പ്രസവത്തിന് ഇനി ദിവസങ്ങൾ മാത്രം, കുഞ്ഞിന് പേര് വരെ കണ്ടുപിടിച്ചു; ആദ്യമായി അമ്മയാവുന്ന സന്തോഷം പങ്കുവെച്ച് നടി ശ്രീലയ

150

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങളിൽ ഒരാണ് നടി ശ്രീലയ. മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലുടെയാണ് ശ്രീലയ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നാലെ കൺമണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി ശ്രീലയ അഭിനയിച്ചു.

സിനിമാ സീരിയൽ നടി ശ്രുതി ലക്ഷ്മിയുടെ ഏക സഹോദരിയാണ് ശ്രീലയ. മുൻകാല സിനിമാ സീരിയൽ നടി ലിസി ജോസിന്റെ മക്കളാണ് ശ്രുതി ലക്ഷ്മിയും ശ്രീലയയും. അമ്മയുടെ പാതയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരപുത്രിമാർ കുറഞ്ഞ കാലം കൊണ്ട് സജീവമായി.

Advertisements

ശ്രീലയയുടെ രണ്ടാം വിവാഹം ആയിരുന്നു. 2017ലാണ് താരം ആദ്യമായി വിവാഹിത ആയത്. ഈ വർഷം തുടക്കത്തിൽ ആയിരുന്നു ശ്രീലയ രണ്ടാമതും വിവാഹിത ആവുന്നത്. നടിയുടെ വിവാഹം വാർത്തകളിൽ നിറയുകും ചെയ്തു. ബഹ്‌റനിൽ സ്ഥിര താമസമാക്കിയ റോബിനാണ് ശ്രീലയയുടെ ഭർത്താവ്.

Also Read
പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല, സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്നതാണ് സംഭവിച്ചത്, വെളിപ്പെടുത്തലുമായി മഞ്ജു പത്രോസ്

ഇപ്പോൾ ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീലയ. അടുത്തിടെ ഭർത്താവ് അടക്കം കുടുംബത്തിന്റെ കൂടെ പുറത്ത് വന്നപ്പോഴായിരുന്നു ശ്രീലയ ഗർഭിണിയാണെന്ന കാര്യം പുറംലോകം അറിയുന്നത്.

അന്ന് മുതലിങ്ങോട്ട് നടിയുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഒടുവിൽ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ ഗർഭകാല വിശേഷങ്ങൾ ശ്രീലയ പങ്കുവെച്ചിരിക്കുകയാണ്.
ഭർത്താവ് റോബിന്റെ കൂടെ വിദേശത്ത് ആയിരുന്നെങ്കിലും പ്രസവത്തിന് വേണ്ടിയാണ് ശ്രീലയ നാട്ടിലേക്ക് വരുന്നത്.

നവംബറിലാണ് ഭർത്താവിന്റെ കൂടെ താൻ നാട്ടിൽ എത്തിയെന്നാണ് അഭിമുഖത്തിൽ നടി പറയുന്നത്. രണ്ടാഴ്ചത്തെ ലീവിന് വന്ന ഭർത്താവ് തിരിച്ചു പോയെങ്കിലും ഇനി കുഞ്ഞ് ജനിക്കുന്നതിനോട് അനുബന്ധിച്ചായിരിക്കും വരിക. ജനുവരിയിലാണ് പ്രസവത്തിനുള്ള ഡേറ്റ്.

അതിന് മുൻപ് തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്തുമസ്, ന്യൂർ കാലത്ത് തന്നെ ഉണ്ണി പിറക്കുന്നതിന്റെ ആകാംഷയിൽ കാത്തിരിക്കുകയാണെന്നും ശ്രീലയ പറയുന്നു.ഗർഭകാലം അത്ര വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പോയതിന്റെ സന്തോഷം കൂടി നടി പങ്കുവെച്ചു. ദൈവം അനുഗ്രഹിച്ചത് കൊണ്ട് ഇതുവരെയും പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.

തുടക്കത്തിലുള്ള വൊമിറ്റിങ് പോലെയുള്ള പ്രശ്നങ്ങളും തനിക്ക് ഇല്ലായിരുന്നു. അത് ദൈവത്തിന്റെ അനുഗ്രഹമായിട്ടാണ് കാണുന്നു. അവിടെ ഞങ്ങൾ തന്നെയുള്ള ജീവിതം ആയിരുന്നു. ഭർത്താവായ റോബിൻ ഓഫീസിൽ പോകുമ്പോൾ ഞാൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

എങ്കിലും പ്രഗ്‌നൻസിയുടെ തുടക്കത്തിൽ ഉണ്ടാകാവുന്ന വിഷമ ഘട്ടങ്ങൾ ഒന്നും ഉണ്ടായില്ല എന്ന ആശ്വാസ ത്തിലാണ്. എങ്കിലും ഗർഭകാലം താനും ഏറെ ആസ്വദിച്ചു. അത് വലിയൊരു ഫീലിങ്സാണ്. ആരോടും പറഞ്ഞ് അറിയിക്കാൻ പറ്റില്ല. ഒരു അമ്മയായാൽ മാത്രമേ ആ വികാരം നമുക്ക് മനസിലാവുകയുള്ളു.

Also Read
മൗനരാഗം സീരയലിലെ കല്യാണുമായുള്ള പ്രണയം, തുറന്നു പറഞ്ഞ് പ്രതീക്ഷ, നടിയുടെ വാക്കുകൾ ഇങ്ങനെ

ആദ്യമൊക്കെ ടെൻഷൻ ആയിരുന്നു. പിന്നെ അത് സന്തോഷമായി. ഒരു അമ്മയാവുക എന്നത് ദൈവത്തിന്റെ വലിയ അനുഗ്രഹമാണ്. ആദ്യം എന്റെ പ്രസവം അവിടെയാക്കാമെന്ന് പ്ലാൻ ചെയ്തിരുന്നെങ്കിലും അഞ്ചാം മാസം ഒക്കെ ആയപ്പോഴെക്കും നാട്ടിലേക്ക് വരണമെന്ന് തോന്നി. പ്രസവസമയത്ത് അമ്മയൊക്കെ കൂടെ ഉണ്ടാവണമെന്ന് തോന്നിയെന്നാണ് നടി പറയുന്നത്.

കാരണം ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ കുട്ടിയാണ് ജനിക്കാൻ പോവുന്നത്. അതിന്റെ ആകാംഷ വീട്ടിലുള്ള എല്ലാവർക്കും ഉണ്ട്. അതാണ് നാട്ടിലേക്ക് വരാമെന്നും പ്രസവം ഇവിടെ തന്നെയാക്കാം എന്ന തീരുമാനത്തിനും പിന്നിൽ. ഇതിനകം തന്നെ കുഞ്ഞിന് ഇടാനുള്ള പേര് വരെ കണ്ടുപിടിച്ചു കഴിഞ്ഞു. ഞങ്ങളുടെ പ്രതീക്ഷ പോലെ ആളിങ്ങെത്താൻ കാത്തിരിക്കുകയാണ്.

ആരോഗ്യമുള്ള കുഞ്ഞ് ജനിക്കണം എന്ന പ്രാർത്ഥനയിലാണെന്നും ശ്രീലയ പറയുന്നു. ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മൂന്നുമണി സീരിയലിലെ കഥാപാത്രം വലിയ ജനപ്രീതി നേടി കൊടുത്തു. 2021 ജനുവരിയിൽ റോബിനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ വിദേശത്തേക്ക് പോവുകയായിരുന്നു.

Advertisement