കളരി ചുവടിൽ അമർന്ന് പൊടി പാറുന്ന ഗ്രൗണ്ടിൽ അങ്കത്തിന് തയാറായി നെയ്യാറ്റിൻകര ഗോപൻ, നല്ല പെട ഐറ്റമെന്ന് ആരാധകർ, ലാലേട്ടന്റെ ആറാട്ട് പോസ്റ്റർ വൈറൽ

47

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആരാധകർ ഏറെ കാത്തിരുന്നു ചിത്രം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്.

പുറത്തിറങ്ങി മണിയ്ക്കൂറിന് അകം പോസ്റ്റർ വൈറലായിരിക്കുകയാണ്. കൊറോണയ്ക്ക് ശേഷം തീയറ്ററിൽ എത്താൻ പോക്കുന്ന ആദ്യ മോഹൻലാൽ ചിത്രമായിരിക്കും ആറാട്ട്. കറുത്ത ഷർട്ടും മുണ്ടുമുടുത്ത് കളരി ചുവട് വച്ച് അമർന്നിരിക്കുന്ന താരത്തിന്റെ ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Advertisements

വില്ലൻ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലും ഒരുമിക്കുന്ന സിനിമയാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് സിനിമയിടെ മുഴുവൻ പേര്. സ്വന്തം ദേശമായ നെയ്യാറ്റിൻകരയിൽ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

കെജിഎഫ് ചാപ്റ്റർ വണ്ണിലെ വില്ലൻ രാമചന്ദ്ര രാജുവാണ് ആറാട്ടിൽ മോഹൻലാലിന് എതിരാളി ആയി എത്തുന്നത്. ഓഗസ്റ്റ് 12ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ആറാട്ടിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ലൊക്കേഷൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വില്ലൻ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലും ഒരുമിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. പുലിമുരുകൻ ചിത്രത്തിന് ശേഷം മോഹൻലാലിനു വേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

ശ്രദ്ധ ശ്രീനാഥ് ആണ് ആറാട്ടിൽ നായിക. നെടുമുടി വേണു, സായ്കുമാർ, വിജയരാഘവൻ, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രൻസ്, ഷീല, സ്വാസിക, രചന നാരയണൻകുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. രാഹുൽ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്.

Advertisement