അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല എന്റെ വഴി, അവിവാഹിതയായി തുടരുന്നതില്‍ സന്തോഷം മാത്രം, വിവാഹത്തെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി ലക്ഷ്മി ഗോപാലസ്വാമി

106

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. ഇരുപത്തിരണ്ട് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. ഒടു നടി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം.

Advertisements

ലോഹിതദാസ് സംവിധാനം ചെയ്ത് 2000 ല്‍ റിലീസായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആയിട്ടാണ് ലക്ഷ്മി ഗോപാല സ്വാമി മലയാളത്തിലേക്ക് അരങ്ങേറിയത്. ആദ്യ ചിത്രത്തില്‍ തന്നെ വളരെ അധികം ശ്രദ്ധിക്കപ്പെട്ട നടി വീണ്ടും സിനിമയില്‍ സജീവം ആകുകയിരുന്നു.

Also Read:സെറ്റില്‍ ഓരോരുത്തര്‍ക്കും ഓരോ പോലെ, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കെല്ലാം പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടില്‍ അഭിനയിക്കുമ്പോഴുള്ള അനുഭവം തുറന്നുപറഞ്ഞ് ചിത്ര നായര്‍

കര്‍ണാടകയിലെ ബാംഗ്ലൂരില്‍ എംകെ ഗോപാല സ്വാമിയുടേയും ഡോ. ഉമയുടേയും മകളായി 1970 നവംബര്‍ ഏഴിന് ജനിച്ച ലക്ഷ്മിക്ക് ഒരു സഹോദരനാണ് ഉള്ളത്.അറിയപ്പെടുന്ന നര്‍ത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമി ഇതിനോടകം നിരവധി പ്രശസ്ത വേദികളില്‍ തന്റെ നൃത്ത സാനിധ്യം അറിയിച്ചുകഴിഞ്ഞു.

54കാരിയായ ലക്ഷ്മി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് വിവാഹം വേണ്ടെന്ന് തീരുമാനിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ വഴി അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ലെന്ന് താരം പറയുന്നു.

Also Read:പൃഥ്വിരാജ് ആണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത് ; കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ട്

അഭിനയവും നൃത്തവുമാണ് തന്റെ ജീവിതമെന്ന് താന്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നു. വിവാഹപ്രായമായപ്പോള്‍ എല്ലാവരെയും പോലെ തനിക്കും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ അവരുടെയൊക്കെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ തന്റെ ആഗ്രഹം വഴിതിരിച്ചുവിടാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്നും ലക്ഷ്മി പറയുന്നു.

സ്ത്രീകള്‍ക്ക് വിവാഹം കഴിച്ചും കഴിക്കാതെയും ജീവിക്കാം. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും സാമ്പത്തിക സുരക്ഷിതത്വമാണ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമെന്നും അവിവാഹിതയായി തുടരുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Advertisement