ആരെയും മയക്കുന്ന മാരക ഫോട്ടോകളുമായി നടി അന്ന രേഷ്മ രാജൻ, കണ്ണുതള്ളി ആരാധകർ, വൈറൽ

1303

വളരെ പെട്ടന്ന് തന്നെ മലയാളികൾക്ക് സുപിചിതയായി മാറിയ താരമാണ് അന്ന രേഷ്മ രാജൻ. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ കൂടിയാണ് അന്ന രാജന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തിലെ ലിച്ചിയായെത്തി മലയാളത്തിന്റെ പ്രിയതാരമായി അന്ന രാജൻ മാറുക ആയിരുന്നു.

അങ്കമാലി ഡയറീസിന് പിന്നാലെ വെളിപാടിന്റെ പുസ്തകം, മധുര രാജ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ടുകളും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഫോട്ടോ ഷൂട്ടുകളിൽ ഹെയർ സ്‌റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റം കൊണ്ടുവരാൻ അന്ന ശ്രദ്ധിക്കാറുണ്ട്.

Advertisements

ഇൻസ്റ്റയിൽ സജീവമായ ലിച്ചിക്ക് ഒരു ലക്ഷത്തിനടുത്ത് ഫോളോവേഴ്സുണ്ട്. ഇടയ്ക്കിടയ്ക്ക് പുത്തൻ ചിത്രങ്ങൾ നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Also Read
നല്ലൊരു ദാമ്പത്യ ജീവിതം എനിക്ക് തരാത്തത് എന്താണെന്ന് ഞാൻ ദൈവത്തോട് ചോദിക്കും: തുറന്നു പറഞ്ഞ് മേതിൽ ദേവിക

സിംപിൾ ഡ്രെസ്സിലും അതി മനോഹരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മനോഹരമായ പുഞ്ചിരിച്ചാണ് താരം ഫോട്ടോയിൽ പോസ്സ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ക്യൂട്ട് ഫോട്ടോകൾ ആണ് എന്ന് ഈ ചിത്രങ്ങൾക്ക് കമന്റ് ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മിയെ പോലെയും ഹൻസികയെ പോലെയുമൊക്കെ ഉണ്ടല്ലോ എന്നാണ് ആരാധകർ കമന്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി കൈനിറയെ അവസരങ്ങൾ തേടിയെത്തിയിരുന്നു. എന്നാൽ ആദ്യത്തേത് പോലെ മറ്റു ചിത്രങ്ങളിൽ തിളങ്ങാൻ രേഷ്മ അന്ന രാജന് കഴിഞ്ഞിരുന്നില്ല. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ രണ്ട് ആണ് അന്നയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നിവയാണ് അന്നയുടെ പുതിയ പ്രോജക്ടുകൾ. സിനിമയിലെത്തുന്നതിന് മുമ്പ് അന്ന രേഷ്മ രാജൻ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായിരുന്നു. അടുത്തിടെ ഒരു മാഗസിന് നൽകി അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആയി മാറുന്നത്.

ആദ്യ സിനിമയായ അങ്കമാലി ഡയറീസിലേക്ക് എത്തുന്നത് അപ്രതീക്ഷിതം ആയിട്ടാണ്. താൻ നഴ്സിങ് പഠിച്ചു പരീക്ഷ എല്ലാം കഴിഞ്ഞ് റിസൾട്ട് വരുന്നതിന് കാത്തിരിക്കുക ആയിരുന്നു. ആ ദിവസമാണ് ഡാഡി മ രി ക്കു ന്നത്, ഹാർട്ട് അറ്റാക്ക് ആയിരുന്നു. ആ സമയത്ത് ചേട്ടൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം എനിക്ക് ജോലി കിട്ടിയേ പറ്റൂ എന്ന അവസ്ഥയായിരുന്നു. അങ്ങനെയാണ് അന്ന് നേഴ്സ് ആയിട്ട് ജോലിക്ക് കയറുന്നത്.

അതേ ആശുപത്രിയുടെ ഒരു പരസ്യത്തിൽ മോഡൽ ആവുകയും ചെയ്തോടെയാണ് കരിയർ മാറി മറിയുന്നത്. പരസ്യത്തിൽ ഉള്ള തന്നെ കണ്ടിട്ടാണ് അങ്കമാലി ഡയറീസിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത്. അങ്കമാലി ഡയറീസ് ഹിറ്റായതോടെ സിനിമ തന്നെയാണ് മുന്നോട്ട് എന്ന് ഞാനുറപ്പിച്ചു. ആദ്യ സിനിമയിലൂടെ ലഭിച്ച സ്നേഹവും അംഗീകാരവും കൊണ്ടാണ് ഇപ്പോഴും സിനിമയിൽ നിൽക്കാൻ പറ്റുന്നത്.

ഇന്നും ആളുകൾക്ക് ഞാൻ ലിച്ചി ആണെന്നാണ് അന്ന പറയുന്നത്. പലരും അങ്ങനെ തന്നെയാണ് ഇപ്പോഴും എന്നെ വിളിക്കുന്നത്. അത് കേൾക്കുമ്പോൾ നല്ല സന്തോഷവുമുണ്ട്. മുൻപ് ഞാൻ അന്ന രേഷ്മ ആയിരുന്ന സമയത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. ലിച്ചി എന്ന പേര് വന്നപ്പോൾ ആണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. സെറ്റിലൊക്കെ പോയാലും ആ ദിവസം എല്ലാവരും എന്നെ ലിച്ചി എന്ന് തന്നെ വിളിക്കും എന്നും താരം പറയുന്നു.

Also Read
നിന്നെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്ന് അമൃത സുരേഷ്, ഗോപി സുന്ദര്‍ എവിടെയെന്ന് തിരക്കി ആരാധകര്‍, ചര്‍ച്ചയായി പോസ്റ്റ്

Advertisement