ഇതില്‍പ്പരം എന്തുവേണം, ഒത്തിരി സന്തോഷം, പുതിയ കഫേയില്‍ മമ്മൂക്ക അതിഥിയായി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നമിത പ്രമോദ്

258

ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.

Advertisements

അന്തരിച്ചി പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.

Also Read:അപ്പന്റെ ജീവനെടുക്കാൻ സമ്മതം മൂളിയ മകനാണ് ഞാൻ; അപ്പൻ ഇല്ലാതായതോടെ അനാഥൻ ആയപ്പോലെയാണെന്ന് ടിനി ടോം

തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ ഈശോ എന്ന സിനിമയ്ക്ക് ശേഷം അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് നമിത പ്രമോദ്. അടുത്തിടെയായിരുന്നു താരത്തിന്റെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം.

പ്രമുഖ സിനിമാതാരങ്ങളടക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഇപ്പോഴിതാ നമിത പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നമിതയുടെ സമ്മര്‍ ടൗണ്‍ റസ്‌റ്റോ കഫെയുടെ ഉദ്ഘാടനം കഴിഞ്ഞാതിന് പിന്നാലെ അതിഥിയായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.

Also Read: ശ്യംഗാരം അഭിനയിച്ചപ്പോൾ നിങ്ങൾക്ക് രസിച്ചു, പക്ഷെ എന്റെ വീട്ടുക്കാർ എന്നോട് പിണങ്ങി; മരണശേഷവും വൈറലായി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ അഭിമുഖം

അപ്രതീക്ഷിതമായി മമ്മൂട്ടി തന്റെ കഫെയില്‍ എത്തിയതിന്റെ സന്തോഷം പങ്കുവെക്കുകയായിരുന്നു താരം. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, ഇതില്‍പ്പരം തങ്ങള്‍ക്ക് എന്തുവേണമെന്നും സര്‍പ്രൈസിന് മമ്മൂക്കയ്ക്ക് നന്ദിയെന്നും താരം കുറിച്ചു.

Advertisement