നിനക്ക് പ്രേമിക്കാന്‍ ക്രിസ്ത്യാനിയെ കിട്ടിയൂള്ളൂ എന്നായിരുന്നു അമ്മ ചോദിച്ചത്, മതം മാറണമെന്ന് തീരുമാനിച്ചത് പപ്പയാണ്, തുറന്നുപറഞ്ഞ് പാര്‍വതി ഷോണ്‍

116

മലയാള സിനിമയില്‍ ഒരുകാലത്തും മാറ്റിനിര്‍ത്താന്‍ കഴിയാത്ത നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയെ വിവാഹം ചെയ്തത് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ്. നര്‍ത്തകി കൂടിയായ പാര്‍വതിയുടെയും ഷോണിന്റെയും പ്രണയകഥ മലയാളികള്‍ക്ക് അറിവുള്ളതാണ്.

Advertisements

ആനിസ് കിച്ചണില്‍ വെച്ച് ഒരിക്കല്‍ കൂടി ആ പ്രണയകഥ പറയുകയാണ്. പാര്‍വതി കോളേജില്‍ വെച്ച് ഷോണിനെ ഇടക്കിടെ കാണാറുണ്ടായിരുന്നു. കോളേജ് പഠനം കഴിഞ്ഞ് പുറത്തുപോയെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദം തുടര്‍ന്നു.

Also Read:സിനിമകള്‍ കണ്ട് എന്റെ കുഴപ്പങ്ങള്‍ മാത്രം കണ്ടുപിടിച്ച് പറയും, സംയുക്തയെ കുറിച്ച് ബിജു മേനോന്‍ പറയുന്നത് കേട്ടോ

ഫോണ്‍ നമ്പര്‍ ചേയ്ഞ്ച് ചെയ്യുമ്പോള്‍ പാര്‍വതി ഷോണിന് പുതിയ നമ്പര്‍ നല്‍കുമായിരുന്നു. ഒരിക്കല്‍ പാര്‍വതി ഷോണുമായുള്ള സൗഹൃദത്തില്‍ നിന്നും ചെറുതായി പിന്മാറി. അപ്പോള്‍ ഷോണ്‍ പാര്‍വതിയോട് ദേഷ്യപ്പെടുകയായിരുന്നു.

അതിന് ശേഷം വീണ്ടും ആ സൗഹൃദം തുടര്‍ന്നു. അങ്ങനെ സുഹൃത്തായും പ്രണയിനിയായും പിന്നീട് ഭാര്യയായും പാര്‍വതി ഷോണിനൊപ്പം തുടരുകയാണ്. തങ്ങള്‍ പതിവായി കറങ്ങാന്‍ പോയി തുടങ്ങിയപ്പോള്‍ പപ്പയോട് എല്ലാവരും ചോദിക്കാന്‍ തുടങ്ങിയെന്നും അങ്ങനെ തങ്ങളെ വീട്ടില്‍പ്പിടിച്ചുവെന്നും ഷോണ്‍ പറയുന്നു.

Also Read:അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല എന്റെ വഴി, അവിവാഹിതയായി തുടരുന്നതില്‍ സന്തോഷം മാത്രം, വിവാഹത്തെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി ലക്ഷ്മി ഗോപാലസ്വാമി

തന്റെ വീട്ടില്‍ പിടിച്ചപ്പോള്‍ നിനക്ക് പ്രേമിക്കാന്‍ ക്രിസ്ത്യാനിയെ മാത്രമേ കിട്ടിയുള്ളൂവെന്ന് അമ്മ ചോദിച്ചുവെന്നും അമ്മയ്ക്ക് പ്രണയം ഒരു പ്രശ്‌നമായിരുന്നുവെന്നും എന്നാല്‍ പപ്പയ്ക്ക് അങ്ങനെയായിരുന്നില്ലെന്നും തന്റെ ഇഷ്ടം പോലെ നടക്കട്ടെയെന്ന് പറഞ്ഞുവെന്നും പപ്പയാണ് മതം മാറണമെന്ന് തീരുമാനിച്ചതെന്നും വിവാഹം കഴിഞ്ഞ് ഒരു കുടുംബത്തിലേക്ക് പോകുകയാണെന്നും അവിടെയുള്ള ആളുകളുടെ ഇഷ്ടം നോക്കണമെന്നും പപ്പായാണ് പറഞ്ഞതെന്നും പാര്‍വതി പറയുന്നു.

Advertisement