ലാലേട്ടന്റെ ആദ്യ ചിത്രം പ്രദര്‍ശിപ്പിച്ചത് ഞങ്ങളുടെ തിയ്യേറ്ററില്‍, 100 വര്‍ഷത്തിലധികം പഴക്കമുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി മീര അനില്‍

382

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ നടിയും അവതാരകയും ആണ് മീര അനില്‍. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സുകളില്‍ ഇടംപിടിച്ച താരമാണ് മീര അനില്‍. മലയാളികള്‍ക്ക് വളരെ പ്രിയങ്കരിയായ അവതാരകമാരില്‍ ഒരാളാണ് മീര.

Advertisements

നിരവധി സ്റ്റേജ് ഷോകളില്‍ ചാനല്‍ പരിപാടികളിലും മീര അവതാരകയായി തിളങ്ങിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ മീരയുടെ വാര്‍ത്തകള്‍ അറിയാന്‍ ആരാധകര്‍ ഏറെ താല്പര്യപ്പെടാറുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയുടെ ഭര്‍ത്താവ്.

Also Read: അന്ന് പ്രതീക്ഷിച്ചപ്പോള്‍ ഗര്‍ഭിണിയായില്ല, ഇന്ന് ഒട്ടും പ്രതീക്ഷിക്കാത്തപ്പോള്‍ സംഭവിച്ചു, കുഞ്ഞതിഥി വരുന്ന സന്തോഷത്തില്‍ പൊന്നുവും ഷെബിനും

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് താരം. പുതിയ വിശേഷങ്ങളെല്ലാം മീര സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീടിനെ കുറിച്ച് സംസാരിക്കുന്ന മീരയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

തനിക്കും വീടിനും ഒരേ പ്രായമാണെന്നും മുപ്പത്തിമൂന്ന് വര്‍ഷം പഴക്കമുള്ളതാണ് തന്റെ വീടെന്നും മീര പറയുന്നു. വീട് ചെറുതായൊന്ന് പുതുക്കി പണിതത് തങ്ങളുടെ വിവാഹ സമയത്താണെന്നും വിന്റേജ് വീട് ആക്കി കൊണ്ട് തന്നെയായിരുന്നു പുതുക്കി പണിതതെന്നും മീര കൂട്ടിച്ചേര്‍ത്തു.

Also Read: ധരിച്ച വസത്രത്തിന്റെ നീളം കുറഞ്ഞു, രശ്മികയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ, വസ്ത്രം വ്യക്തി സ്വാതന്ത്ര്യമാണെന്ന് ആരാധകര്‍

മാതാപിതാക്കളാണ് വീട്ടില്‍ താമസിക്കുന്നത്. വിശ്വാസികളായത് കൊണ്ട് വീട്ടില്‍ പൂജാമുറിയുണ്ടെന്നും തനിക്ക് നൃത്തതിന് കിട്ടിയ എല്ലാ സമ്മാനങ്ങളും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും തങ്ങളുടെ തിയ്യേറ്റിലായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചിത്രം പ്രദര്‍ശനം ചെയ്തതെന്നും നൂറുവര്‍ഷം പഴക്കമുള്ള അലമാരയും കസേരയും വീട്ടിലുണ്ടെന്നും മീര പറയുന്നു.

Advertisement