ഭയങ്കര ക്യൂട്ടാണ്, അക്ഷര ഹാസനെ ഞാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ പ്രണയിക്കുന്ന കുട്ടി സുന്ദരിയായിരിക്കണം, വീണ്ടും മനസ്സുതുറന്ന് സന്തോഷ് വര്‍ക്കി

470

മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. താരരാജാവ് മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ പറഞ്ഞുകൊണ്ടാണ് സന്തോഷ് വൈറലായത്.

മോഹന്‍ലാലിന്റെ ആരാധകനെന്ന് അവകാശപ്പെട്ട് സംസാരം തുടങ്ങിയ സന്തോഷ് ഇന്ന് ഓണ്‍ലൈന്‍ മീഡിയകളിലെ സജീവ സാന്നിധ്യമാണ്. നടിമാരെ കുറിച്ച് സന്തോഷ് സംസാരിക്കുന്ന വീഡിയോകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

Advertisements
Courtesy; Public domain

പല താരങ്ങളേയും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞെത്തിയ സന്തോഷ് വര്‍ക്കിയുടെ വീഡിയോകള്‍ പലതും ട്രോളന്മാരും ഏറ്റെടുത്തിരുന്നു. നേരത്തെ നിത്യ മേനോന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ നടിമാരെയാണ് തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞത്.

Also Read: ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു, രണ്ടാമത്തെ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തില്‍ മതിമറന്ന് ലക്ഷ്മിയും സഞ്ജുവും, ആശംസകളുമായി ആരാധകര്‍

ഇപ്പോഴിതാ നടന്‍ കമലഹാസന്റെ മകളും നടിയുമായി അക്ഷര ഹാസനെ കുറിച്ച് സംസാരിക്കുന്ന സന്തോഷ് വര്‍ക്കിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അക്ഷര ഹാസനെ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും അക്ഷരയെ പോലുള്ള ഒരു കുട്ടിയെ കിട്ടാന്‍ വളരെ പ്രയാസമാണെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

വളരെ സ്മാര്‍ട്ടായ കുട്ടിയാണ് അക്ഷര ഹാസന്‍. അക്ഷരയ്ക്കാണ് കമലഹാസന്റെ ഭംഗി കിട്ടിയിരിക്കുന്നതെന്നും ശ്രുതി ഹാസനല്ലെന്നും ധനുഷിനൊപ്പം അഭിനയിച്ച ഒരു ചിത്രത്തിലാണ് താന്‍ അവരെ ആദ്യമായി കാണുന്നതെന്നും ഭയങ്കര ക്യൂട്ടാണെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

Also Read: ലാലേട്ടന്റെ ആദ്യ ചിത്രം പ്രദര്‍ശിപ്പിച്ചത് ഞങ്ങളുടെ തിയ്യേറ്ററില്‍, 100 വര്‍ഷത്തിലധികം പഴക്കമുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി മീര അനില്‍

തനിക്ക് അക്ഷരയോട് ക്രഷ് തോന്നിയിട്ടുണ്ട്. ഇങ്ങെനെ ഭംഗിയുള്ള പെണ്‍കുട്ടികളെ കിട്ടാന്‍ പ്രയാസമാണെന്നും തനിക്ക് ഭംഗിയില്ലാത്തത് കൊണ്ട് താന്‍ പ്രണയിക്കുന്ന കുട്ടിക്ക് അത് ഉണ്ടായിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും സന്തോഷ് വര്‍ക്കി പറയുന്നു. നിരവധി പേരാണ് വൈറലായ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

Advertisement