Home Entertainment Celebrities

വീണ്ടും ഭാവനാ ചിത്രങ്ങള്‍, കിടിലന്‍ എന്ന് ആരാധകര്‍

97

സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് നടി ഭാവന. തന്റെ ഫോട്ടോസ് പങ്കുവെച്ചുകൊണ്ട് ഭാവന എത്താറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ കിടിലന്‍ ചില ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിമിഷന്നേരം കൊണ്ടാണ് ഇത് വൈറല്‍ ആയത്. താരത്തിന്റെ ഏത് ചിത്രം ആരാധകര്‍ കാണുമ്പോഴും നടിയുടെ ലുക്കിനെ കുറിച്ചുള്ള കമന്റ് വരാറുണ്ട്.

Advertisements

2002ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടി ഭാവന സിനിമയിലേക്ക് ചുവടുവെച്ചത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഭാവനയ്ക്ക്.

ഒത്തിരി നല്ല കഥാപാത്രങ്ങളാണ് നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. താരം മലയാള ചിത്രത്തില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. ഈ സമയത്ത് ഭാവനയ്ക്ക് നിരവധി അവസരം മലയാളത്തില്‍ നിന്നും വന്നു.

എന്നാല്‍ അന്നൊക്കെ അത് വേണ്ടെന്ന് വെച്ച ഭാവന വലിയൊരു ഇടവേളക്ക് ശേഷം ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഇന്ന് കൈനിറയെ സിനിമകളാണ് നടിക്ക്. സോഷ്യല്‍ മീഡിയയിലും സജീവം ആണ് ഭാവന. തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.

 

 

Advertisement