നിന്നെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്ന് അമൃത സുരേഷ്, ഗോപി സുന്ദര്‍ എവിടെയെന്ന് തിരക്കി ആരാധകര്‍, ചര്‍ച്ചയായി പോസ്റ്റ്

940

മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദറും ജീവിതത്തില്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ഒരു ദിവസമാണ് പുറത്തെത്തിയത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകകളില്‍ ഇരുവരും പങ്കുവെച്ച ഒരുമിച്ചുള്ള ഒരു സെല്‍ഫിയും അതിന് കൊടുത്ത ക്യാപ്ഷനുമായിരുന്നു ഇവരുടെ ബന്ധത്തെ കുറിച്ച് സൂചന നല്‍കിയത്.

Advertisements

പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ഗോപിസുന്ദര്‍ അമൃതയെ മാറോട് ചേര്‍ത്ത് പിടിച്ച നില്‍ക്കുന്ന ചിത്രത്തിന് ഇരുവരും നല്‍കിയ ക്യാപ്ഷന്‍. ഇതിന് പിന്നാലെ ഇരുവരും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിനും ഇരകളായി തീര്‍ന്നിരുന്നു.

Also Read: കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ദിവ്യ ഉണ്ണി, അതേ മണിയോടൊപ്പം അഭിനയിക്കാന്‍ ഐശ്വര്യാ റായി കാത്തിരുന്നത് മണിക്കൂറുകളോളം, താരത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ

ഇന്നും പല രീതിയിലുമുള്ള വിമര്‍ശനങ്ങള്‍ ഇരുവരും നേരിടുന്നുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ സ്‌നേഹിച്ചും പ്രണയിച്ചും മുന്നോട്ടുപോവുകയാണ് അമൃതയും ഗോപി സുന്ദറും. ഇരുവരും ഇപ്പോള്‍ സ്‌റ്റേജ് പരിപാടികളും മറ്റുമായി തിരക്കിലാണ്.

സോഷ്യല്‍മീഡിയയില്‍ സജീവമാണ് അമൃതയും ഗോപി സുന്ദറും. ഇപ്പോഴിതാ അമൃത പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗോപി സുന്ദറിനൊപ്പമുള്ള പുതിയ ചിത്രമാണിത്. ഇന്‍സ്റ്റഗ്രാമിലാണ് താരത്തിന്റെ പുതിയ പോസ്റ്റ്.

Also Read: നടി മഞ്ജുപിള്ളയുമായി വേര്‍പിരിഞ്ഞതിന് ശേഷം രണ്ടാം വിവാഹം, കോടികളുടെ സ്വത്തുക്കളുണ്ടായിട്ടും ഇന്ന് താമസം വാടകവീട്ടില്‍, നടന്‍ മുകുന്ദന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഈ ഫോട്ടോയ്ക്ക് താഴെ ‘എന്റെ സന്തോഷം നീയാണ്, നിന്നെ കാണാന്‍ ഇനിയും കാത്തിരിക്കാനാവുന്നില്ല ‘ എന്നാണ് അമൃത കുറിച്ചത്. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തത്. ഗോപി സുന്ദര്‍ എവിടെ പോയി എന്നാണ് പലരും ചോദിക്കുന്നത്. പുതിയ ചിത്രങ്ങളുമായി തിരിക്കിലാണ് ഗോപി സുന്ദര്‍ എന്നാണ് പുറത്തുവന്ന വിവരം

Advertisement