ശ്യംഗാരം അഭിനയിച്ചപ്പോൾ നിങ്ങൾക്ക് രസിച്ചു, പക്ഷെ എന്റെ വീട്ടുക്കാർ എന്നോട് പിണങ്ങി; മരണശേഷവും വൈറലായി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ അഭിമുഖം

337

മലയാള സിനിമയുടെ മുത്തച്ഛനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. തന്റെ 97 ആം വയസ്സിൽ കോവിഡ് കാലത്താണ് മലയാളികൾക്ക് അദ്ദേഹത്തെ നഷ്ടമാവുന്നത്. ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ സിനിമയിലേക്ക് എത്തിച്ചത് സംവിധായകൻ ജയരാജ് ആയിരുന്നു. ദേശാടനം എന്ന സിനിമയിലൂടെയായിരുന്നു അദേഹത്തിന്റെ സിനിമ പ്രവേശനം.

ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ദേശാടനത്തിന് ശേഷം വിവിധ സിനിമകളിൽ അഭിനയിച്ചെങ്കിലും കല്യാണ രാമനിലെ മുത്തച്ഛൻ വേഷമാണ് താരത്തെ പ്രശസ്തനാക്കിയത്. ഇപ്പോഴിതാ ഉണ്ണികൃഷ്ണൻ നമ്പൂതിരി ജെ ബി ജംക്ഷനിൽ നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.

Advertisements

Also Read
മകൾക്ക് വേണ്ടി തിരഞ്ഞെടുത്ത സ്ത്രീ വളരെ നല്ലവൾ ആയിരുന്നു; ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളത് കൊണ്ടാണ് എനിക്ക് ഗർഭിണി ആകാൻ സാധിക്കാതെ ഇരുന്നത്; മകളെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് പ്രിയങ്ക ചോപ്ര

താരത്തിന്റെ വാക്കുകൾ ഇങ്ങനെ : എനിക്ക് സിനിമയിൽ വന്നത് തന്നെയാണ് ഇഷ്ടം. അതൊരു സുഖം തന്നെയാണ്. അഭിനയിക്കുക എന്ന് പറയുന്നത് തന്നെ ഒരു കാര്യമാണ്. ഇന്നിപ്പോൾ സാധിക്കില്ല എന്ന് മാത്രമേയുള്ളു. അഭിനയിക്കാൻ എനിക്ക് ഇഷ്ടമാണ്. എന്റെ അഭിനയത്തിന് പിന്നിലുള്ള ആണി കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്.

പയ്യന്നൂരിൽ ഒരു കൊല്ലമാണ് കല്യാണരാമൻ കളിച്ചത്. അന്ന് എനിക്ക് വയസ്സ് 84. ഈ 84 മാത്തെ വയസ്സിൽ ശ്യംഗാരം അഭിനിയിക്കാൻ എനിക്ക് മാേ്രത കഴിയു എന്നാണ് അന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. മറ്റുളളവർക്ക് അത് കണ്ട് ആരാധനയാണെങ്കിൽ ശ്യംഗാരം അഭിനയിച്ചത് കൊണ്ട് വീട്ടുക്കാർ എന്നോട് പിണങ്ങി. അന്നാണ് അടൂർ ഗോപാലകൃഷ്ണൻ വീട്ടിലേക്ക് വരുന്നത്.

Also Read
എനിക്കൊന്നിലും ഫോക്കസ് ചെയ്യാൻ സാധിക്കുന്നില്ല; ജീവിതത്തിൽ നടക്കുന്നത് എന്താണെന്ന് തിരിച്ചറിയുന്നില്ലെന്ന് രഞ്ജിനി ഹരിദാസ്

മകളാണ് എന്നോട് പിണങ്ങിയത്. അച്ഛൻ എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത് എന്നാണ് അവൾ എന്നോട് ചോദിച്ചത്. എന്തൊരു കഷ്്ടമാണ്. ഞങ്ങൾ എങ്ങനെയാണ് അച്ഛൻ ഇതുപോലെ കുട്ടികളെ പോലെ കണ്ണുരുട്ടി നടന്നാൽ പുറത്ത് ഇറങ്ങി നടക്കാ. ഞങ്ങൾക്ക് വഴി നടക്കേണ്ടേ അച്ഛാ എന്നായിരുന്നു ചോദ്യം. കല്യാണ രാമന് ശേഷം സദാനന്ദന്റെ സമയം, രാപ്പകൽ, പോക്കിരിരാജ, മായാമോഹിനി തുടങ്ങിയ സിനിമകളിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ മഴവില്ലിൻ അറ്റം വരെ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. വാർധക്യ സഹജമായ പ്രശ്നങ്ങളെ തുടർന്ന് അഭിനയം നിർത്തുകയായിരുന്നു.

Advertisement