എനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല, ഇപ്പോൾ 40 വയസുമായി, രഞ്ജിനി ഹരിദാസ് പറയുന്നത് കേട്ടോ

1190

ഒരു കാലത്ത് മിനി സ്‌ക്രീനിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയുടെ അവതാരകയായി ആരാധകരുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ മലയാളി കൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്.

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിന്റെ അവതാരക ആയി എത്തിയാണ് രഞ്ജിനി ഹരിദാസ് ശ്രദ്ധേയയാത്. അതിന് മുമ്പ് ഏഷ്യാനെറ്റിലെ തന്നെ സാഹസികന്റെ ലോകം എന്ന പരിപാടിയിലൂടെ ആയിരുന്നു താരത്തിന്റെ മിനി സ്‌ക്രീൻ അരങ്ങേറ്റം.

Advertisements

പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു. ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചിട്ടില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്.

Also Read
ആ സംഭവം വല്ലാതെ വേദനിപ്പിച്ചു, ഒരിക്കലും ഒരു സ്ത്രീയോട് ഇങ്ങനെ അപമര്യാദയായി പെരുമാറരുത്, ലോ കോളേജില്‍ നിന്നുണ്ടായ ദുരനുഭവത്തില്‍ പ്രതികരിച്ച് അപര്‍ണ ബാലമുരളി

ക്രമേണ ബിഗ്‌സ്‌ക്രീനിലും എത്തിയ രഞ്ജിനി ഹരിദാസ് ഒരു പിടി സിനിമകളിലും വേഷമിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.

നാൽപത് വയസ് ആയതോടെ താൻ ഇതുവരെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത തരം പ്രശ്നങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് രഞ്ജിനി ഹരിദാസ് ഇപ്പോൾ പറയുന്നത്. ഡിപ്രഷനെക്കാളും ഭേദമാണെങ്കിലും ഇത്തരം വികാരങ്ങളൊന്നും തനിക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല എന്നാണ് തന്റെ വ്ളോഗിലൂടെ രഞ്ജിനി പറയുന്നത്.

പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞ കേട്ടിട്ടുണ്ടോ? ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാൻ സാധിക്കുന്നില്ല. അത്രയും സ്‌ട്രെസ് നിറഞ്ഞൊരു അവസ്ഥയാണിപ്പോൾ. എന്താ നടക്കുന്നേ, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കൺഫ്യൂഷനാണ്.

ജീവിതത്തിൽ എന്തെങ്കിലും ചെയ്യാനുള്ള താൽപര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. വീട്ടിൽ തിരിച്ച് വരണമെന്നില്ല എവിടെയെങ്കിലും യാത്ര ചെയ്ത് നടന്നാൽ മതി. അറിയുന്ന ആൾക്കാരെ ഒന്നും കാണാൻ തോന്നുന്നില്ല. ഒറ്റയ്ക്കിരിക്കണമെന്ന് തന്നെയാണ് തോന്നുന്നത്.

എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാൻ സെർച്ച് ചെയ്ത് നോക്കിയിരുന്നു. ഒന്നുകിൽ ഇത് ഡിപ്രഷൻ ആയിരിക്കും. അതല്ലെങ്കിൽ മിഡ് ലൈഫ് ക്രൈസസ് ആവും. എനിക്കിപ്പോൾ നാൽപത് വയസുണ്ട്. ആ പ്രായത്തിൽ ഇങ്ങനൊരു പ്രതിസന്ധി വരുമെന്നാണ് തോന്നുന്നത്.

പലതും വായിച്ചതിൽ നിന്നും മിഡ് ലൈഫ് ക്രൈസസിനുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. ഡിപ്രഷനെക്കാളും മിഡ് ലൈഫ് ക്രൈസസാണ് നല്ലത്. കാരണം കുറച്ച് കഴിയുമ്പോൾ പോകുമല്ലോന്ന് രഞ്ജിനി പറയുന്നു. ജീവിതത്തിൽ യാതൊരു ഉദ്ദേശ്യങ്ങളും ഇല്ലെന്നുള്ളതാണ് ഇപ്പോഴുള്ള പ്രശ്‌നം.

ഇതുവരെ ജീവിച്ചിട്ടും ഒന്നും നേടിയില്ലെന്ന് തോന്നുന്നു. ഞാനൊക്കെ വളരെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ആളാണ്. പക്ഷേ അതൊന്നും എനിക്ക് കാണാൻ സാധിക്കുന്നില്ല. 2023 ഇതിനെല്ലാം പരിഹാരമായി നല്ലൊരു വർഷമായി മാറിയേക്കുമെന്നാണ് കരുതുന്നത് എന്നും രഞ്ജിനി ഹരിദാസ്.

Also Read
നല്ലൊരു ദാമ്പത്യ ജീവിതം എനിക്ക് തരാത്തത് എന്താണെന്ന് ഞാൻ ദൈവത്തോട് ചോദിക്കും: തുറന്നു പറഞ്ഞ് മേതിൽ ദേവിക

Advertisement