌ളെക്സിബിൾ ആയ നടനാര്? അന്ന് ലോഹിതദാസ് നൽകിയ കിടു മറുപടി ഇങ്ങനെ

ഇപ്പോഴിതാ നമിതാ പ്രമോദിന് ഒപ്പം പുതുവത്സരത്തിന്റെ തലേദിവസം മീനാക്ഷി അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലവായി മാറുന്നത്. തൂവെള്ള സൽവാറിൽ അതി സുന്ദരിയി ഉള്ള മീനാക്ഷിയുടെ ചിത്രങ്ങൾ അതിവേഗമാണ് ആരാധകർ ഏറ്റെടുത്തത്.

വളർന്നു വരും തോറും അമ്മ മഞ്ജുവിനെ കോപ്പി ചെയ്ത പോലെയുണ്ട് കാണാൻ എന്നാണ് ആരാധകർ പറയുന്നത്. കൊള്ളാം ചേലായിട്ടുണ്ട് എന്നാണ് മീനാക്ഷിയുടെ ചിത്രത്തിന് നമിത നൽകിയ കമന്റ്. രണ്ട് വർഷം മുമ്പാണ് മീനാക്ഷി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. പ്രൊഫൈൽ തുറന്ന് വൈകാതെ തന്നെ രണ്ട് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്‌സിനെ മീനാക്ഷിക്ക് ലഭിച്ചു.

44 പേരെയാണ് മീനാക്ഷി ഫോളോ ചെയ്യുന്നത്. അതിൽ നമിത, ടോവിനോ, പ്രയാഗ മാർട്ടിൻ ചിപ്പിയുടെ മകൾ അവന്തിക, കീർത്തി സുരേഷ് തുടങ്ങി 44 ആളുകൾ ആണുള്ളത്. വെറും മുപ്പത്തിരണ്ട് പോസ്റ്റുകൾ മാത്രമാണ് ഇക്കാലയളവിൽ മീനാക്ഷി പങ്കിട്ടിട്ടുള്ളത്. അതിൽ ഏറെയും കുടുംബത്തോടൊപ്പമുള്ള മീനാക്ഷിുടെ ചിത്രങ്ങളാണ്.

Also Read
ആദ്യഭാര്യയ്ക്ക് ഒപ്പം ആദ്യഭാര്യയിലെ മകന്റെ വിവാഹ നിശ്ചയം ഗംഭീരമാക്കി നടൻ ബാബുരാജ്, അഭിനന്ദനങ്ങളുമായി ആരാധകർ

Advertisement