കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഞാൻ ഭാവനയുടെ കടുത്ത ആരാധകനാണ്, ഭാവനയുടെ തിരിച്ചുവരവിൽ വലിയ സന്തോഷമുണ്ട്, പൃഥ്വിരാജ്

106

മലയാളികളുടെ പ്രിയപ്പെട്ട താരവും തെന്നിന്ത്യൻ സൂപ്പർ നായികയാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയിൽ നിന്നും വിട്ട് നിൽക്കുന്ന താരം ഇപ്പോൾ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഭാവനയുടെ തിരിച്ചുവരവിൽ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ.

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി താൻ മാറിയെന്ന് പൃഥ്വിരാജ് പറയുന്നു. തനിക്ക് അറിയാവുന്ന സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷിക്കുന്നവർ ആണെന്നും പൃഥ്വിരാജ് പറഞ്ഞു. മീഡിയവൺ ചാനലിനോട് സംസാരിക്കവേയാണ് പൃഥ്വിരാജ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Advertisements

എനിക്ക് ഭയങ്കര സന്തോഷമുണ്ട്. ഞാൻ എന്നും ഭാവനയുടെ സുഹൃത്തായിരുന്നു പക്ഷേ കഴിഞ്ഞ അഞ്ചുവർഷക്കാലം കൊണ്ട് ഞാൻ അവരുടെ ഒരു വലിയ ആരാധകനായി മാറി എന്ന് പൃഥ്വി പറഞ്ഞു. ഭാവനയ്‌ക്കൊപ്പം സിനിമാ മേഖലയിലുള്ള ചിലർ നിന്നില്ലെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് സിനിമാ ലോകം ഒരേപോലുള്ള ലോകത്തിൽ ജീവിക്കുന്ന ഒരു പറ്റം ആളുകളല്ലെ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

Also Read
ആരതി മറ്റൊരുത്തീ; ബസിൽ വെച്ച് ഉപദ്രവിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് പഞ്ഞിക്കിട്ട് പൊലീസിൽ ഏൽപ്പിച്ച യുവതിക്ക് കൈയ്യടിച്ച് നവ്യാ നായർ

ഞാൻ ജീവിക്കുന്ന എന്റേതായ ലോകത്തിൽ എല്ലാവരും ഭയങ്കര പോസിറ്റിവിറ്റിയിലാണ് ഭാവനയുടെ തിരിച്ചുവരവിനെ കാണുന്നത്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നത് തീരുമാനിക്കേണ്ടത് രൂപികരിക്കപ്പെട്ടവരാണെന്നും പൃഥ്വിരാജ് പറഞ്ഞു.

സെറ്റുകളിൽ ജോലി സാഹചര്യം മെച്ചപ്പെടുമെങ്കിൽ അത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഞാൻ സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളാണ്. എനിക്ക് എന്റേതായ ഒരു ലോകമുണ്ട്. എനിക്ക് ആ ലോകമേ അറിയുകയുള്ളൂ. ആ വേൾഡിൽ എല്ലാവരും ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷിക്കുന്നവരാണ്.

മറിച്ച് മറ്റൊരാളുടെ ലോകത്ത് എന്താണെന്ന് എനിക്ക് അറിയില്ല. ഞാൻ അതിന്റെ ഭാഗമല്ല. എന്നാൽ വെളിയിൽ നിൽക്കുന്നവർക്ക് ഇതെല്ലാം ഒരു ലോകമാണെന്ന ചിന്തവരും. എന്നാൽ അങ്ങനെ അല്ല. ഞാൻ ജീവിക്കുന്ന എന്റേതായ ലോകത്തിൽ എല്ലാവരും ഭയങ്കര പോസിറ്റിവിറ്റിയിലാണ് ഭാവനയുടെ തിരിച്ചുവരവിനെ കാണുന്നത്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകൾ.

Also Read
ഞാൻ കയറുന്ന വിമാനത്തിൽ ദിലീപ് ഉണ്ടെങ്കിൽ എടുത്തു ചാടണോ, ബന്ധം ഉപേക്ഷിക്കാനാകില്ല; ദിലീപിന് ഒപ്പം വേദി പങ്കിട്ട സംഭവത്തെ കുറിച്ച് രഞ്ജിത്ത്

Advertisement