അന്ന് പ്രതീക്ഷിച്ചപ്പോള്‍ ഗര്‍ഭിണിയായില്ല, ഇന്ന് ഒട്ടും പ്രതീക്ഷിക്കാത്തപ്പോള്‍ സംഭവിച്ചു, കുഞ്ഞതിഥി വരുന്ന സന്തോഷത്തില്‍ പൊന്നുവും ഷെബിനും

125

സോഷ്യല്‍മീഡിയയില്‍ ഒരുപാട് ആരാധകരുള്ള കുടുംബ വ്‌ളോഗേഴ്‌സാണ് ഉപ്പും മുളകും ലൈറ്റ്. ഈയടുത്ത് ഇവര്‍ വൈറലായത് കുടുംബത്തിലെ മൂത്തമകളായ അഞ്ജന എന്ന പൊന്നൂസ് വിവാഹമുറപ്പിച്ചതിന് പിന്നാലെ ഒളിച്ചോടി പോയതിന്റെ പേരിലായിരുന്നു.

കുടുംബത്തെ ചതിച്ച് കാമുകനൊപ്പം പോയ മകളെ സ്വീകരിക്കില്ലെന്നു അഞ്ജനയുടെ അച്ഛനും അമ്മയും ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ നിരവധി വാഗ്വാദങ്ങളും സോഷ്യല്‍മീഡിയയിലും നടന്നിരുന്നു. അഞ്ജന, ഷെബിന്‍ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്.

Advertisements

ഇതിന് പിന്നാലെ വിശേഷങ്ങളുമായി പൊന്നുവും രംഗത്തെത്തിയിരുന്നു. വിവാഹത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് പൊന്നു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് ദേഷ്യമൊക്കെ മറന്ന് സന്തോഷത്തോടെയാണ് പൊന്നുവിനെയും ഭര്‍ത്താവിനെയും മാതാപിതാക്കള്‍ സ്വീകരിച്ചത്.

Also Read: ധരിച്ച വസത്രത്തിന്റെ നീളം കുറഞ്ഞു, രശ്മികയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ, വസ്ത്രം വ്യക്തി സ്വാതന്ത്ര്യമാണെന്ന് ആരാധകര്‍

ഇതിന് പിന്നാലെ വന്‍ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ഉപ്പും മുളകും ഫാമിലിക്ക് നേരെ ഉണ്ടായത്. എന്നാല്‍ ഇതിനെല്ലാം വ്യക്തമായ മറുപടി നല്‍കി ഇരുവരും രംഗത്തെത്തിയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് പൊന്നുവും ഷെബിനും. ഇവര്‍ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുന്ന വീഡിയോയെല്ലാം വൈറലായി മാറാറുണ്ട്.

PONNUS AND SHEBIN

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാര്‍ത്ത യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ അറിയിക്കുകയാണ് പൊന്നുവും ഷെബിനും. തങ്ങള്‍ അച്ഛനും അമ്മയും ആവാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.

Also Read: അതിന് കാരണക്കാരൻ മോഹൻലാൽ മാത്രമാണ്: വെളിപ്പെടുത്തലുമായി നടി വിദ്യാ ബാലൻ

ഈ സന്തോഷ വാര്‍ത്ത പങ്കുവെക്കുമ്പോള്‍ പൊന്നുവിനും ഷെബിനുമൊപ്പം മാതാപിതാക്കളും സഹോദരങ്ങളും ഉണ്ടായിരുന്നു. സന്തോഷം കൊണ്ട് തനിക്ക് സംസാരിക്കാന്‍ പോലും പറ്റുന്നില്ലെന്ന് ഷെബിന്‍ പറഞ്ഞു. ഞങ്ങള്‍ കുഞ്ഞിനായി പ്രതീക്ഷിച്ച ഒരു സമയമുണ്ടായിരുന്നുവെന്നും എന്നാല്‍ അന്ന് ആയില്ലെന്നും വലിയ വിഷമമായിരുന്നുവെന്നും ഇന്ന് പ്രതീക്ഷിക്കാതെ ആയി എന്നും പൊന്നു പറയുന്നു.

Advertisement