തന്റെ ആൺ മക്കളെ കുറിച്ച് അഭിമാനം ഉണ്ടെന്നു ഗോപി സുന്ദർ, അച്ഛനെ കുറിച്ച് ഞങ്ങൾക്ക് അഭിമാനമില്ലെന്ന് മക്കൾ, വൈറൽ

14727

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദർ. അടുത്തിടെ ആയിരുന്നി ഗായിക അമൃത സുരേഷും താനും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയ വീവരം ഗോപി സുന്ദർ അറിയച്ചത്. അതിന് മുമ്പ് ഗായിക അഭയ ഹിരൺമയിക്ക് ഒപ്പമായിരുന്നു ഗോപി സുന്ദർ.

കൂടാതെ ഭാര്യയും രണ്ടു മക്കളും ഉണ്ട് ഗോപിക്ക്. ഭാര്യയുമായുള്ള വിവാഹ ബന്ധം നിയമ പരമായി പിരിയാതെയാണ് ഗോപി അഭയയ്ക്ക് ഒപ്പവും ഇപ്പോൾ അമൃതയ്ക്ക് ഒപ്പവും കഴിയുന്നത്. ഗോപി സുന്ദറിന്റെ സോഷ്യൽ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Advertisements

ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ ആണ് ഇരുവരും അറിയിച്ചത്. പ്രിയയെ ആയിരുന്നു ഗോപി സുന്ദർ ആദ്യം വിവാഹം ചെയ്തത്. ഇടയ്ക്ക് വെച്ച് ഇരുവരും വേർപിരിയുക ആയിരുന്നു. 10 വർഷത്തോളമായി അഭയ ഹിരൺമയിക്കൊപ്പം ലിവിങ് ടുഗദറിലായിരുന്നു അദ്ദേഹം.

Also Read
കളിച്ചാൽ കളിച്ചു എന്ന് പറയാൻ ആർജവം ഉള്ള പെണ്ണാണ് ഞാൻ, കിട്ടാത്തവന്റെ കുത്തിക്കഴപ്പ് മാത്രമാണ് സദാചാരം, തലയിൽ കളിക്കാൻ പോകേണ്ട നിസ്സഹായാവസ്ഥ എനിക്കില്ല: തുറന്നടിച്ച് ജോമോൾ ജോസഫ്

അഭയയേയും ഒഴിവാക്കിയിട്ടാണ് ഇപ്പോൾ അമൃതയുമായി ഒന്നിച്ചത്. പ്രിയയുടേയും ഗോപി സുന്ദറിന്റെയും മക്കളാണ് മാധവ് സുന്ദറും യാദവ് സുന്ദറും. മക്കളെക്കുറിച്ച് ഗോപി സുന്ദർ പറഞ്ഞ കാര്യങ്ങൾ ഇപ്പോ വീണ്ടും ചർച്ചയായി മിറിയരിക്കുന്നത്. അച്ഛനെപ്പോലെ തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ചിരുന്നു മാധവ് സുന്ദർ.

സംഗീത സംവിധായകനായ ഔസേപ്പച്ചന് ഒപ്പമുള്ള മാധവിന്റെ ഫോട്ടോയാണ് ഗോപി പോസ്റ്റ് ചെയ്തത്. അച്ഛന്റെ ഗുരുവിനൊപ്പമായാണ് മാധവും കരിയർ തുടങ്ങുന്നത്. എന്റെ ഗുരുവിനൊപ്പം എന്റെ മകനെ കാണുമ്പോൾ അഭിനമാനമാണ് തോന്നുന്നത്. പ്രിയപ്പെട്ട മകനേ ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്. നിന്റെ രക്തത്തിലുള്ള സംഗീതം ആത്മസമർപ്പണത്തിലൂടെ എന്നും നിലനിർത്തണം.

മാധവിനൊപ്പമുള്ള ഫോട്ടോ മാത്രമല്ല യാദവിനൊപ്പമുള്ള ചിത്രവും ഗോപി സുന്ദർ പോസ്റ്റ് ചെയ്തിരുന്നു. നിന്റെ പുഞ്ചിരി എന്റെ ജീവിതം യാഥാർത്ഥ്യമാക്കുന്നു എന്നായിരുന്നു യാദവിനൊപ്പമുള്ള ചിത്രത്തിന് ഗോപി സുന്ദർ നൽകിയ ക്യാപ്ഷൻ.

വർഷങ്ങൾക്ക് മുൻപുള്ള ഈ പോസ്റ്റുകൾ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഞാനെപ്പോഴും അമ്മയുടെ കൂടെയാണ്. അച്ഛൻ തിരിച്ചുവരുമെന്ന കാര്യത്തിൽ യാതൊരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും മടങ്ങിവരില്ല. ആ തിരിച്ചുവരവ് ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

അങ്ങനെയൊരു കാര്യം ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും മാധവ് പറഞ്ഞിരുന്നു. ഡ്രൈവിംഗ് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. അതറിയാവുന്ന അദ്ദേഹമാണ് തന്നെ കാറോടിക്കാൻ പഠിപ്പിച്ചത്. അച്ഛനെക്കുറിച്ചുള്ള നല്ല ഓർമ്മകളെക്കുറിച്ചുള്ള ചോദ്യത്തിന് മാധവിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.

സംഗീത പരിപാടികളുമായി മാധവും സജീവമാണ്. അമ്മയാണ് ഞങ്ങൾക്കെല്ലാം. അച്ഛൻ ഞങ്ങളുടെ കാര്യങ്ങളൊന്നും നോക്കാറു പോലുമില്ല. അച്ഛന്റെ മോശം സ്വഭാവങ്ങൾ ഒരിക്കലും തന്നെ സ്വാധീനിക്കില്ല. അച്ഛനെ പോലെയാവാൻ താനൊരിക്കലും ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ഇൻസ്റ്റഗ്രാമിലൂടെയായി മാധവ് പറഞ്ഞത്.

അമ്മയ്ക്ക് കൂടുതൽ പിന്തുണ നൽകൂയെന്നായിരുന്നു ആളുകൾ മാധവിനോട് പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ സജീവമായ മാധവിന്റെ വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അമൃത സുരേഷായിരുന്നു ഗോപി സുന്ദറിനൊപ്പം ചേർന്നുനിന്നുള്ള ഫോട്ടോയുമായി ആദ്യമെത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രവും കുറിപ്പും വൈറലായത്.

Also Read
മാധുരി ദീക്ഷിത് അന്ന് 12000 രൂപയ്ക്ക് എന്റെ നായികയായി മലയാളത്തിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതാണ്, പക്ഷേ അണിയറക്കാർ ചെയ്തത് ഇങ്ങനെ: മുകേഷ് പറയുന്നു

അമൃതയുമായി ഒന്നിച്ചുവെന്നും കുറച്ചുകാലം കൊച്ചിയിലും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവാനുമാണ് തങ്ങൾ തീരുമാനിച്ചിട്ടുള്ളതെന്നും ഗോപി സുന്ദർ പ്രതികരിച്ചിരുന്നു. ഗായികയായ അഭയ ഹിരൺമയിക്കൊപ്പം ലിവിങ് റ്റുഗദർ ജീവിതം നയിച്ച് വരികയായിരുന്നു ഗോപി സുന്ദർ. വർഷങ്ങളായുള്ള പ്രണയം അഭയ പരസ്യമാക്കിയത് മൂന്ന് വർഷം മുൻപായിരുന്നു.

ഇണക്കുരുവികളെ പോലെ ജീവിച്ചിരുന്ന ഇവർക്കിടയിലെന്താണ് സംഭവിച്ചതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ലിവിങ് റ്റുഗദർ ബന്ധം വീണ്ടും ചർച്ചയായപ്പോഴും മൗനം പാലിക്കുകയായിരുന്നു അഭയയും ഗോപി സുന്ദറും. സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്, അതൊരു റിസൽട്ടല്ല. സന്തോഷമായിട്ടിരിക്കാൻ നിങ്ങൾ തീരുമാനിക്കുന്നതിലൂടെയേ നിങ്ങൾക്ക് സന്തോഷം കിട്ടുകയുള്ളൂ. സന്തോഷമായിട്ടിരിക്കാൻ തീരുമാനിക്കൂയെന്നുമായിരുന്നു അമൃത സുരേഷ് കുറിച്ചത്.

Advertisement