അപ്പന്റെ ജീവനെടുക്കാൻ സമ്മതം മൂളിയ മകനാണ് ഞാൻ; അപ്പൻ ഇല്ലാതായതോടെ അനാഥൻ ആയപ്പോലെയാണെന്ന് ടിനി ടോം

417

മിമിക്രി വേദിയിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ടിനി ടോം. മിനി സ്‌ക്രീനിലൂടെയാണ് താരത്തിന്റെ രംഗപ്രവേശം. പിന്നീടാണ് സിനിമയിലേക്കെത്തുന്നത്. ആദ്യ കാലങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി അഭിനയിച്ചിരുന്നത് ടിനി ടോം ആയിരുന്നു.

ഇപ്പോഴിതാ കൗമുദി മൂവിസിന്റെ ഒരു ടിനി കഥ എന്ന പരിപാടിയിലൂടെ തന്റെ അപ്പനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെ; ഓർമ്മ വച്ച സമയം മുതൽ എന്റെ ഹീറോ ആയിരുന്നു അപ്പൻ. അദ്ദേഹം ഒരു കടുത്ത മദ്യപാനിയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആരാണെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ അപ്പനാണെന്ന് പറയും.

Advertisements

Also Read
ശ്യംഗാരം അഭിനയിച്ചപ്പോൾ നിങ്ങൾക്ക് രസിച്ചു, പക്ഷെ എന്റെ വീട്ടുക്കാർ എന്നോട് പിണങ്ങി; മരണശേഷവും വൈറലായി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ അഭിമുഖം

രാവിലെ എണീറ്റ് എന്തെങ്കിലും പറയണമെന്ന് തോന്നുമ്പോൾ അപ്പൻ ഇല്ലല്ലോ എന്നോർക്കും. അതോർക്കുമ്പോൾ തന്നെ വിഷമമാണ്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്നാണ് പറയാറ്. പക്ഷേ അപ്പൻ മരിച്ചപ്പോൾ ഞാൻ പെട്ടെന്ന് അനാഥനായി തോന്നി. എനിക്ക് ഭാര്യും കുട്ടിയും ഉണ്ട്. പക്ഷെ അപ്പൻ എന്നെ കാത്തിരുന്നപ്പോലെ മറ്റാരും എന്നെ കാത്തിരുന്നിട്ടില്ല.

എന്നെ അദ്ദേഹം ഉമ്മവെച്ചതായി എനിക്ക് ഓർമ്മ ഇല്ല. തിലകന്റെ ഒരു സ്വഭാവമായിരുന്നു അച്ഛന്റെ. വളരെ സ്ട്രിക്ട് ആയിരുന്നു. എന്നെ ബാംഗ്ലൂർ കൊണ്ടുപോയി എൽ എൽ ബിക്ക് ചേർത്തത് അപ്പനായിരുന്നു. പക്ഷേ ഫൈനൽ ഇയർ ആയപ്പോൾ എന്റെ വഴി അതല്ല എന്ന് മനസ്സിലാക്കി തിരിച്ച് വന്നു. അപ്പന് ഞാനും ഇത് വരെ ഉമ്മ കൊടുത്തിട്ടില്ല. അപ്പൻ ലിറ്റിൽഫ്‌ളവർ ആശുപത്രിയിലാണ് ചികിത്സയിലുണ്ടായിരുന്നത്. വെന്റിലേറ്ററിൽ ആയിരുന്നു. ഞാൻ കാണാൻ ചെന്നപ്പോൾ നമുക്ക് നാളെ വീട്ടിൽ പോകാം എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോഴെക്കും ഡോക്ടർ വന്ന് ഇങ്ങനെ വെച്ചിരുന്നാൽ ശരിയാവില്ല. നീണ്ട് പോകത്തെയുള്ളു എന്ന് പറഞ്ഞു. ഞാൻ ആകെ ഞെട്ടിപ്പോയി.

Also Read
മകൾക്ക് വേണ്ടി തിരഞ്ഞെടുത്ത സ്ത്രീ വളരെ നല്ലവൾ ആയിരുന്നു; ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളത് കൊണ്ടാണ് എനിക്ക് ഗർഭിണി ആകാൻ സാധിക്കാതെ ഇരുന്നത്; മകളെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് പ്രിയങ്ക ചോപ്ര

ജന്മം നല്കിയ അച്ഛന്റെ ജീവനെടുക്കാൻ ഞാൻ സമ്മതം കൊടുക്കണമെന്ന് അവർ പറഞ്ഞു. ഞാൻ മരവിച്ച അവസ്ഥയിൽ ആയിരുന്നു. ആ സമയത്ത് ഞാൻ അതിന് സമ്മതം മൂളി എന്നാണ് പറയുന്നത്. പക്ഷെ അതിന് ശേഷം ഒരു നിമിഷം പോലും ഞാൻ അവിടെ നിന്നിട്ടില്ല.തൊട്ടടുത്തുള്ള ചാപ്പലിൽ പോയി കമിഴ്ന്ന് കിടക്കുകയായിരുന്നു താനെന്നും ടിനി ടോം പറഞ്ഞു

Advertisement