സിനിമകള്‍ കണ്ട് എന്റെ കുഴപ്പങ്ങള്‍ മാത്രം കണ്ടുപിടിച്ച് പറയും, സംയുക്തയെ കുറിച്ച് ബിജു മേനോന്‍ പറയുന്നത് കേട്ടോ

72

നായകനായി എത്തിയെങ്കിലും തുടക്കകാലത്ത് ചെറിയ വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒതുക്കപ്പെട്ട നടന്‍ ആയിരുന്നു ബിജു മേനോന്‍. എന്നാല്‍ വീണ്ടും നായകനിരിലേക്ക് ഉയര്‍ന്ന് ഇപ്പോള്‍ മലയാള സിനിമയില്‍ വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ് ബിജു മേനോന്‍.

Advertisements

വളരെ കുറച്ചുകാലം മാത്രം സിനിമയില്‍ നിന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സംയുകത വര്‍മ്മ. സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലൂടെ എത്തിയ സംയുക്ത വര്‍മ്മ 18 ഓളം സൂപ്പര്‍ ഹിറ്റ് സിനിമകലില്‍ വേഷമിട്ട് വെറു നാല് വര്‍ഷം കൊണ്ടുതന്നെ സിനിമാ രംഗം വിട്ടിരുന്നു.

Also Read:അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല എന്റെ വഴി, അവിവാഹിതയായി തുടരുന്നതില്‍ സന്തോഷം മാത്രം, വിവാഹത്തെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി ലക്ഷ്മി ഗോപാലസ്വാമി

ഈ നാലു വര്‍ഷത്തിന് ഉള്ളില്‍ മികച്ച നടിക്കുള്ള 2 സംസ്ഥാന അവാര്‍ഡുകളും സംയുക്ത വര്‍മ്മ നേടിയെടുത്തിരുന്നു. ബിജു മേനോനുമായുള്ള വിവാഹത്തോടെ ആണ് സംയുക്ത വര്‍മ്മ സിനിമ വിട്ടത്. 2002 നവംബറിലായിരുന്നു ഇവരുടെ വിവാഹം.

ഇപ്പോള്‍ തങ്ങളുടെ 22ാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. ഇപ്പോഴിതാ തലവന്‍ എന്ന സിനിമയുടെ പ്രസ്മീറ്റില്‍ സംയുക്തയെ കുറിച്ച് ബിജുമേനോന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സംയുക്തയെ താന്‍ കൂടെ കൂട്ടിയിട്ട് 22 വര്‍ഷമാവുകയാണെന്നും തനിക്ക് നല്ല സപ്പോര്‍ട്ടാണ് സംയുക്തയെന്നും ബിജു മേനോന്‍ പറയുന്നു.

Also Read:സെറ്റില്‍ ഓരോരുത്തര്‍ക്കും ഓരോ പോലെ, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കെല്ലാം പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടില്‍ അഭിനയിക്കുമ്പോഴുള്ള അനുഭവം തുറന്നുപറഞ്ഞ് ചിത്ര നായര്‍

സിനിമയില്‍ നിന്ന് വന്നതായതുകൊണ്ട് തനിക്ക് സംയുക്തയുടെ സപ്പോര്‍ട്ട് വളരെ വലുതാണ്. തന്റെ സിനിമകള്‍ കണ്ട് തന്റെ കുഴപ്പങ്ങളെല്ലാം നോട്ട് ചെയ്ത് പറഞ്ഞുതരുമെന്നും തന്നെ അത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കാറുണ്ടെന്നും ബിജു മേനോന്‍ പറയുന്നു.

Advertisement