പണിയുന്നത് മൂന്നു കോടിയുടെ സ്വപ്‌ന ഭവനം, എന്നാല്‍ ജോലിക്കാര്‍ പറ്റിച്ചു, പൈസ കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥ വന്നു, നേരിട്ട പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് അനു ജോസഫ്

1277

മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു ജോസഫ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന, കാമ്പുള്ള ക്യാരക്ടര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അനു ജോസഫ് തന്റെ പേരിനൊപ്പം വ്ലോഗര്‍ എന്ന വിശേഷണം കൂടി കൂട്ടിച്ചേര്‍ത്തത് അടുത്തിടെയാണ്.

2003 ലാണ് അഭിനയലോകത്ത് അനു അരങ്ങേറ്റം കുറിച്ചത്. അഭിനയിക്കണമെന്ന ആഗ്രഹം കുട്ടിക്കാലം മുതലുണ്ടായിരുന്നെങ്കിലും വളരെ ചെറുപ്പത്തില്‍ ഇന്‍ഡസ്ട്രിയില്‍ വന്നതുകൊണ്ട് ഈ മേഖല തന്നെയാണോ പ്രഫഷന്‍ എന്ന കാര്യത്തിനെക്കുറിച്ചൊന്നും അനുവിന് ധാരണയുണ്ടായിരുന്നില്ല.

Advertisements

വര്‍ഷങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ മറ്റൊരു മേഖലയെക്കുറിച്ചും ചിന്തിക്കാതെ കരിയര്‍ ഇത് തന്നെയാണെന്ന് അനു ഉറപ്പിയ്ക്കുകയായിരുന്നു. അനു ഇപ്പോള്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം വളരെ സജീവമാണ്. അനുവിന്റെ യുട്യൂബ് ചാനലില്‍ ബ്യൂട്ടിടിപ്സ്, പാചകം എന്നിവയെക്കുറിച്ചുള്ള കണ്ടന്റുകളാണ് കൂടുതല്‍ ചെയ്യുന്നത്.

Also Read: കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ദിവ്യ ഉണ്ണി, അതേ മണിയോടൊപ്പം അഭിനയിക്കാന്‍ ഐശ്വര്യാ റായി കാത്തിരുന്നത് മണിക്കൂറുകളോളം, താരത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ

ഇപ്പോഴിതാ തന്റെ പുതിയ വീടിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം. മൂന്നുകോടി ചെലവില്‍ 5500 സ്‌ക്വയര്‍ ഫീറ്റിലാണ് അനു തന്റെ സ്വപ്‌ന ഭവനം പണിയുന്നത്. എന്നാല്‍ വീട്ടില്‍ ഒരു മുറി മാത്രമേയുള്ളൂ എന്നതാണ് പ്രത്യേകത.

വീട് പണിയുന്ന സമയത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ചാണ് താരം ഇപ്പോള്‍ സംസാരിക്കുന്നത്. സ്ഥലം വാങ്ങാന്‍ തനിക്ക് നല്ല കാശായെന്നും വീട്ടുപണിയുടെയും ജോലിക്കാരുടെ കൂലിയും എല്ലാം കൂട്ടിയാണ് താന്‍ വീടിന് മൂന്നുകോടി ചെലവാകുമെന്ന് പറഞ്ഞതെന്നും അനു പറയുന്നു.

Also Read: അതില്‍ ഗ്ലാമറസായ കോസ്റ്റിയൂമൊക്കെ ധരിക്കണം, നിനക്ക് വണ്ണമില്ലേ എന്ന് മമ്മൂക്ക പരിഹസിച്ചു, ആ വാശിയില്‍ കുറച്ചത് 10 കിലോ ശരീരഭാരം, നടി ഇനിയ പറയുന്നു

ജോലിക്കാര്‍ തമ്മിലുള്ള പ്രശ്‌നം കാരണം പല ജോലികളും ഇപ്പോഴും തീര്‍ന്നിട്ടില്ല. 80000 രൂപയ്ക്കായിരുന്നു വയറിങ് സാധനങ്ങള്‍ വാങ്ങിയത്. എന്നാല്‍ തനിക്ക് പരിചയമുള്ള കടയില്‍ ഇതിന്റെ വില ചോദിച്ചപ്പോള്‍ 25000 രൂപ മാത്രമേ ഉള്ളൂവെന്നും താന്‍ പറ്റിക്കപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ ദേഷ്യം വന്ന് ജോലിക്കാരോട് ചൂടായി എന്നും അനു പറയുന്നു.

ജോലി ചെയ്ത് തീര്‍ക്കാന്‍ പൈസ ഇല്ലാത്ത അവസ്ഥ വന്നിരുന്നുവെന്നും എന്നാല്‍ താന്‍ ജോലിക്കാരോട് പറഞ്ഞത് എങ്ങനെയെങ്കിലും പൈസ ശരിയാക്കി തരുമെന്നും എന്നാല്‍ ആരേയും ഇങ്ങനെ പറ്റിക്കരുത് എന്നുമായിരുന്നുവെന്ന് അനു കൂട്ടിച്ചേര്‍ത്തു.

Advertisement