വീട്ടില്‍ പൂജകളും മന്ത്രവാദവും നടത്തി അമ്മയുടെ ആത്മാവുമായി സംസാരിക്കാന്‍ ശ്രമിക്കുന്നു, ആരെങ്കിലും കനകയെ രക്ഷിച്ച് പഴയ ജീവിതത്തിലേക്ക് കൊണ്ടുവരൂ, അഭ്യര്‍ത്ഥനയുമായി നടി

482

മലയാളി സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ട താരമായിരുന്നു കനക. മലയാളി അല്ലാതിരുന്നിട്ടും പ്രേക്ഷകരുടെ മനസില്‍ ഒരു മലയാളികുട്ടിയായി കുടിയിരുന്ന താരമാണ് കനക. അതിന് കാരണം അവര്‍ അവതരിപ്പിച്ച അല്‍പം അഹങ്കാരമൊക്കെയുള്ള അത്യാവശ്യം പ്രകടനം നടത്താനുള്ള സ്പേയ്സുള്ള കഥാപാത്രങ്ങളായിരുന്നു.

സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധാന ജോഡികള്‍ ആായിരുന്ന സിദ്ദിഖ്‌ലാല്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താര സുന്ദരിയായിരുന്നു കനക. സിദ്ദിഖ്-ലാല്‍ ടീമിന്റെ വമ്പന്‍ ഹിറ്റായ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ മലയാളത്തില്‍ അരങ്ങേറുന്നത്.

Advertisements

തുടര്‍ന്ന് വിയറ്റ്‌നാം കോളനി എന്ന ചിത്രത്തില്‍ കനക മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായും അഭിനയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ മികച്ച വേഷം അവതരിപ്പിച്ച് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത താരങ്ങളിലൊരാളായി കനക മാറി.

Also Read: ഇതില്‍പ്പരം എന്തുവേണം, ഒത്തിരി സന്തോഷം, പുതിയ കഫേയില്‍ മമ്മൂക്ക അതിഥിയായി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നമിത പ്രമോദ്

തമിഴിലും തെലുങ്കിലും എല്ലാം സൂപ്പര്‍താരങ്ങളുടെ നായികയായിട്ടുള്ള കനക മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ തിളങ്ങിനിന്നിരുന്ന നായികമാരില്‍ ഒരാളായിരുന്നു. എന്നാല്‍ കനകയുടെ യഥാര്‍ത്ഥ ജീവിതം വളരെ ദുരിതം നിറഞ്ഞതായിരുന്നു. 15 വര്‍ഷത്തോളമായി സിനിമയോട് ഒരു തരത്തിലുള്ള ബന്ധവുമില്ലാതെ കഴിയുകയാണ് താരം.

ഇപ്പോഴിതാ കനകയോടും അമ്മയോടും ഏറെ അടുപ്പമുള്ള കുട്ടി പത്മിനി കനകയുടെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കനകയുടെ അമ്മ ദേവിക കനയ്ക്ക് വേണ്ടിയായിരുന്നു ജീവിച്ചതെന്നും ഭര്‍ത്താവുമായി അവര്‍ വേര്‍പിരിഞ്ഞിരുന്നുവെന്നും പത്മിനി പറയുന്നു.

Also Read: ശ്യംഗാരം അഭിനയിച്ചപ്പോൾ നിങ്ങൾക്ക് രസിച്ചു, പക്ഷെ എന്റെ വീട്ടുക്കാർ എന്നോട് പിണങ്ങി; മരണശേഷവും വൈറലായി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ അഭിമുഖം

കനകയും ദേവികയും എല്ലാവരോടും നസ്സ പെരുമാറ്റമായിരുന്നു.അമ്മയുടെ മരണം കനകയെ തളര്‍ത്തിയിരുന്നു. അമ്മയില്ലാതെ കനകയ്ക്ക് ജീവിക്കാനായില്ലെന്നും കനകയ്ക്ക് പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ വന്നതോടെ അവര്‍ മരിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെന്നും കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഒരു പത്രസമ്മേളനം നടത്തിയാണ് കനക താന്‍ ജീവനോടെയുണ്ടെന്ന കാര്യം അറിയിച്ചതെന്നും അവര്‍ പറയുന്നു.

കനകയുടെ വീട്ടില്‍ ധാരാളം പൂച്ചക്കുട്ടികളും നായ്ക്കുട്ടികളുമുണ്ടെന്നും സ്വന്തം മക്കളെ പോലെയാണ് അവയെ കരുതുന്നതെന്നും വീട്ടുജോലിക്കാരി തന്നോട് പറഞ്ഞതായി പത്മിനി പറയുന്നു. ഇടക്കിടെ കനക വീട്ടില്‍ പൂജകളും മന്ത്രവാദവും നടത്തി അമ്മയുടെ ആത്മാവുമായി സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അങ്ങനെ പൂജ നടത്തുമ്പോഴായിരുന്നു വീടിന് തീപിടിച്ചതെന്നും വേലക്കാരി പറഞ്ഞതായി ഇവര്‍ പറയുന്നു.

Advertisement