സെറ്റില്‍ ഓരോരുത്തര്‍ക്കും ഓരോ പോലെ, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കെല്ലാം പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടില്‍ അഭിനയിക്കുമ്പോഴുള്ള അനുഭവം തുറന്നുപറഞ്ഞ് ചിത്ര നായര്‍

87

നടി ചിത്ര നായര്‍ ഇന്ന് പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ സുമലതയായി എത്തിയ ചിത്രയെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുകയായിരുന്നു. ആ ഒരൊറ്റ കഥാപാത്രം മതി ചിത്രയെ പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍.

Advertisements

ചിത്രത്തിലെ സുമേഷേട്ടന്റെയും സുമലതയുടെയും പ്രണയരംഗങ്ങളെല്ലാം ഹിറ്റായിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ ചിത്ര നടിയാവുന്നതിന് മുമ്പ് ഒരു അധ്യാപികയായിരുന്നു. കൊവിഡ് കാാലത്താണ് അധ്യാപന ജോലി ഉപേക്ഷിച്ചത്.

Also Read:പൃഥ്വിരാജ് ആണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത് ; കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ട്

ശേഷം സിനിമയിലെ ഓഡിഷനുകളിലെല്ലാം പങ്കെടുത്ത് തുടങ്ങി. മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തില്‍ ചിത്ര ചെറിയ വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ചിത്ര.

ചിത്രത്തില്‍ പഞ്ചായത്ത് മെമ്പറുടെ വേഷമാണെന്നായിരുന്നു തന്നോട് പറഞ്ഞത്. പക്ഷേ താന്‍ ആദ്യം ചോദിച്ചത് ലാലേട്ടനെ കാണാന്‍ പറ്റുമോ എന്നായിരുന്നുവെന്നും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയ എല്ലാവരുടെയും ആഗ്രഹം അതായിരിക്കുമെന്നും ചിത്ര പറയുന്നു.

Also Read:കുറുമ്പ് കാട്ടുന്നതും, കുശലം പറയുന്നതും വീഡിയോയില്‍ കാണാം; കുട്ടി ആരാധികയ്‌ക്കൊപ്പം മോഹന്‍ലാല്‍

സെറ്റില്‍ ഓരോരുത്തര്‍ക്കും ഓരോ േേപാലെയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പിലാണ് ചായയെന്നും അല്ലാത്തവര്‍ക്ക് ഗ്ലാസ്സിലാണെന്നും കൊച്ചുപ്രേമന്‍ ചേട്ടന്‍ തന്നോട് പറഞ്ഞൈത് ഗ്ലാസ്സില്‍ ചായയെടുത്ത് കുടിക്ക് എന്നാണെന്നും താന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്ന് പറയുമ്പോള്‍ എടുക്ക് എന്താണ് സംഭവിക്കുകയെന്ന് അറിയാലോ എന്ന് പറയുമെന്നും ചിത്ര പറയുന്നു.

Advertisement