പറയുന്നവർ എന്തും വേണമെങ്കിലും പറഞ്ഞേട്ടേ, എനി നിങ്ങളുടെ ഈ സ്നേഹം മാത്രം മതി, അമൃത സുരേഷ് പറയുന്നത് കേട്ടോ

149

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോൾ പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് താരങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്.

എന്നാൽ രണ്ടാളും നേരത്തെ വിവാഹം കഴിച്ചത് കൊണ്ട് വലിയ വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയ യിലൂടെ ലഭിക്കുന്നത്. ഇതിന് എതിരെ താരങ്ങൾ പ്രതികരിക്കുകയും ചെയ്തു. എന്നാൽ അമൃതയ്ക്കും ഗോപിക്കും ആശംസകൾ അറിയിച്ച് വന്നവർക്ക് നടി കൊടുത്ത മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.

Advertisements

സോ സ്വീറ്റ് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസാക്ഷിക്ക് ശരിയെന്ന് തോന്നിയാൽ തല ഉയർത്തി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ഒരു ആരാധിക അമൃത സുരേഷിനോട് പറഞ്ഞിരിക്കുന്നത്. ആരാധികയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് കമന്റിന് മറുപടിയുമായി അമൃതയും എത്തി.

Also Read
ഷഹാന തന്റെ കൂടെ ഉള്ളോടത്തോളം താൻ തളരില്ല, ആദ്യ രണ്ട് ഓപ്പറേഷനും സക്‌സസ് ആയി: സന്തോഷ വാർത്തയുമായി പ്രണവും ഷഹാനയും

അത്രയേ ഉള്ളു പറയുന്നവർ പറഞ്ഞോട്ടേ, നിങ്ങളെ പോലെ സ്നേഹമുള്ളവർ കുറച്ച് പേർ ഉണ്ടല്ലോ. അത് മതി. ഒരുപാട് സ്നേഹം എന്ന് അമൃതയും പറയുന്നു. ഇതിനോട് അനുബന്ധിച്ച് നൂറ് കണക്കിന് കമന്റുകൾ ആണ് അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസകൾ അറിയിച്ച് എത്തുന്നത്. ചിലർ വിമർശിക്കുകയും ചെയ്യുന്നുണ്ട്.

അവനവന്റെ ജീവിതത്തിൽ എന്താണ് സംഭവവിച്ചതെന്നും എന്താണ് അനുഭവിച്ചതെന്നും അവനവന് തന്നെയല്ലേ അറിയുള്ളു. ഏതൊരു മനുഷ്യനും എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും സമാധാനം ഇല്ലെങ്കിൽ പിന്നെ എല്ലാം പോയി. എനിക്ക് അമൃതയെയും ഗോപി സാറിനെയും വലിയ ഇഷ്ടമാണ്. നിങ്ങൾ ഒരുമിച്ചു എന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി.

വിമർശകരുടെ മുന്നിൽ നന്നായി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടതെന്ന് ഒരു ആരാധിക അമൃതയോട് പറയുന്നു. സ്നേഹം തോന്നുമ്പോൾ സ്നേഹിക്കാനും വഞ്ചിക്കാൻ തോന്നുമ്പോൾ വഞ്ചിക്കാനും വലിച്ചെറിയാനും ഇവിടെ സ്വാതന്ത്ര്യമില്ല? നിങ്ങൾ ധൈര്യമായി കിട്ടുന്ന അവസരത്തിൽ സന്തോഷം കണ്ടെത്തു.. സുഖമായി ജീവിക്കണം.

എന്നും സന്തോഷത്തോടെ ഇരിക്കുന്നതാണ് കാണേണ്ടത്. നിങ്ങളുടെ ശരി മറ്റുള്ളവർക്ക് തെറ്റാവാം. അത് നോക്കണ്ട. നിങ്ങൾക്ക് ശരി എന്ന് തോന്നുന്ന വഴിയിലൂടെ ജീവിക്കുക എന്നും അമൃതയോട് ആരാധകർ പറയുന്നു. നടൻ ബാലയുമായിട്ടുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷം സിംഗിൾ മദറായി കഴിയുകയായിരുന്നു അമൃത സുരേഷ്.

Also Read
തന്റെ ആൺ മക്കളെ കുറിച്ച് അഭിമാനം ഉണ്ടെന്നു ഗോപി സുന്ദർ, അച്ഛനെ കുറിച്ച് ഞങ്ങൾക്ക് അഭിമാനമില്ലെന്ന് മക്കൾ, വൈറൽ

ബിഗ് ബോസിൽ പങ്കെടുത്തതിന് പിന്നാലെ ഗായികയുടെ കുടുംബജീവിതത്തെ കുറിച്ചുള്ള കഥകൾ ചർച്ചയായി. ഇതിനിടെ ബാല രണ്ടാമതും വിവാഹം കഴിച്ചു. അന്നേരവും അമൃതയുമായിട്ടുള്ള ബന്ധത്തെ പറ്റിയുള്ള അഭ്യൂഹങ്ങൾ വന്നു. ഇപ്പോൾ ഗോപി സുന്ദറുമായി ഒന്നിച്ചതോടെയാണ് വിമർശനങ്ങൾ വീണ്ടുമെത്തിയത്.

Advertisement