മമ്മൂട്ടിയുടെ ആ സിനിമയുടെ സ്‌ക്രിപ്റ്റ് മോഹൻലാലിന്റെ ലൊക്കേഷനിൽ, അന്ന് സംഭവിച്ചത് ഇങ്ങനെ

166

മലയാളത്തിലെ ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്ത് ആയിരുന്നു ഒരു കാലത്ത് ഡെന്നിസ് ജോസഫ്. താരരാജാക്കന്മാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് ധാരാളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഒരു പക്ഷേ മലയാളത്തിലെ താര രാജാക്കന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി തിരക്കഥ രചിച്ചു പ്രശസ്തനായ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ് എന്ന് തന്നെ പറയാം. തന്റെ സിനിമ ജീവിതത്തിലെ ഒട്ടനവധി അസുലഭ മുഹൂർത്തങ്ങളെ കുറിച്ച് സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

Advertisements

ഒട്ടനവധി സങ്കീർണവും എന്നാൽ അതെ പോലെ രസകരമായ സിനിമ ലോക കഥകൾ അദ്ദേഹം, പ്രേക്ഷകർക്ക് ആയി പങ്ക് വച്ചിരുന്നു. സിനിമയുടെ അണിയറ രഹസ്യങ്ങൾ എന്നും അറിയാൻ സിനിമ പ്രേക്ഷകർ വലിയ ആവേശമുള്ളവരുമാണ്. ഒരു തിരക്കഥ കരുത്തു എന്നതിനപ്പുറം അഞ്ചു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത് കഴിവ് തെളിയിച്ച ഒരു സംവിധായകൻ കൂടിയാണ് ഡെന്നിസ് ജോസഫ്.

Also Read
പറയുന്നവർ എന്തും വേണമെങ്കിലും പറഞ്ഞേട്ടേ, എനി നിങ്ങളുടെ ഈ സ്നേഹം മാത്രം മതി, അമൃത സുരേഷ് പറയുന്നത് കേട്ടോ

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഇനിയും പുറത്തിറങ്ങാതെ ബാബു ആന്റണി ചിത്രം പവർ സ്റ്റാർ ആണ് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന അവസാന ചിത്രം. ചിത്രത്തിന്റെ എഴുത്തു ജോലികൾ പൂർത്തീകരിച്ച വേളയിൽ താനാണ് ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.

ഇപ്പോൾ മുൻപ് സഫാരി ടിവി പ്രോഗ്രാമിൽ അദ്ദേഹം പറഞ്ഞ രസകരമായ ഒരനുഭവം പ്രേക്ഷകർക്കായി പങ്ക് വെക്കുകയാണ്. മോഹൻലാലിന്റെ രാജാവിന്റെ മകനും, മമ്മൂട്ടിയുടെ ആയിരം കണ്ണുകളും ഇരു ചിത്രങ്ങളുടെയും സ്‌ക്രിപ്റ്റിംഗും ഷൂട്ടിങ്ങും ഒരേ സമയമാണ് നടക്കുന്നത്.

രണ്ടിനും സ്‌ക്രിപ്റ്റ് എഴുതുന്നത് ഡെന്നിസ് ജോസഫ് തന്നെ. തമ്പി കണ്ണന്താനം മോഹൻലാൽ ചിത്രവും ജോഷി മമ്മൂട്ടി ചിത്രവും ആണ് സംവിധാനം ചെയ്തത് രണ്ടിന്റെയും സ്‌ക്രിപ്റ്റ് ഒരുമിച്ചെഴുതുന്നതിനാൽ രണ്ടിൻറ്റെയും സ്‌ക്രിപ്റ്റ് മാറി നൽകിയ രസകരമായ അനുഭവം ആണ് അന്ന് ഡെന്നിസ് ജോസഫ് വെളിപ്പെടുത്തിയത്.

ജോഷിയുടെ അസ്സിസ്റ്റന്റിന്റെ കയ്യിൽ മമ്മൂട്ടി ചിത്രത്തിന് പകരം രാജാവിന്റെ മകന്റെ സ്‌ക്രിപ്റ്റ് കൊടുത്തു വിട്ടു തിരിച്ചു അതെ പോലെ മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മമ്മൂട്ടി ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് മാന് അന്ന് നൽകിയത്. ഡയലോഗുകൾ നോക്കിക്കാൻ സ്‌ക്രിപ്റ്റ് എടുത്ത സമയത്താണ് അബദ്ധം തിരിച്ചറിയുന്നത് എന്നും ഡെന്നിസ് ജോസഫ് പറഞ്ഞിരുന്നു.

Also Read
അയാളെ വിളിച്ച് അപ്പോൾ തന്നെ മമ്മൂട്ടി വഴക്കു പറഞ്ഞു, സത്യത്തിൽ മമ്മൂട്ടിക്ക് അക്കാര്യത്തിൽ ഇടപെടേണ്ട യാതൊരു ആവശ്യവുമില്ല, അതാണ് ആ മനുഷ്യന്റെ മഹത്വം; മേനക പറയുന്നു

Advertisement