സ്വാഭാവികമായും വഴങ്ങിപ്പോകും: കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി അനാർക്കലി മരയ്ക്കാർ

100

നടിമാർ നേരിടുന്ന സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മനസ്സുതുറന്ന് നടി അനാർക്കലി മരയ്ക്കാർ. സിനിമാ പ്രേമത്തിന്റെ പേരിൽ ഇത്തരം കാര്യങ്ങൾക്ക് വഴങ്ങിപ്പോകുന്നവരുണ്ടെന്നും എന്നാൽ തനിക്കിതുവരെ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഗൃഹലക്ഷ്മിയോട് സംസാരിക്കവെ അനാർക്കലി പറഞ്ഞു.

ഒരിക്കൽ ഒരു അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാൽ പിന്നെ നമ്മൾ എവിടെയാണ് എത്തുന്നതെന്ന് പറയാൻ കഴിയില്ല. അത്രയും ബിഗ് ഷോട്ടായിരിക്കും വരുന്നവർ. സിനിമയെന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട്. അങ്ങനെ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട്. താൻ അങ്ങനെയല്ല. വില കളഞ്ഞ് സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമില്ല,” അനാർക്കലി പറഞ്ഞു.

Advertisements

വസ്ത്രധാരണത്തിൽ ഇടപെടാൻ വരുന്ന ആളെ പ്രേമിക്കില്ലെന്നും നടി പറഞ്ഞു.. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാൽ, ‘ഓകെ ഭായ് ‘ എന്നു താൻ പറയുമെന്നും അനാർക്കലി നിലപാട് വ്യക്തമാക്കി.

Advertisement