അമ്മ എന്നെ കാണുന്നതിലും കൂടുതൽ സന്തോഷിച്ചത് അപ്പുവിനെ കാണുമ്പോാൾ: തുറന്നു പറഞ്ഞ് കല്യാണി പ്രിയദർശൻ

404

2022 ൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടതും വിജയം നേടിയയതുമായ സിനിമ യാണ് വീനീത് ശ്രീനിവാസൻ ഹൃദയം. പ്രണവ് മോഹൻലാൽ നായകൻ ആയി ഈ സിനിമയുടെ പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മോഹൻലാൽ ശ്രീനിവാസൻ കോമ്പോ പോലെ വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കോമ്പോ ഒരു മല യാള സിനിമയ്ക്ക് വേണ്ടി ഒരുമിക്കുന്നുവെന്നതായിരുന്നു സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ ചിത്രം ഇത്ര ത്തോളം ശ്രദ്ധിക്കപ്പെടാൻ കാരണം. സൗഹൃദം, പ്രണയം, കുടുംബജീവിതം എന്നിവയെല്ലാം കലർന്ന ഫീൽ ഗുഡ് സിനിമ യായിട്ടാണ് ഹൃദയം പ്രേക്ഷകരിലേക്ക് എത്തിയത്.

Advertisements

ചിത്രത്തിന് തിരക്കഥയെഴുതിയും വിനീത് ശ്രീനിവാസൻ തന്നെയാണ്. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന തിനിടെയാണ് ചിത്രം ദിവസങ്ങൾക്ക് മുമ്പ് ഒടിടിയിലും പ്രദർശിപ്പിച്ച് തുടങ്ങിയത്. ഒടിടിയിലും മികച്ച സ്വീകാ ര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ജേക്കബിന്റെ സ്വർഗരാജ്യം പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തെത്തിയ സിനിമയാണ് ഹൃദയം എന്ന പ്രത്യേകതയുമുണ്ട്.

Also Read
പുതിയ സന്തോഷ വാർത്ത അറിയിച്ച് അനു സിത്താരയും ഭർത്താവും, ആഘോഷമാക്കി വീട്ടുകാർ, ആശംസകളുമായി ആരാധകർ

പ്രണവ് നായകനായി എത്തിയ മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. കൊവിഡ് മൂന്നാം തരംഗ ത്തിന്റെ പശ്ചാ ത്തലത്തിൽ പല പ്രധാന റിലീസുകളും മാറ്റിയപ്പോൾ പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം തിയേറ്റ റുകളിൽ ഹൃദയത്തിന്റെ അണിയറ പ്രവർത്തകർ എത്തിച്ചു.

പ്രണവും കല്യാണി പ്രിയദർശനും യും ജോഡികളായി എത്തിയ രണ്ടാമത്തെ സിനിമ കൂടിയായിരുന്നു ഹൃദയം. നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലായിരുന്നു. പ്രിയദർശനായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

പ്രണവിനെ മനസിൽ കണ്ട് എഴുതിയ സിനിമയായിരുന്നില്ല ഹൃദയമെന്നും ചെയ്ത് വന്നപ്പോൾ പ്രണവ് അഭിന യിച്ചാൽ നന്നായിരിക്കുമെന്ന് തോന്നിയതിനാലാണ് പ്രണവിനെ സമീപിച്ചതെന്നും വിനീത് വെളിപ്പെടുത്തിയിട്ടുണ്ട്. കല്യാണിയുടെ അഭിനയത്തിന് ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ച സിനിമ കൂടിയായിരുന്നു ഹൃദയം.

നിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കല്യാണി അവതരിപ്പിച്ചത്. അരുൺ നീലകണ്ഠൻ എന്ന കഥാപാത്ര ത്തെയായിരുന്നു പ്രണവ് അവതരിപ്പിച്ചത്. ഹൃദയം കണ്ട് അമ്മ ലിസി പ്രിയദർശന്റെ പ്രതികരണം എന്തായി രുന്നുവെന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് കല്യാണി പ്രിയദർശൻ.

കൂട്ടുകാർക്കൊപ്പം ചിരിച്ച് സന്തോഷിച്ച് ജോലി ചെയ്യുക. അതും സിനിമ ചെയ്യണമെന്നത് ആഗ്രഹമായിരുന്നു. അച്ഛന്റെ കൂടെ കുട്ടിക്കാലത്ത് സെറ്റിൽ പോകുമ്പോൾ എന്റെ മനസിലേക്ക് വന്നത് ഈ സ്വപ്നമാണ്. അച്ഛനും കൂടെയുള്ളവരും അത്രയേറെ ആസ്വദിച്ച് സിനിമ ചെയ്യുന്നതാണ് എപ്പോഴും മനസിലുണ്ടായിരുന്നത്.

ഹൃദയം എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് കിട്ടിയത് ആ ഭാഗ്യമാണ്. അമ്മയായി അഭിനയിക്കാൻ മടി തോന്നിയിട്ടില്ല. അഭിനയിക്കാൻ എന്തിനാണ് പേടി. പുതിയ തലമുറയിലുള്ളവർ സിനിമയിലെ ജീവിതവും പുറത്തെ ജീവിതവും രണ്ടായി കാണാൻ പഠിച്ചിട്ടുണ്ട്. ഞാൻ സിനിമയിൽ അമ്മയായതുകൊണ്ട് അത് കാണുന്നവർക്കോ കേൾക്കുന്നവർക്കോ ഒന്നും തോന്നില്ല.

Also Read

അമ്മ സിനിമ കണ്ടത് എന്റെ കൂടെയിരുന്നാണ്. മുഴുവൻ സമയവും അമ്മ സന്തോഷത്തോടെയാണ് സിനിമ കണ്ടത്. ഒരു കഥാപാത്രം സ്‌ക്രീനിൽ പെരുമാറേണ്ട രീതി വളരെ നന്നായി ഞൻ ചെയ്തുവെന്ന് അച്ഛൻ പറഞ്ഞ പ്പോഴാണ് സമാധാനമായത്. ഇത്തരം കാര്യങ്ങൾ അച്ഛൻ നന്നായി വിലയിരുത്താറുണ്ട്.

വിനീതേട്ടനോടും വളരെ നന്നായി ചെയ്തുവെന്ന് അച്ഛൻ പറയുന്നുണ്ടായിരുന്നു. കുറച്ച് സമയം മാത്രം സ്‌ക്രീനിൽ വന്നിട്ടും എനിക്ക് എന്തെങ്കിലും ചെയ്യാനായി എന്നത് അച്ഛനെ സന്തോഷിപ്പിച്ചുവെന്നാണ് തോന്നുന്നത്. വിനീ തേട്ടൻ കഥ പറയുന്നത് നാല് മണിക്കൂർ കൊണ്ടാണ്. ആ സമയമത്രയും എന്റെ ചുണ്ടിലൊരു പുഞ്ചിരി യുണ്ടായിരുന്നു.

വിനീത് പോയിക്കഴിഞ്ഞ് മൂന്ന് മണിക്കൂറോളം ആ പുഞ്ചിരി മുഖത്തും മനസിലും ബാക്കിയായിരുന്നു. അതു കൊണ്ടാണ് ആ വേഷം ചെയ്യാൻ തയാറായത്. മനസിൽ തൊടുന്ന കഥ ചെയ്യാൻ സന്തോഷമാണ്. സ്‌ക്രീനിൽ എത്ര നേരം എന്നതിനേക്കാൾ എന്ത് ചെയ്യുന്നുവെന്നതാണു പ്രധാനം. സിനിമ മുക്കാൻ ഭാഗം കഴിഞ്ഞാണ് ഞാൻ വരുന്നത്. എന്നാൽ അതിന് ശേഷം സ്‌ക്രീനിൽ ഞാൻ സജീവമാണ്.

ആ സമയത്ത് നന്നായി ചെയ്ത് കാണുന്നവരുടെ മനസിലെത്തുക എന്നതായിരുന്നു വെല്ലുവിളി. വിനീതേട്ടൻ മന സിൽ കണ്ടതും അത് തന്നെയായിരുന്നു. ഞാനും പ്രണവും ഇന്ത്യയിലെ കാമ്പസ് ജീവിതം ആസ്വദിച്ചിട്ടില്ല. കഥ കേട്ടപ്പോഴെ ഞാനത് പറഞ്ഞിരുന്നു. മിസ് ചെയ്ത് പോയ ജീവിതം ഈ സിനിമയിലൂടെ ഞങ്ങൾ തൊട്ടറിഞ്ഞു.

അതിന്റെയൊരു അത്ഭുതമുണ്ടായിരുന്നു. ആ ജീവിതം ആസ്വദിക്കാനായി എന്നത് ഈ സിനിമയുടെ കഥയുടെ നേട്ടമാണ്. പലരും സിനിമ കണ്ട് അഭിപ്രായങ്ങൾ അറിയിച്ചിരുന്നു. എന്നാൽ വിനീതേട്ടനെ വിളിച്ച ഒരാൾ പറഞ്ഞ അനുഭവം എന്നേയും സന്തോഷിപ്പിച്ചു. ചെറിയ പിണക്കങ്ങൾ കൊണ്ട് വേർപിരിയാൻ നിന്നവർ ഈ സിനിമ കണ്ടതോടെ വേർപിരിയേണ്ടെന്ന് തീരുമാനിച്ചു.

Also Read
കെപിഎസി ലളിതയുടെ ആ വെട്ട് ശ്വേത മേനോന്റെ വലത്തേകൈക്കാണ് കൊണ്ടത്, രക്തം ചീറ്റിത്തെറിക്കുന്നതാണ് ഞങ്ങളെല്ലാവരും കണ്ടത് : സംവിധായകൻ വി.എം. വിനു

സിനിമയിലെ സ്‌നേഹം അവർക്ക് സ്വന്തം ജീവിതത്തിൽ കണ്ടെത്താനായി എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി. കഥകൾ കേൾക്കാറുണ്ട് നല്ലതെന്ന് തോന്നുന്നവ മാത്രം ചെയ്യും. ഇപ്പോൾ ടൊവിനോയുടെ തല്ലുമാലയാണ് ചെയ്തുകൊണ്ടിരിക്കുന്നത്’ കല്യാണി പ്രിയദർശൻ പറയുന്നു.

മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിർമിച്ചത്. ഹൃദയത്തിന് മുമ്പ് മാനാടാണ് കല്യാണിയുടേതായി റിലീസിനെത്തിയ സിനിമ. സിമ്പുവായിരുന്നു ചിത്രത്തിൽ നായകൻ. ടൈം ട്രാവൽ വിഷയമായ ചിത്രം ഫാന്റസി ത്രില്ലറാണ്. ടൈം ലൂപ്പ് ആണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ചിമ്പു എസ്‌ജെ സൂര്യ എന്നിവരുടെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം അബ്ദുൽ ഖാലിക്ക് എന്ന യുവാവായിട്ടാണ് ചിത്രത്തിൽ സിമ്പു അഭിനയിച്ചത്.

Advertisement