നല്ലൊരു ദാമ്പത്യ ജീവിതം എനിക്ക് തരാത്തത് എന്താണെന്ന് ഞാൻ ദൈവത്തോട് ചോദിക്കും: തുറന്നു പറഞ്ഞ് മേതിൽ ദേവിക

1680

മലയാളി നൃത്താസ്വാദകർക്ക് ഏറെ സുപരിചിതയായ നർത്തകിയും നൃത്താധ്യാപികയുമാണ് മേതിൽ ദേവിക. കേരളത്തിൽ മാത്രമല്ല പുറത്തും ദേവികയ്ക്ക് ഒരുപാട് ആരാധകരുണ്ട്. മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്.

നാലു വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയിലും കൽക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ ഡാൻസിനും സ്വർണ മെഡൽ നേടി. 2013ൽ നടൻ മുകേഷുമായുള്ള വിവാഹത്തിനവ് ശേഷം താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവാഹ മോചന വാർത്തയും ദേവിക തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

Advertisements

ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് മേതിൽ ദേവിക. റിലേഷൻഷിപ്പുകളെക്കുറിച്ച് പറയാൻ ഞാൻ ആളല്ല. ഞാൻ അതിൽ പരാജയപ്പെട്ടയാളാണ്. രണ്ട് തവണ വിവാഹം കഴിക്കുക എന്നാൽ രണ്ട് തവണ ജനിക്കുന്നത് പോലെയാണ്. രണ്ട് ജീവിതമാണ് ഒരു സ്ത്രീ നൽകുമ്പോൾ അവളെ പൂർണമായും നൽകും.

Also Read
കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ദിവ്യ ഉണ്ണി, അതേ മണിയോടൊപ്പം അഭിനയിക്കാന്‍ ഐശ്വര്യാ റായി കാത്തിരുന്നത് മണിക്കൂറുകളോളം, താരത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ

ഒരേ ജന്മത്തിൽ അത് രണ്ട് തവണ ചെയ്യുമ്പോൾ അത് കൈകാര്യം ചെയ്യാൻ സാധിക്കാതെ വരും. ആ അർത്ഥത്തിൽ എനിക്കത് വളരെ വലിയ ആഘാതമായിരുന്നു. എനിക്ക് ദൈവത്തോട് ഒരു ഇടപാടുണ്ട്. എപ്പോഴെങ്കിലും ഒരുനാൾ ചെല്ലുമ്പോൾ ഞാൻ ചോദിക്കും. നിങ്ങൾ എനിക്ക് ബാക്കിയെല്ലാം നൽകി, പക്ഷെ റിലേഷൻഷിപ്പുകളുടെ കാര്യത്തിൽ മാത്രം വളരെ കഷ്ടപ്പാടുകൾ തന്നത് എന്തിനാണെന്ന്.

അതെനിക്ക് ദൈവത്തോട് ചോദിക്കാനുള്ളതാണ്. ഒട്ടും എളുപ്പമായിരുന്നില്ല അതിനാൽ ഒന്നിലധികം ബന്ധങ്ങളൊന്നും ഞാൻ ആർക്കും ഉപദേശിക്കില്ല. വിവാഹത്തിന് മുമ്പായി നിങ്ങൾക്ക് ഡേറ്റ് ചെയ്യുകയോ എന്തുമാകാം. പക്ഷെ നമ്മളുടെ സിസ്റ്റത്തിൽ അങ്ങനെയില്ല. വിവാഹ ശേഷമായിരിക്കും പ്രശ്നങ്ങൾ ആരംഭിക്കുക. വിവാഹത്തിന് മുമ്പ് പൂർണമായും ഉറപ്പില്ലാതെ അതിന് നിൽക്കരുത്.

ഞാൻ എന്നെ തന്നെയേ പറയൂ. മറ്റാരേയും പറയില്ല. നമ്മളെ വളർത്തിയത് തന്നെ, പ്രത്യേകിച്ച് കേരളത്തിൽ, പ്രത്യേക വിശ്വാസത്തിലാണ്. പണ്ടൊക്കെ ഒരു ആൺകുട്ടിയോട് സംസാരിച്ചാൽ അത് സീരിയസാണ്. ഞാൻ സംസാരിച്ചിരുന്ന എക ആളായിരുന്നു രാജീവ്. അപ്പോൾ ഞാൻ കരുതി അത് വിവാഹത്തിലാണ് അവസാനിക്കേണ്ടതെന്ന്. അങ്ങനെ തന്നെയാണ് മുകേഷേട്ടന്റെ കാര്യത്തിലും.

പക്ഷെ അങ്ങനെയല്ല പ്രണയത്തിന് ഒരുപാട് വശങ്ങളുണ്ട്. അതൊന്നും കാണാൻ പാകമാക്കുന്ന തരത്തിലല്ല നമ്മളെ വളർത്തുന്നത്. ഞാൻ കൂടെ ജീവിച്ച മനുഷ്യർക്കൊപ്പം ഒരു ലിവ് ഇൻ സാധ്യമാകുമായിരുന്നുവെങ്കിൽ ഞാൻ മാറിചിന്തിച്ചേനെ. പക്ഷെ അന്നത്തെ കാലത്ത് അതൊന്നും സാധ്യമായിരുന്നില്ല. നമ്മൾ ഇമേജിനെക്കുറിച്ചൊക്കെ ഒരുപാട് ആശങ്കാകുലരായിരിക്കും.

റിലേഷൻഷിപ്പുകൾ എന്നെ സംബന്ധിച്ച് ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ഞാൻ മനസിലാക്കുന്നത് ഈ ജീവിതത്തിൽ റിലേഷൻഷിപ്പുകൾ എനിക്ക് പറ്റിയ സാധനമല്ലെന്നും താരം പറയുന്നുണ്ട്. വിഷമഘട്ടത്തിൽ നൃത്തമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും മേതിൽ ദേവിക വ്യക്തമാക്കി.

Also Read
എങ്ങനെ മാത്യു മാളവികയെ കൈകാര്യം ചെയ്യും, ക്രിസ്റ്റി ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ട് ആരാധകന്റെ ആശങ്ക, കിടിലന്‍ മറുപടിയുമായെത്തി മാളവിക മോഹന്‍

Advertisement