മകൾക്ക് വേണ്ടി തിരഞ്ഞെടുത്ത സ്ത്രീ വളരെ നല്ലവൾ ആയിരുന്നു; ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളത് കൊണ്ടാണ് എനിക്ക് ഗർഭിണി ആകാൻ സാധിക്കാതെ ഇരുന്നത്; മകളെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് പ്രിയങ്ക ചോപ്ര

408

ബോളിവുഡിന്റെ മിന്നും താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ മാത്രം അല്ല ഹോളിവുഡിലും താരത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്ക് വെക്കുന്ന വിവരങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് മകളെ കുറിച്ചുള്ള പ്രിയങ്കയുടെ തുറന്നു പറച്ചിൽ ആണ്. ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ തുറന്നു പറച്ചിൽ.

Advertisements

Also Read
എനിക്കൊന്നിലും ഫോക്കസ് ചെയ്യാൻ സാധിക്കുന്നില്ല; ജീവിതത്തിൽ നടക്കുന്നത് എന്താണെന്ന് തിരിച്ചറിയുന്നില്ലെന്ന് രഞ്ജിനി ഹരിദാസ്

വാടക ഗർഭധാരണത്തിലൂടെയാണ് പ്രിയങ്ക കുഞ്ഞിന് ജന്മം നൽകിയത്. മാസം തികയാതെ ജനിച്ചത് കൊണ്ട് എൻ ഐ സി യുവിലാണ് മൂന്നു മാസം മകൾ ഉണ്ടായിരുന്നത്. മകളുടെ ജീവൻ തിരിച്ചു കിട്ടുമോ എന്ന കാര്യത്തിൽ ഞങ്ങൾ ഭയപ്പെട്ടിരുന്നു.

അവളെ ആദ്യമായി കണ്ട നിമിഷം എനിക്ക് മറക്കാൻ സാധിക്കില്ല. ഒരു കുഞ്ഞു മാലാഖ കുട്ടി. വളരെ ചെറുത്. അവളെ പരിപാലിച്ച നേഴ്‌സുമാർ മാലാഖമാരെ പോലെയാണ്. എന്റെ മകൾക്ക് ആവശ്യം ഉള്ളതെല്ലാം നൽകിയത് അവരാണ്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളത് കൊണ്ടാണ് ഞാൻ ഗർഭിണി ആകാതിരുന്നത്. അത് കൊണ്ടാണ് സാറോഗസി തിരഞ്ഞെടുത്തത്.

Also Read
എന്നോട് എന്റെ ഇഷ്ടം പോലെ ജീവിച്ചോളാനാണ് മാതാപിതാക്കൾ പറഞ്ഞിരിക്കുന്നത്, അവരെ ബാധിക്കാത്ത ഒന്നും എന്നെയും ബാധിക്കില്ല; പ്രിയ വാര്യർ

ഞങ്ങൾ സറോഗസിക്ക് തിരഞ്ഞെടുത്ത സ്ത്രീ വളരെ നല്ലവൾ ആയിരുന്നു. ഞങ്ങൾ മുഴുവൻ സമയവും ആശുപത്രിയിൽ ചിലവഴിച്ചു. മകൾക്ക് ചുറ്റും ഒരുപാട് ട്യൂബുകൾ ഉണ്ടായിരുന്നു. അവളുടെ ആരോഗ്യ നില ഞങ്ങളെയും ബാധിച്ചു. കുഞ്ഞു വന്നതോടെയാണ് ഞങ്ങളുടെ ജീവിതത്തിന് പുതിയൊരു അർത്ഥം ലഭിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

Advertisement