എന്നോട് എന്റെ ഇഷ്ടം പോലെ ജീവിച്ചോളാനാണ് മാതാപിതാക്കൾ പറഞ്ഞിരിക്കുന്നത്, അവരെ ബാധിക്കാത്ത ഒന്നും എന്നെയും ബാധിക്കില്ല; പ്രിയ വാര്യർ

801

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനരംത്തിലൂടെ തന്നെ പ്രേക്ഷക മനസിൽ ഇടം നേടിയ യുവ നടിയാണ് പ്രിയാ വാര്യർ. മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കിലൂടെ ശ്രദ്ധേയയായ പ്രിയ വാര്യർ ഇപ്പോൾ തിരക്കേറിയ താരങ്ങളിൽ ഒരാൾ ആണ്.

മലയാഴളത്തിന് പുറമേ ബോളിവുഡിലും തെലുങ്കിലും കന്നഡയിലും എല്ലാം സജീവമാണ് പ്രിയാ വാര്യർ. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം വളരെ വേഗത്തിൽ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ പ്രിയ വാര്യർക്കുള്ളത്. അതീവ ഗ്ലാമറസായുള്ള പ്രിയയുടെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയുണ്ടെങ്കിലും ധാരാളം വിമർശനവും താരത്തിന് ഏറ്റു വാങ്ങേണ്ടി വരാറുണ്ട്.

Advertisements

priya-warrier-6

അതേ സമയം വീട്ടുകാർ നൽകുന്ന പിന്തുണയെ കുറിച്ചും തനിക്ക് എതിരെ നടക്കുന്ന സൈബർ ബുള്ളിയിംഗിനെ കുറിച്ചുമെല്ലാം തുറന്നു സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ ഇപ്പോൾ. 23 വയസ് ഉണ്ടെങ്കിലും വീട്ടുകാർക്ക് താൻ ഇപ്പോഴും ബേബി ആണെന്ന് പ്രിയ പറഞ്ഞു. സിനിമ മേഖല മോശമാണെന്ന അഭിപ്രായം പലർക്കുമുണ്ട്.

Also Read
ആ സംഭവം വല്ലാതെ വേദനിപ്പിച്ചു, ഒരിക്കലും ഒരു സ്ത്രീയോട് ഇങ്ങനെ അപമര്യാദയായി പെരുമാറരുത്, ലോ കോളേജില്‍ നിന്നുണ്ടായ ദുരനുഭവത്തില്‍ പ്രതികരിച്ച് അപര്‍ണ ബാലമുരളി

സുഹൃത്തുക്കൾ പോലും പറഞ്ഞിട്ടുണ്ട്. എന്നാൽ, എല്ലാ സ്വപ്നങ്ങൾക്കും പിന്തുണ നൽകിയതും സൈബർ ബുള്ളിയിംഗ് നടക്കുമ്പോൾ കൂടെ നിന്നതും അച്ഛനും അമ്മയുമാണ്. നെഗറ്റീവ് ട്രോളുകളും കമന്റുകളുമൊക്കെ കണ്ട് അമ്മയ്ക്ക് വിഷമം ആകാറുണ്ടെന്ന് പ്രിയ പറഞ്ഞു. തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ അമ്മയാണ് അത് ക്ലിക്ക് ചെയ്തത് എന്ന് തോന്നുന്നു.

താൻ ചെയ്യുന്ന കാര്യങ്ങൾ തന്നെയോ തന്റെ ഫാമിലിയെയോ സുഹുത്തുക്കളെയോ ബാധിക്കാത്തിടത്തോളം കാലം ആര് എന്തൊക്കെ പറഞ്ഞാലും അതൊന്നും ബാധിക്കില്ലെന്നും പ്രിയ കൂട്ടിച്ചേർത്തു. എന്റെ ജീവിതമാണ് എന്റെ ശരീരമാണ്, എന്റെ വസ്ത്രധാരണ ശൈലിയാണ്. അതിൽ മറ്റാര് എന്ത് പറഞ്ഞാലും അതൊന്നും എനിക്ക് വിഷയമല്ലെന്നും പ്രിയ വാര്യർ പറയുന്നു.

അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യർ. പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഫോർ ഇയേഴ്‌സ് ആണ് പ്രിയയുടെതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.

Also Read
ആരെയും മയക്കുന്ന മാരക ഫോട്ടോകളുമായി നടി അന്ന രേഷ്മ രാജൻ, കണ്ണുതള്ളി ആരാധകർ, വൈറൽ

Advertisement