അത് കണ്ടിട്ടല്ല ഷാജുവേട്ടനുമായി പ്രണയത്തിൽ ആയത്, ഞങ്ങൾ ഉടനെ തന്നെ അടിച്ച് പിരിയുമെന്ന് ഞങ്ങളുടെ മാതാപിതാക്കൾ അടക്കം പറഞ്ഞിരുന്നു പക്ഷേ: വെളിപ്പെടുത്തലുമായി ചാന്ദ്‌നി

300

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലെത്തി വർഷങ്ങളായി അഭിനയരംഗത്ത് നിറഞ്ഞു നിൽക്കുന്ന മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ ഷാജു ശ്രീധർ. സിനിമയിലും സീരിയലുകളിലും തന്റേതായ സ്ഥാനം ചേർത്തുവച്ച് കലാകാരൻ ഇപ്പോഴും സജീവമായ തന്റെ യാത്ര തുടരുകയാണ്. മുൻ സീരിയൽ താരം ചാന്ദ്‌നിയെ ആണ് വിവാഹം കഴിച്ചത്. പ്രണയ വിവഹം ആയിരുന്നു ഇവരുടേത്.

സുനി എന്നാണ് ഷാജു ചാന്ദ്നിയെ വിളിക്കുന്നത്. തങ്ങളുടെ പ്രണയകഥയും ഇരുപത് വർഷം പിന്നിട്ട ദാമ്പത്യ ജീവിതത്തെ കുറിച്ചും സംസാരിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. ലാലേട്ടന്റെ ശബ്ദവും ഛായയും എന്നെ കുറച്ച് നാൾ പിടിച്ച് നിർത്തിയിരുന്നു. പക്ഷെ അത് തന്നെയായിരുന്നു ഇൻഡസ്ട്രിയിൽ എന്റെ പോസിറ്റീവും നെഗറ്റീവും. സ്റ്റേജ് പ്രോഗ്രാം ചെയ്യുമ്പോൾ ലാലേട്ടന്റെ ഛായയും ശബ്ദവും നല്ലതാണ്.

Advertisements

പക്ഷെ അത് സിനിമയിലേക്ക് ഒരു ആർട്ടിസ്റ്റ് എന്ന രീതിയിലേക്ക് വരുമ്പോൾ എന്നെ പലരും ഇതിന്റെ പേരിൽ മാറ്റി നിർത്തിയിട്ടുണ്ട്. ഞങ്ങൾ ഒന്നിക്കേണ്ട സമയമായപ്പോൾ ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. മായാജാലം, കോരപ്പൻ ദി ഗ്രേറ്റ് എന്നിവയാണ് അവയിൽ ചില പ്രധാന സിനിമകൾ. ഞങ്ങൾ അങ്ങനെ പ്രണയം പറഞ്ഞ് പ്രണയത്തിൽ ആയവരല്ല.

Also Read
ഭയങ്കര ക്യൂട്ടാണ്, അക്ഷര ഹാസനെ ഞാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ പ്രണയിക്കുന്ന കുട്ടി സുന്ദരിയായിരിക്കണം, വീണ്ടും മനസ്സുതുറന്ന് സന്തോഷ് വര്‍ക്കി

ലൊക്കേഷനിൽ പരിചയപ്പെട്ടിട്ട് പിന്നീട് പതിയെ പ്രണയത്തിലേക്ക് പോയവരാണ്. ഫോൺവിളി ചാന്ദ്‌നിയുടെ വീട്ടിൽ പിടിച്ചപ്പോഴാണ് ഒളിച്ചോടിയത്. ചാന്ദ്‌നിയുടെ വീട്ടിൽ ആർക്കും ഞാനുമായുള്ള വിവാഹത്തിനോട് യോജിപ്പ് ഇല്ലായിരുന്നു.ലൊക്കേഷനിൽ ഒരുമിച്ച് ഇരുന്ന് ചീട്ടുകളിച്ചിരുന്ന സമയത്താണ് എനിക്ക് ചാന്ദ്‌നിയോട് പ്രണയം തോന്നിയത്.

മറ്റുള്ളവർ ചീട്ടുകളിക്കുമ്പോൾ ഞാൻ ചാന്ദ്‌നിയുടെ മുഖത്തേക്ക് നോക്കിയിരിക്കും. ഞങ്ങൾ പ്രണയിക്കുന്ന സമയത്ത് കത്ത് അയക്കുമായിരുന്നു. ഇൻഡസ്ട്രിയിൽ എല്ലാവർക്കും ഞങ്ങളുടെ പ്രണയം അറിയാമായിരുന്നു. മക്കൾ അവർക്ക് ഫേമസ് ആകാൻ വേണ്ടിയാണ് ടിക്ക് ടോക്കിൽ എന്നേയും ഉൾപ്പെടുത്തിയത്. അത് ഞാൻ പിന്നീടാണ് മനസിലാക്കിയത്. പുറത്തൊക്കെ പോകുമ്പോൾ ആളുകൾ എന്നോട് പറയുന്നത് ടിക്ക് ടോക്ക് നന്നായിരുന്നുവെന്നാണ്.

ഞാൻ പത്തിരുന്നൂറ് സിനിമ ചെയ്തിട്ടും ആരും എന്നോട് നന്നായിരുന്നുവെന്ന് പറഞ്ഞിട്ടില്ല. അന്ന് ഞാൻ അത്ഭുതപ്പെട്ടു. ടെൻഷൻ വരുമ്പോൾ ഡ്രൈവിന് പോകാറുണ്ട് ഞങ്ങൾ. ചാന്ദ്‌നി നൃത്തം പഠിപ്പിക്കുന്ന തിരക്കിലാണ്. വീട്ടിൽ പോലും ചാന്ദ്‌നിയെ കിട്ടാറില്ല. ഓൺലൈനായും ചാന്ദ്‌നി നൃത്തം പഠിപ്പിക്കുന്നുണ്ട്. ഒരുമിച്ച് പരസ്യം ചെയ്യാൻ ഞങ്ങൾക്ക് അവസരം വന്നിട്ടുണ്ടെന്നും ഷാജു പറയുന്നു.

ശബ്ദം കണ്ടിട്ടല്ല ഷാജുവേട്ടനുമായി പ്രണയത്തിലായത്. അദ്ദേഹം മിമിക്രി ആർട്ടിസ്റ്റും നടനുമാണെന്ന് അറിയാമായിരുന്നു. എനിക്ക് ഞാൻ ചെയ്ത എല്ലാ പടങ്ങളും ഇഷ്ടമാണ്. പക്ഷെ ആളുകൾ കണ്ടാൽ ആദ്യം പറയുക അനിയത്തിപ്രാവ് സിനിമയെ കുറിച്ചാണ്. എന്റെ കരിയറിലെ നാലാമത്തെ സിനിമയായിരുന്നു അനിയത്തിപ്രാവ്.

ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്ത് ഞങ്ങളുടെ മാതാപിതാക്കൾ അടക്കം പറഞ്ഞിരുന്നു ഞങ്ങൾ വൈകാതെ പിരിയുമെന്ന്. കാരണം ഞങ്ങളുടെ രണ്ടുപേരുടേയും ലൈഫ് സ്‌റ്റൈലിൽ വ്യത്യസ്തമായിരുന്നു. പക്ഷെ ഞങ്ങൾ പരസ്പരം പതിയെ മനസിലാക്കി ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. വീട്ടിൽ പ്രണയം പിടിച്ചശേഷം ഞാൻ ആരോടും മിണ്ടാറില്ലായിരുന്നു എന്ന്് ചാന്ദ്‌നി പറയുന്നു.

Also Read
താരമൂല്യം കുത്തനെ താഴേക്ക്, പുറത്തിറങ്ങിയ സിനിമകളെല്ലാം വന്‍പരാജയം, നയന്‍താരയെ രണ്ട് സിനിമകളില്‍ നിന്നും ഒഴിവാക്കി

Advertisement