മലയാളത്തിന്റെ മസിൽമാനാണ് യുവതാരം ഉണ്ണിമുകുന്ദൻ. ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഇതനോടകം തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. എപ്പോഴും വിശേഷങ്ങൾ പങ്കുവെക്കുകയും ആരാധകരുടെ സംശയങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകുകയും ചെയ്ത് സോഷ്യൽ മീഡിയയിലും സജീവമായി നിൽക്കുന്ന ഒരു താരം കൂടിയാണ് ഉണ്ണി മുകുന്ദൻ.
തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌കയുടെ നായകനായി തെലുങ്കിലൊരുക്കിയ ബാഗമതി എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അഭിനയിച്ചിരുന്നു. പ്രേക്ഷകരെ ഏറെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഇരുവരും ഈ ചിത്രത്തിൽ കാഴ്ച വച്ചിരുന്നത്.
അതിനാൽ തന്നെ രണ്ടുപേരുടെയും പേരുകളിൽ ഗോസിപ്പുകളും ഇറങ്ങി തുടങ്ങി. നേരത്തെ ജെബി ജംഗ്ഷൻ പരിപാടിയിൽ നിന്നും അനുഷ്‌കയെ കുറിച്ചുള്ള ചോദ്യത്തിന് അനുഷ്‌കയ്‌ക്കൊപ്പം വളർന്നൊരു നടൻ ആയിരുന്നു താനെങ്കിൽ അവരെ വിവാഹം കഴിക്കുമായിരുന്നെന്നും ഉണ്ണി പറഞ്ഞിട്ടുണ്ട്.
ഈ വീഡിയോ ഇപ്പോൾ യൂ ട്യൂബിൽ വൈറലായികൊണ്ടിരിക്കുകയാണ്. അനുഷ്‌ക ഇതുവരെ വിവാഹിതയാകാത്തതുകൊണ്ട് ഉണ്ണിമുകുന്ദന് നോക്കാം എന്നാണ് ആരാധകരുടെ അഭിപ്രായം. പുരുഷ സ്ത്രീ ഭേദമന്യേ ഞാൻ ഒരുപാട് പേരെ കണ്ടിട്ടുണ്ടെങ്കിലും അനുഷ്‌കയിൽ വീണ് പോയി.
കുറച്ച് പ്രായം കൂടി പോയി. പ്രായം ഒരു വിഷയമല്ല. എന്നാൽ അവരൊരു സൂപ്പർ നായികയാണ്. ഞാനും അതുപോലൊരു ലെവലിൽ ആയിരുന്നെങ്കിൽ എന്തായാലും പ്രൊപ്പോസ് ചെയ്യുന്ന രീതിയിലേക്ക് എത്തുമായിരുന്നു. അവർ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്.
സിനിമയിലെ സ്‌പോട്ട് ബോയി മുതൽ സംവിധായകന്മാരെയും നടന്മാരെയുമെല്ലാം ഒരുപോലെയാണ് അനുഷ്‌ക കാണുന്നത്. എല്ലാവരും അങ്ങനെയൊക്കെ തന്നെയാണ്. പക്ഷെ ആദ്യത്തെ ഒരാഴ്ച കഴിയുമ്‌ബോൾ എല്ലാവരും തിരക്കുകളിലേക്ക് പോകും. പിന്നെ സംവിധായകനോ മറ്റ് വേണ്ടപ്പെട്ടവരോട് മാത്രമേ സംസാരിക്കൂ.
എന്നാൽ പത്ത് മാസത്തോളം ബാഗമതിയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. ഇത്രയും കാലം ഒരാൾക്ക് അതുപോലെ അഭിനയിക്കാൻ കഴിയില്ലല്ലോ. സ്വഭാവത്തിൽ കള്ളത്തരമുണ്ടെങ്കിൽ അത് ഒരാഴ്ച കൊണ്ട് പൊളിഞ്ഞ് വീഴും. സ്ത്രീ എന്ന നിലയിൽ അവരെ ബഹുമാനിക്കുന്നു. മറ്റ് പലർക്കും കണ്ട് പഠിക്കാവുന്ന റഫറൻസാണ് അനുഷ്‌ക എന്നിങ്ങനെയായിരുന്നു ഉണ്ണിമുകുന്ദന്റെ വാക്കുകൾ.