അതിന് കാരണക്കാരൻ മോഹൻലാൽ മാത്രമാണ്: വെളിപ്പെടുത്തലുമായി നടി വിദ്യാ ബാലൻ

23282

മലയാള സിനിമയിൽ അഭിനയിക്കാൻ പലതവണ എത്തുകയും അപ്പോഴെല്ലാം ഓരോ കാരണങ്ങളാൽ ആ സിനിമകൾ മുടങ്ങി പോവുകയും ചെയ്ത ചരിത്രമുള്ള നടിയാണ് ഇപ്പോഴത്തെ ബോളിവുഡ് താര സുന്ദരി വിദ്യാ ബാലൻ. പിന്നീട് ബോളിവുഡ് ചിത്രങ്ങളിലൂടെ ഇന്ത്യയിലെ മികച്ച നടിയമാരുടെ പട്ടികയിലെത്താനും താരത്തിന് സാധിച്ചിരുന്നു.

എന്നാൽ താൻ സിനിമയിലേക്ക് വരാൻ കാരണക്കാരൻ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ മാത്രമാണെന്ന് ആണ് വിദ്യാ ബാലൻ പറയുന്നത്. പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് നിൽക്കുമ്പോൾ ആദ്യ സിനിമയായ ചക്രത്തിലേക്ക് സംവിധായകൻ കമലിന്റെ ക്ഷണം വന്നു.

Advertisements

എന്നാൽ സിനിമയിൽ അഭിനയിക്കാൻ വീട്ടുകാർ സമ്മതം മൂളിയതിന്റെ ഒറ്റക്കാരണം അത് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ഒപ്പം ആയതുകൊണ്ട് മാത്രമാണെന്ന് ആയിരുന്നു വിദ്യാ ബാലൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. എന്നാൽ ചില കാരണങ്ങളാൽ ആ സിനിമ നടന്നില്ല പക്ഷെ പിന്നീട് ബോളിവുഡിൽ എത്തിയ വിദ്യാബാലൻ ഉയരങ്ങൾ കീഴടക്കുകയായിരുന്നു.

ഇന്ത്യൻ സിനിമയിലെ വിലകൂടിയ താരമായി വളർന്നുവെങ്കിലും മോഹൻലാലിന്റെ ഒപ്പം ഒരു സിനിമ എന്ന മോഹം വിദ്യാ ബാലൻ ഇപ്പോഴും കൊണ്ടു നടക്കുന്നു. അതേ സമയം ആമിയിലൂടെ വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ ലഭിച്ച അവസരത്തിൽ നിന്നുള്ള വിദ്യയുടെ പിന്മാറ്റത്തെക്കുറിച്ച് കഥകൾ പലതും പ്രചരിച്ചിരുന്നു. ചർച്ചകളും വാഗ്വാദങ്ങളും പൊടിപൊടിച്ചു. വിവാദത്തിൽ രാഷ്ട്രീയവും മതവുമൊക്കെ കൂടിക്കുഴഞ്ഞു.

സംഘപരിവാറിന്റെ മുഖ്യ ശത്രുക്കളിൽ ഒരാളായ കമലിന്റെ സിനിമയിൽ അഭനയിക്കുന്നതിൽ നിന്ന് ആർഎസ്എസ് വിദ്യാ ബാലനെ വിലക്കിയതായും ചില റിപ്പോർട്ടുകൾ വന്നിരുന്നു. അന്നൊന്നും പക്ഷേ, വിദ്യ ബാലൻ ഒന്നും പറഞ്ഞില്ല. ഒന്നും പറയാനില്ലാത്തതു കൊണ്ടായിരുന്നില്ല ആ മൗനം. കമലിന്റെ ആമിയിൽ നിന്ന് പിന്മാറാൻ വ്യക്തമായ കാരണങ്ങൾ ഇണ്ടായിരുന്നു എന്ന് വിദ്യ പിന്നീട് പറഞ്ഞിരുവന്നു.

Also Read
അന്നത്തെ മുഹമ്മദ് കുട്ടിയാണ് ഇന്നത്തെ മമ്മൂട്ടിയെന്ന് അച്ഛൻ അറിഞ്ഞത് കുറേ കാലങ്ങൾ കഴിഞ്ഞാണ്; അച്ഛന്റെ ആക്‌സിഡന്റ് കേസ് വാദിച്ചവരിൽ ഇന്നത്തെ മമ്മൂട്ടിയും ഉണ്ട്; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു സൗഹൃദ കഥ

ഒരുപാട് സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് കമലാദാസ് നിങ്ങളുടെ മാധവിക്കുട്ടി. ആ ചിത്രം തുടങ്ങാൻ അങ്ങേയറ്റം അക്ഷമയോടെ കാത്തിരിക്കുക ഈയിരുന്നു ഞാൻ. പക്ഷേ, ഡെങ്കിപ്പനി വന്ന് കിടപ്പിൽ ആയിപ്പോയി. എന്നാൽ ഒരു സമയത്ത് കമലിനും എനിക്കുമിടയിൽ വളരെ ക്രിയേറ്റീവായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി.

തിരക്കഥയുടെ അവസാന രൂപം സംബന്ധിച്ച് ഞങ്ങൾ രണ്ടാൾക്കും വേറിട്ട കാഴ്ചപ്പാടുകളും സമീപനവുമാണ് ഉണ്ടായിരുന്നത്. ചില രാഷ്ട്രീയപരമായ സമ്മർദം കൊണ്ടാണ് ഞാൻ സിനിമ ഉപേക്ഷിച്ചത് എന്ന നിലയിലുള്ള പ്രചാരണങ്ങൾ തെറ്റാണ്.

ഞാൻ ചിത്രത്തിൽ നിന്ന് പിന്മാറിയതിനു ശേഷം മഞ്ജു വാര്യരാണ് കമലയുടെ വേഷം ചെയ്യുക എന്ന് എന്നോട് പറഞ്ഞിരുന്നു. ഒരു നടി എന്ന നിലയിൽ ഞാൻ ഭയങ്കര അത്യാഗ്രഹിയായ ഒരാളാണ്. ഏറ്റവും മികച്ചതിനു വേണ്ടി ഏറ്റവും മികച്ച ടീമിനൊപ്പം വർക്ക് ചെയ്യണം എന്നാണ് ആഗ്രഹം വിദ്യ പറഞ്ഞു.

അതേ സമയം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായിക ഈകേണ്ടിയിരുന്നത് വിദ്യാ ബാലൻ ആയിരുന്നുവെന്ന് സിനിമയുടെ നിർമ്മാതാവ് സോഫിയ പോൾ വെളിപ്പെടുത്തിയിരുന്നു. വിദ്യ കഥ കേട്ട് ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് ഡേറ്റിന്റെ പ്രശ്‌നങ്ങളെ തുടർന്ന് വിദ്യ പിൻമാറുക ആയിരുന്നുവത്രെ. കൂടാതെ മലയാളത്തിൽ തന്നെ മുകേഷിന്റെ നായികയായും വിദ്യാ ബാലൻ അഭിനയിച്ചിട്ടുണ്ട്. 2003ൽ ചിത്രീകരിച്ച കളരി വിക്രമൻ എന്ന ചിത്രത്തിൽ ആയിരുന്നു അത്. വിദ്യ അയ്യർ എന്നായിരുന്നു വിദ്യ അറിയപ്പെട്ടിരുന്നത്. സിനിമാ മാസികളിലും പത്രങ്ങളിലും ആ പേരായിരുന്നു വന്നിരുന്നത്.

ചിത്രീകരണം ആരംഭിച്ച ചിത്രം പക്ഷെ തിയറ്ററിൽ എത്തിയില്ല. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രഗത്ഭരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നിട്ടും പെട്ടിയിൽ ഇരിക്കാനായിരുന്നു ചിത്രത്തിന്റെ വിധി. സാമ്പത്തിക പ്രതിസന്ധി ആയിരുന്നു ചിത്രം മുടങ്ങിപ്പോകാൻ കാരണം.

പ്രശസ്ത തിരക്കഥാകൃത്ത് ബാബു ജനാർദ്ധനന്റെ തിരക്കഥയിൽ ദീപക് മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. വിപിൻ മോഹനായിരുന്നു ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. മുകേഷ് വിദ്യാ ബാലൻ എന്നിവരെ കൂടാത തിലകൻ ജഗതി, ഹരിശ്രീ അശോകൻ മണിയൻ പിള്ള രാജു എന്നിവരും ചിത്രത്തിൽ ഉണ്ടായിരുന്നു.

Also Read
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പെണ്ണുകാണൽ ആരംഭിച്ചു, രണ്ടും മൂന്നും പേര് ഒക്കെ ഒരു ദിവസം വന്നു പോകും: അനുമോൾ പറയുന്നു

Advertisement