ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു, രണ്ടാമത്തെ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തില്‍ മതിമറന്ന് ലക്ഷ്മിയും സഞ്ജുവും, ആശംസകളുമായി ആരാധകര്‍

256

ടിക് ടോകിലൂടെ തുടങ്ങി ഇപ്പോള്‍ യൂട്യൂബ് വ്ലോഗുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവരുന്ന താരദമ്പതികളാണ് സഞ്ജുവും ലക്ഷ്മിയും. നിരവധി മികച്ച വെബ് സീരീസുകളുമായാണ് ഇവര് ഹൃദയം കീഴടക്കുന്നത്.

നിരവധി സൂപ്പര്‍ഹിറ്റ് ടിക് ടോക് വീഡിയോകളിലൂടെ സഞ്ജുവും ലക്ഷ്മിയും മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായി മാറി. ടിക്ടോക്കിലൂടെ ആരംഭിച്ച് ഫേസ്ബുക്കിലും യുട്യൂബിലും ഇപ്പോള്‍ തിളങ്ങുകയാണ് സഞ്ജുവും ലക്ഷ്മിയും.

Advertisements

ടിക് ടോക് വീഡിയോകള്‍ക്ക് പിന്നാലെ നിരവധി മിനിസ്‌ക്രീന്‍ പരിപാടികളിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇവരുടെ വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണ് ഉള്ളത്. സഞ്ജുവിന്റെ സഹോദരി ഡോ. എം മഞ്ജുവും അമ്മ പത്മിനിയുമെല്ലാം വിഡിയോകളിലൂടെ താരങ്ങള്‍ ആയവര്‍ ആണ്.

Also Read: ലാലേട്ടന്റെ ആദ്യ ചിത്രം പ്രദര്‍ശിപ്പിച്ചത് ഞങ്ങളുടെ തിയ്യേറ്ററില്‍, 100 വര്‍ഷത്തിലധികം പഴക്കമുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി മീര അനില്‍

യുട്യൂബില്‍ 5 ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സും ഫേസ്ബുക്കില്‍ 8 ലക്ഷത്തിലധികം ഫോളോവേഴ്സുമാണ് ചുരുങ്ങിയ കാലം കൊണ്ട് ഇരുവരും സ്വന്തമാക്കിയത്. ബിടെക് പൂര്‍ത്തിയാക്കിയയാളാണ് സഞ്ജു. ഭാര്യ ലക്ഷ്മി എംഎ ഇംഗ്ലീഷ് പൂര്‍ത്തിയാക്കി.

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സഞ്ജുവും ലക്ഷ്മിയും. സോഷ്യല്‍മീഡിയയിലൂടെയാണ് ഇവര്‍ ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നുവെന്നാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

Also Read: അന്ന് പ്രതീക്ഷിച്ചപ്പോള്‍ ഗര്‍ഭിണിയായില്ല, ഇന്ന് ഒട്ടും പ്രതീക്ഷിക്കാത്തപ്പോള്‍ സംഭവിച്ചു, കുഞ്ഞതിഥി വരുന്ന സന്തോഷത്തില്‍ പൊന്നുവും ഷെബിനും

ഗര്‍ഭിണിയാണെന്ന് കരുതി നേരത്തെ ലക്ഷ്മി യൂട്യൂബ് വീഡിയോകള്‍ ചെയ്യുുന്നതില്‍ നിന്നും പിന്മാറിയിരുന്നില്ല. അഭിനയത്തില്‍ സജീവമായിരുന്നു ഇരുവരും. ക്ഷീണം തോന്നുമ്പോള്‍ താന്‍ റെസ്റ്റ് എടുക്കും എന്നിട്ട് വീമ്ടും അഭിനയിക്കും എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. ഇരുവര്‍ക്കും ഒരു മകളുകൂടിയുണ്ട്.

Advertisement