എനിക്കൊന്നിലും ഫോക്കസ് ചെയ്യാൻ സാധിക്കുന്നില്ല; ജീവിതത്തിൽ നടക്കുന്നത് എന്താണെന്ന് തിരിച്ചറിയുന്നില്ലെന്ന് രഞ്ജിനി ഹരിദാസ്

86

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനി ഇല്ലാത്ത പരിപാടികളെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത കാലം ഉണ്ടായിരുന്നു. അതേസമയം ഒരുപാട് വിമർശനങ്ങളും താരത്തിനു നേരെ ഉയർന്നിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നു പറഞ്ഞു എത്തിയിരിക്കുകയാണ് താരം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ: പട്ടി നക്കിയ ജീവിതം എന്ന് കേട്ടിട്ടുണ്ടോ. എന്റെ ഇപ്പോഴത്തെ അവസ്ഥ അതാണ്. ഒന്നിലും ശ്രദ്ധ പതിപ്പിക്കാൻ കഴിയുന്നില്ല. ജീവിതം മൊത്തം സ്ട്രെസ് ആണ്. എന്ത് ചെയ്യുമ്പോഴും കൺഫ്യൂഷൻ ആണ്.

Advertisements

Also Read
എന്നോട് എന്റെ ഇഷ്ടം പോലെ ജീവിച്ചോളാനാണ് മാതാപിതാക്കൾ പറഞ്ഞിരിക്കുന്നത്, അവരെ ബാധിക്കാത്ത ഒന്നും എന്നെയും ബാധിക്കില്ല; പ്രിയ വാര്യർ

കഴിഞ്ഞ 6 മാസമായാണ് എനിക്ക് ഈ അവസ്ഥ വന്നിട്ട്. ഇപ്പോൾ എനിക്ക് പ്രായം 40 വയസാണ്. ജീവിതത്തിന്റെ പകുതിയിലാണ്. എനിക്ക് തോന്നുന്നത് ഞാൻ മിഡ്ലൈഫ് ക്രൈസിസിൽ ആണ്. എനിക്കെല്ലാം നഷ്ടപ്പെട്ടതായി തോന്നുന്നു.

ജീവിതത്തിൽ എന്തെങ്കിലും ചെയ്യാനുളള താൽപര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എനിക്ക് വീട്ടിൽ തിരിച്ചു വരണ്ട. എപ്പോഴും യാത്രകൾ ചെയ്യണം. അറിയുന്ന ആൾക്കാരെ കാണണ്ട. ഒറ്റയ്ക്കിരിക്കണം. അതെന്താണെന്ന് എനിക്ക് വിശദീകരിക്കാൻ അറിയില്ലെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

Also Read
ആരെയും മയക്കുന്ന മാരക ഫോട്ടോകളുമായി നടി അന്ന രേഷ്മ രാജൻ, കണ്ണുതള്ളി ആരാധകർ, വൈറൽ

ചൈനാടൗൺഎന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി

Advertisement