സീരിയലിൽ നിറയെ അമ്മായിയമ്മ പോര്, കുഞ്ഞിന് വിഷം കൊടുക്കൽ, കുശുമ്പ് കുന്നായ്മ ചതി കള്ളം, അസഹനീയം ആയപ്പോൾ അഭിനയം നിർത്തി പോരുന്നു: വെളിപ്പെടുത്തലുമായി പ്രവീണ

842

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേപോലെ തിളങ്ങിയിട്ടുള്ള മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് പ്രവീണ. സിനിമയിലൂടെയെത്തി പിന്നീട് സീരിയൽ രംഗത്തും സൂപ്പർ നായികയായി തിളങ്ങുകയായിരുന്നു പ്രവീണ. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ സിനിമാഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതുംവലുതുമയ വേഷങ്ങൾ പ്രവീണ ചെയ്തു.

വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു നടി. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രവീണ തിളങ്ങിയിരുന്നു. വ്യത്യസ്തമായ വേഷങ്ങളിലെ വൈവിധ്യമാർന്ന പ്രകടനത്തിലൂടെ നിരവധി പുരസ്‌കാരങ്ങളും പ്രവീണ സ്വന്തമാക്കിയിട്ടുണ്ട്.

Advertisements

കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരം പ്രവീണ നേടിയെടുത്തിരുന്നു. 1998ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്‌നി സാക്ഷി എന്ന ചിത്രത്തിലെ പ്രകടനത്തിനും 2008ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രത്തിലെ പ്രകടനത്തിനും പ്രവീണയെ തേടി പുരസ്‌കാരങ്ങൾ എത്തിയിരുന്നു.

Also Read
പറയുന്നവർ എന്തും വേണമെങ്കിലും പറഞ്ഞേട്ടേ, എനി നിങ്ങളുടെ ഈ സ്നേഹം മാത്രം മതി, അമൃത സുരേഷ് പറയുന്നത് കേട്ടോ

നാഷണൽ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് പ്രവീണയുടെ ഭർത്താവ്. ഗൗരി എന്ന ഒരു മകളാണ് പ്രവീണയ്ക്ക് ഉള്ളത്. അതേ സമയം തന്റെ സീരിയൽ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം ഇപ്പോൾ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സീരിയലുകൾക്ക് സെൻസറിംങ്ങ് ഏർപ്പെടുത്തണമെന്ന് നടി ആവശ്യപ്പെട്ടിരിക്കുകയാണ്. സീരിയലുകളിലെ കഥാപാത്രങ്ങളും സിറ്റുവേഷൻസും അസഹനീയമായതോടെ ഷൂട്ടിങ്ങിനിടെ അഭിനയം നിർത്തി പോരേണ്ട സാഹചര്യം ഉണ്ടായെന്നു പ്രവീണ പറയുന്നു.

അമ്മായിയമ്മ പോര്, കുഞ്ഞിനു വിഷം കൊടുക്കൽ, കുശുമ്പ്, കുന്നായ്മ, ചതി, കള്ളം എന്നിങ്ങനെയുള്ള സിറ്റുവേഷൻസ് മാത്രമേ സീരിയലുകളിൽ സൃഷ്ടിക്കപ്പെടുന്നുള്ളു. സാമ്പത്തിക നേട്ടത്തിനായി മാത്രം സീരിയൽ പിടിക്കുമ്പോൾ അങ്ങനെയേ സാധിക്കൂ എന്നാണ് നിർമ്മാതാക്കളും സംവിധായകരും പറയുന്നത്. ഒരു കുടുംബത്തിലും ഒരിക്കലും കാണാത്ത സിറ്റുവേഷൻസാണ് സീരിയലുകളിൽ ചിത്രീകരിക്കുന്നത്.

ജീവിതഗന്ധിയായ പ്രമേയങ്ങൾ സീരിയലുകളിൽ ഉണ്ടാകുന്നില്ല. സീരിയലുകളിലെ ഈ മണ്ടത്തരങ്ങൾ എന്തൊക്കെ ആണെന്ന് കാണാനാണ് പ്രേക്ഷകർ ഇത് കാണുന്നത്. അല്ലാതെ, ആ സീരിയലിലെ കലാമൂല്യവും പ്രമേയ മികവും ഒന്നും കണ്ടിട്ടല്ല. അത്തരം ഒരു സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കെ സിറ്റുവേഷൻസ് അസഹനീയമായി മാറിയപ്പോൾ അക്കാര്യം സംവിധായകനോട് പറഞ്ഞ് അഭിനയം മതിയാക്കി മടങ്ങിയിട്ടുണ്ടെന്നും പ്രവീണ വ്യക്തമാക്കുന്നു.

Also Read
മമ്മൂട്ടിയുടെ ആ സിനിമയുടെ സ്‌ക്രിപ്റ്റ് മോഹൻലാലിന്റെ ലൊക്കേഷനിൽ, അന്ന് സംഭവിച്ചത് ഇങ്ങനെ

Advertisement