മാധുരി ദീക്ഷിത് അന്ന് 12000 രൂപയ്ക്ക് എന്റെ നായികയായി മലയാളത്തിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതാണ്, പക്ഷേ അണിയറക്കാർ ചെയ്തത് ഇങ്ങനെ: മുകേഷ് പറയുന്നു

2767

ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ടായിരുന്നു ബോളുവുഡ് താരസുന്ദരി ആയിരുന്നു നടി മാധുരി ദീക്ഷിത്. ബോളിവുഡിലെ മികച്ച നർത്തകിമാരിൽ ഒരാൾ കൂടിയാണ് മാധുരി. ഒരുകാലത്ത് ബോളിവുഡിൽ നമ്പർ വൺ താരമായി തിളങ്ങി നിന്ന മാധുരി നിരവധി ഹിറ്റ് ചിത്രങ്ങളും സിനിമാ ലോകത്തിന് സമ്മാനിച്ചിരുന്നു. അതേ സമയം വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മാധുരി ഇപ്പോൾ വീണ്ടും ബോളിവുഡിൽ സജീവം ആയിരിക്കുകയാണ്.

ഇപ്പോൾ മാധുരിയ്ക്ക് പ്രായം അമ്പിയഞ്ച് ആയെങ്കിലും നിറ യൗവ്വനം ഇപ്പോഴും ഈ താരറാണിയുടെ മുഖത്തുണ്ട്. പ്രായം പിന്നോട്ടാണോ എന്നാണ് മാധുരിയെ സ്‌നേഹിക്കുന്ന ആരാധകർ ചോദിക്കാറുള്ളത്. 1967 മെയ് 15ന് മഹാരാഷ്ട്രയിലെ ഒരു ബ്രാഹ്‌മണ കുടുംബത്തിലാണ് മാധുരി ജനിച്ചത്. ശങ്കർ ദീക്ഷിതാണ് മാധുരിയുടെ പിതാവ് സ്നേഹലത ദീക്ഷിത് അമ്മയും. കുട്ടിക്കാലം മുതൽ തന്നെ മാധുരിയുടെ ഇഷ്ട ഇനമായിരുന്നു നൃത്തം.

Advertisements

കഥക്കിൽ ആയിരുന്നു മാധുരി ശ്രദ്ധ കേന്ദ്രീകരിച്ചത്. മൂന്നാം വയസ് മുതൽ തന്നെ മാധുരി നൃത്താഭ്യാസം തുടങ്ങിയിരുന്നു. പതിനേഴാമത്തെ വയസിലാണ് മാധുരി ആദ്യമായി മൂവി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അബോധാണ് മാധുരിയുടെ ആദ്യ ചിത്രം. അഭിനയ ശേഷിയും നൃത്തചാരുതയും സൗന്ദര്യവും ഒത്തിണങ്ങിയ മാധുരിയെ വളരെ പെട്ടെന്നാണ് ബോളിവുഡ് ഇഷ്ടപ്പെട്ട് തുടങ്ങിയത്.

Also Read: 250 രൂപയ്ക്ക് പാട്ട് പാടാൻ ചെറിയ പ്രായത്തിലേ പോയി, കുടുംബത്തിന്റെ ഏക വരുമാനവും അതായിരുന്നു, 2008 ലെ ഐഡിയ സ്റ്റാർ സിംഗർ വിജയി സോണിയയുടെ ജീവിതം ഇങ്ങനെ

തേസാബിലെ ഏക് ദോ തീൻ എന്ന ഒറ്റ ഗാനം മാത്രം മതി മാധുരി ദീക്ഷിതിനെ മലയാളികൾ ഓർമ്മിക്കാൻ. പിന്നിട് വന്ന ധക് ധക് എന്ന ഗാനത്തിലൂടെ മാധുരി മലയാളികളുടെ ഉറക്കുവും കെടിത്തിയികുന്നു. തേസാബ് എന്ന ചിത്രത്തിലൂടെ ആണ് മാധുരി ബോളിവുഡിന്റെ താരറാണി പദവിയിലേയ്ക്ക് ഉയർന്നത്. അതേ സമയം ബോളവുഡിന്റെ സ്വന്തമായ സൂപ്പർ നായിക മാധുരി മലയാളത്തിൻ പ്രിയ നടൻ മുകേഷിന്റെയും നായിക ആകേണ്ടതായിരുന്നു.

പക്ഷെ നിർഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല. 12000 രൂപയ്ക്ക് മലയാളിത്തിൽ അഭിനയിക്കാൻ വരാമെന്ന് പറഞ്ഞ മാധുരി ദീക്ഷിതിനെ വേണ്ടെന്ന് വെച്ച തീരുമാനത്തെ കുറിത്ത് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണിപ്പോൾ മുകേഷ് ഇപ്പോൾ. അന്നും ഇന്നും നിരവധി ബോളിവുഡ് നടിമാരും നടന്മാരും മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്.

അക്കൂട്ടത്തിൽ സെറീന വഹാബ്, ജൂഹി ചൗള, താപ്‌സി പന്നു, ജയപ്രദ തുടങ്ങി വലിയൊരു ലിസ്റ്റ് തന്നെയുണ്ട്. ഒരു കാലത്ത് സുന്ദരിമാരായ ബോളിവുഡ് നടിമാരെ നായികയാക്കി മലയാളം സിനിമകൾ വരുന്നത് നിത്യ സംഭവമായിരുന്നു. നടൻ മുകേഷ് തന്നെ നിരവധി ബോളിവുഡ് നടിമാർക്കൊപ്പം നായകനായി അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ അഭിനയിക്കാൻ തയ്യാറായി വന്ന മാധുരി ദീക്ഷിതിനെ എന്തുകൊണ്ട് വേണ്ടെന്ന് വെച്ചുവെന്നാണ് മുകേഷ് തന്റെ യുട്യൂബ് ചാനലായ മുകേഷ് സ്പീക്കിങിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മൂക്കയും ഞാനും അഭിനയിക്കുന്ന അകലത്തെ അമ്പിളി എന്ന സിനിമയ്ക്കായി നായികയെ തേടി എല്ലാവരും നോർത്ത് ഇന്ത്യയിൽ പോയിരിക്കുകയാണ്.

അന്ന് മലയാളത്തിൽ നിന്നും നായികയെ എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. അണിയറ പ്രവർത്തകരിൽ പലരും പല വഴിക്ക് അന്വേഷിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു പെൺകുട്ടിയെ കണ്ടെത്തി പക്ഷെ പ്രതിഫലം 15000 രൂപയാണ് ചോദിച്ചത്. അന്ന് അത് വലിയ തുകയാണ്. അന്ന് ആ പെൺകുട്ടി ബോളിവുഡിൽ മുഖം കാണിച്ച് തുടങ്ങിയിട്ടെയുള്ളൂ.

Also Read
ആരെയും മയക്കുന്ന മാരക ഫോട്ടോകളുമായി നടി അന്ന രേഷ്മ രാജൻ, കണ്ണുതള്ളി ആരാധകർ, വൈറൽ

അത്രയും വലിയ തുക എടുക്കാൻ ഇല്ലാത്തതിനാൽ ആ പെൺകുട്ടി വേണ്ടെന്ന് അണിയറ പ്രവർത്തകർ തീരുമാനിച്ചു. ശേഷം സുപ്രിയ പതക്കെന്ന് പേരുള്ള ഹിന്ദി നടിയാണ് ആ സിനിമയിൽ അഭിനയിച്ചത്. അന്ന് അകലത്തെ അമ്പിളി സിനിമയ്ക്ക് വേണ്ടി നായികയെ തപ്പിപ്പോയ പൊഡക്ഷൻ കൺട്രോളർ എന്റെ സുഹൃത്താണ്. അദ്ദേഹം വർഷങ്ങൾക്ക് ശേഷം എന്നെ വിളിച്ച് സംസാരിക്കവെ അന്ന് നമ്മൾ വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയ പെൺകുട്ടിയെ കുറിച്ച് പറഞ്ഞു.

അണിയറ പ്രവർത്തകർ വേണ്ടെന്ന് പറഞ്ഞ പെൺകുട്ടി പിന്നീട് 12000 രൂപയ്ക്ക് അഭിനയിക്കാമെന്ന് സമ്മതിച്ചിരുന്നു.അന്ന് ആ പെൺകുട്ടിയെ നിങ്ങൾ എടുത്തിരുന്നെങ്കിൽ മുകേഷേട്ടന്റെ ലെവൽ തന്നെ മാറിപ്പോകുമായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു അതേതാണ് ലെവൽ മാറ്റാൻ കഴിവുള്ള നടിയെന്ന്. അപ്പോഴാണ് അവൻ പറഞ്ഞത് അന്ന് പ്രതിഫലം കൂടുതൽ ചോദിച്ചതിന്റെ പേരിൽ ഒഴിവാക്കിയ നടി മാധുരി ദീക്ഷിത് ആയിരുന്നുവെന്ന്.

Advertisement