പോയി തൂങ്ങി ചാകാൻ പറഞ്ഞേനെ പക്ഷെ ഈ തടിവെച്ച് നിനക്ക് അതിന് പോലും പറ്റില്ലല്ലോ: തന്നെ വേദനിപ്പിച്ചവരെ കുറിച്ച് സങ്കടത്തോടെ നിമിഷ

273

ഇക്കഴിഞ്ഞ മാർച്ച് 28ന് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ആരംഭിച്ച മിനിസ്‌ക്രീനിലെ സൂപ്പർ റിയാലിറ്റി ഷോയായ
ബിഗ്ബോസ് മലയാളം സീസൺ 4 വിജയകരമായി മുന്നേറുകയാണ് ഇപ്പോൾ. ഈ നാലാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് നിമിഷ. നിയമ വിദ്യാർത്ഥിയായ നിമിഷ 2021 മിസ് കേരള ഫൈനലിസ്റ്റ് ആയിരുന്നു.

ആർട്ടിസ്റ്റായും മോഡലുായും താരം ശ്രദ്ധ നേടിയിരുന്നു . ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ തന്റെ ജീവിതത്തിലെ പൊള്ളിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. അച്ഛന് ആൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ, പെൺകുട്ടി ആയതിനാൽ അച്ഛന് ചെറുപ്പം മുതൽ തന്നോട് ഇഷ്ട കുറവും ദേഷ്യവുമായിരുന്നുവെന്നും നിമിഷ വെളിപ്പെടുത്തുന്നു.

Advertisements

Also Read
സീരിയലിൽ നിറയെ അമ്മായിയമ്മ പോര്, കുഞ്ഞിന് വിഷം കൊടുക്കൽ, കുശുമ്പ് കുന്നായ്മ ചതി കള്ളം, അസഹനീയം ആയപ്പോൾ അഭിനയം നിർത്തി പോരുന്നു: വെളിപ്പെടുത്തലുമായി പ്രവീണ

താരത്തിന്റെ വാക്കുകൾ:

സാധാരണ ഒരു അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ലഭിക്കുന്ന സ്നേഹമൊന്നും എനിക്ക് ലഭിച്ചിട്ടില്ല. എന്നും ഇപ്പോഴും ശാരീരികമായും മാനസികമായും വേദനിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഞാൻ ജനിക്കുന്നത് തന്നെ വലിയൊരു നിരാശയിലേക്കാണ്. അച്ഛനും അമ്മയും ഒരു ആൺകുഞ്ഞിനെ പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ് എന്റെ വരവ്. ഞാൻ മോഡലിങിലേക്ക് ശ്രദ്ധ കൊടുത്തു.

അത് വീട്ടിൽ പ്രശ്‌നമായി. അവർക്ക് ഇഷ്ടമായിരുന്നില്ല. ദിവസവും വഴക്കായി. കഴിഞ്ഞ ദിവസം രാത്രി ഞാൻ പോയി വന്നപ്പോൾ അച്ഛൻ പിടിച്ചു. ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവർ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. മോഡലിങിന്റെ പേരിൽ ഞാൻ പലരുടെയും മുമ്പിൽ തുണി അഴിക്കാറുണ്ട് എന്നാണ് അവർ എന്നോട് തന്നെ പറഞ്ഞത്.

Also Read
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഞാൻ ഭാവനയുടെ കടുത്ത ആരാധകനാണ്, ഭാവനയുടെ തിരിച്ചുവരവിൽ വലിയ സന്തോഷമുണ്ട്, പൃഥ്വിരാജ്

ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സുഹൃത്ത് വിളിച്ച്. ഞാൻ നിന്നോട് പോയി തൂങ്ങിച്ചാകാൻ പറഞ്ഞിരുന്നേനെ, പക്ഷെ നിന്റെ തടി അതിനും സമ്മതിക്കില്ലല്ലോ എന്ന് എന്റെ ശരീരത്തെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. അവിടെ നിന്നുമാണ് ഞാൻ ഫിറ്റ്‌നസ് നോക്കാൻ തുടങ്ങിയത്. കഠിന പരിശ്രമത്തിലൂടെ 27 കിലോ ഭാരം കുറച്ചു എന്നും നിമിഷ വ്യക്തമാക്കുന്നു.

Advertisement