കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ദിവ്യ ഉണ്ണി, അതേ മണിയോടൊപ്പം അഭിനയിക്കാന്‍ ഐശ്വര്യാ റായി കാത്തിരുന്നത് മണിക്കൂറുകളോളം, താരത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ

132

മലയാളികളെ ഒന്നടങ്കം തീരാ ദുഃഖത്തില്‍ ആക്കിയ ഒന്നായിരുന്നു പ്രിയ നടന്‍ കലാഭവന്‍ മണിയുടെ അകാലത്തില്‍ ഉള്ള വേര്‍പാട്. ദാരിദ്ര്യത്തില്‍ നിന്നും മിമിക്രിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തി തെന്നിന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി കലാഭവന്‍ മണി മാറിയിരുന്നു.

മിമിക്രി വേദികളിലൂടെയാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. കോമഡിയായിരുന്നു കലാഭവന്‍ മണിയെ ജനപ്രിയന്‍ ആക്കി മാറ്റുന്നത്. പിന്നീട് നായകനായും സഹനടനായും വില്ലനായുമെല്ലാം കൈയ്യടി നേടിയ മണി മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു.

Advertisements

ഒരുകാലത്ത് കലാഭവന്‍ മണി സിനിമയില്‍ ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഒരുപാട് അവഗണകള്‍ അനുഭവിച്ചിരുന്നു. ഈ കാരണം കൊണ്ട് തന്നെ കലാഭവന്‍ മണിക്കൊപ്പം പല നടിമാരും അഭിനയിച്ചിരുന്നില്ല. ആ കഥ മലയാളികള്‍ക്ക് പരിചിതമാണ്.

Also Read: അതില്‍ ഗ്ലാമറസായ കോസ്റ്റിയൂമൊക്കെ ധരിക്കണം, നിനക്ക് വണ്ണമില്ലേ എന്ന് മമ്മൂക്ക പരിഹസിച്ചു, ആ വാശിയില്‍ കുറച്ചത് 10 കിലോ ശരീരഭാരം, നടി ഇനിയ പറയുന്നു

കറുത്ത മണിയുടെ നായികയായി തന്നെക്കൊണ്ട് അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് വലിയ വളര്‍ച്ച തന്നെയായിരുന്നു കലാഭവന്‍ മണിയുടേത്. മണിയുടെ കൂടെ അഭിനയിക്കാന്‍ ബോളിവുഡ് താരറാണ് ഐശ്വര്യ റായി വരെ മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ട്.

ആ സംഭവം ഇങ്ങനെയായിരുന്നു. യന്തിരനില്‍ ഒരു ചെത്തുകാരന്റെ വേഷം ചെയ്യാന്‍ സംവിധായകന്‍ ശങ്കര്‍ മണിയെ വിളിച്ചിരുന്നു. ഇതില്‍ അഭിനയിക്കാന്‍ പോകന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും ഫ്‌ലൈറ്റ് പോയരുന്നു. തനിക്ക് എത്താന്‍ പറ്റില്ലെന്നും വേഷം മറ്റാര്‍ക്കെങ്കിലും കൊടുക്കൂ എന്നും മണി സംവിധായകനെ വിളിച്ച് പറഞ്ഞു.

Also Read: ലാലേട്ടന്റെ ആ അത്ഭുത ചിത്രം പിറന്നത് ഒറ്റദിവസം കൊണ്ട്, ഇന്നും മലയാളികളുടെ ഉള്ളു പൊള്ളിക്കുന്ന ആ സിനിമയ്ക്ക് പിന്നിലെ അറിയാക്കഥ ഇങ്ങനെ

എന്നാല്‍ നിങ്ങള്‍ തന്നെ ചെയ്യണം എന്നായിരുന്നു സംവിധായകന്റെ മറുപടി. അങ്ങനെ കാറില്‍ ഗോവയിലെ ലൊക്കേഷനിലേക്ക് യാത്ര തിരിക്കുകയായിരുന്നു മണി. സെറ്റിലെത്തി മേക്കപ്പിട്ട് എത്തിയപ്പോഴാണ് തന്നെ മണിക്കൂറുകളോളമായി കാത്തിരിക്കുന്ന രജനികാന്തിനെയും ഐശ്വര്യയെയും മണി കണ്ടത്.

ഇത് ശരിക്കും താരത്തെ ഞെട്ടിച്ചു.തനിക്ക് വേണ്ടിയാണ് അവര്‍ രണ്ടുപേരും കാത്തിരിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ആകെ ഷോക്കായി എന്നും വല്ലാത്ത സന്തോഷമാണ് പിന്നീട് തോന്നിയതെന്നും മണി പല അഭിമുഖങ്ങളിലും പറഞ്ഞു

Advertisement