ശങ്കരാടിയുമായി വിവാഹ നിശ്ചയം, എന്നാല്‍ പ്രണയിച്ചത് മറ്റൊരാളെ, പിന്നാലെ വിവാഹം മുടങ്ങി, നടി കവിയൂര്‍ പൊന്നമ്മയുടെ അധികം ആര്‍ക്കും അറിയാത്ത ജീവിതം ഇങ്ങനെ

659

മലയാള സിനിമയില്‍ ഉണ്ണീ.. എന്ന് നീട്ടി വിളിച്ച് വാത്സല്യം അറിയിക്കുന്ന സ്നേഹനിധിയായ അമ്മയാണ് കവിയൂര്‍ പൊന്നമ്മ. മിക്ക മുന്‍നിര താരങ്ങളിടേയും അമ്മയായി തിളങ്ങിയ കവിയൂര്‍ പൊന്നമ്മ ഏറ്റവും കൂടുതല്‍ സിനിമകളില്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് തിളങ്ങിയത്.

Advertisements

സിനിമയിലേക്ക് ചെറുപ്പകാലത്ത് എത്തിയെങ്കിലും നായികയായോ മറ്റോ തിളങ്ങാനാകാതെ അമ്മ വേഷങ്ങളിലേക്ക് കവിയൂര്‍ പൊന്നമ്മ മാറ്റപ്പെടുകയായിരുന്നു. അടുത്തകാലത്ത് വരെ അമ്മ വേഷങ്ങളില്‍ തിളങ്ങിയ താരം ഇപ്പോള്‍ ശാരീരിക അവശതകളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.

Also Read: വീട്ടില്‍ പൂജകളും മന്ത്രവാദവും നടത്തി അമ്മയുടെ ആത്മാവുമായി സംസാരിക്കാന്‍ ശ്രമിക്കുന്നു, ആരെങ്കിലും കനകയെ രക്ഷിച്ച് പഴയ ജീവിതത്തിലേക്ക് കൊണ്ടുവരൂ, അഭ്യര്‍ത്ഥനയുമായി നടി

മലയാളത്തിലെ പ്രമുഖ നടന്‍ ശങ്കരാടിയുമായി നടി കവിയൂര്‍ പൊന്നമ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന വിവരം പലര്‍ക്കും അറിയില്ല. തന്റെ പ്രണയത്തെ കുറിച്ചും ശങ്കരാടിയുമായുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ചും ഒരിക്കല്‍ കവിയൂര്‍ പൊന്നമ്മ തുറന്നുപറഞ്ഞിരുന്നു.

നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് ശങ്കരാടിക്ക് തന്നോട് പ്രണയം തോന്നിയത്. ആ സമയം തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ വിവാഹലോചനയുമായി ശങ്കരാടി തന്റെ വീട്ടിലേക്ക് വന്നുവെന്നും വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമായതോടെ വിവാഹനിശ്ചയം നടന്നുവെന്നും എന്നാല്‍ പിന്നീട് വിവാഹം മുടങ്ങിയെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.

Also Read: ഇതില്‍പ്പരം എന്തുവേണം, ഒത്തിരി സന്തോഷം, പുതിയ കഫേയില്‍ മമ്മൂക്ക അതിഥിയായി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നമിത പ്രമോദ്

തനിക്ക് ആ സമയം മറ്റൊരാളോട് കടുത്ത പ്രണയമായിരുന്നു. എന്നാല്‍ അയാളുടെ പേര് ഇപ്പോള്‍ പറയുന്നില്ലെന്നും മതം പ്രശ്‌നമായതോടെ ആ ബന്ധത്തില്‍ നിന്നും താന്‍ പിന്മാറുകയായിരുന്നുവെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.

Advertisement