ഗൗണിൽ അതീവ സുന്ദരിയായി കിടുലുക്കിൽ മീനാക്ഷി; അമ്മയെപ്പോലെ തന്നെയുണ്ടെന്ന് ആരാധകർ

147

മലയാളസിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നടി മഞ്ജു വാര്യർ. സിനിമയിടെ തുടക്കകാലത്ത് നടൻ ദിലീപിനെ പ്രണയിച്ച് വിവാഹം കഴിച്ച നടി സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും വിവാഹ മോചനത്തോടെ തിരിച്ചെത്തി ഇപ്പോൾ സിനിമയിൽ സജ്ജീവമാണ് താരം.

ഇരുവരുടെയും മകളായ മീനാക്ഷിയും ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. മാതാപിതാക്കളുടെ വഴിയെ മകളും സിനിമയിൽ അരങ്ങേറുമെന്നായിരുന്നു ആരാധകർ കരുതിയത്. ഡോക്ടറാവാനാണ് മകൾക്ക് ആഗ്രഹമെന്നും ആ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമങ്ങളിലാണെന്നും ദിലീപ് പറഞ്ഞിരുന്നു.

Advertisements

ചെന്നൈയിൽ എംബിബിഎസിന് ചേർന്നിരിക്കുകയാണ് മീനാക്ഷി. മീനൂട്ടിയെന്ന മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യരുടെ മേക്കോവറിനെ ക്കുറിച്ചുള്ള കമന്റുകളും ചിത്രത്തിന് തൈഴെ വരുന്നുണ്ട്. ചെന്നൈയിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ് മീനാക്ഷി.

മീനാക്ഷി പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയായ മഞ്ജുവിന്റെ അതേ ചിരിയോടു കൂടിയുള്ള മീനാക്ഷിയുടെ ചിത്രമാണ് പങ്കുവച്ചത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളുമായിട്ടാണ് ആരാധകർ എത്തിയിരിക്കുന്നത്. അമ്മയുടെ ഫോട്ടോ കോപ്പിയാണ് മകളെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ചിലർ അമ്മയെ അനുകരിക്കുകയാണോ എന്നും ചോദിച്ചിട്ടുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷി ഇൻസ്റ്റഗ്രാമിൽ ആക്ടീവായത്. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് സജീവമാണ് താരപുത്രി. ഗൗണിൽ അതീവ സുന്ദരിയായുള്ള മീനാക്ഷിയുടെ ക്യൂട്ട് ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിലൂടെ വൈറലായി ക്കൊണ്ടിരിക്കുകയാണ്.

ചുന്ദരിക്കുട്ടിയാണെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. നിമിഷനേരംകൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധേയമായി
മാറിയത്. മീനാക്ഷിയുടെ ചിരി അമ്മയെപ്പോലെ തന്നെയുണ്ടെന്നുള്ള കമന്റുകളുമായും ആരാധകരെ ത്തിയിരുന്നു. മഞ്ജു വാര്യരുടെ സ്‌റ്റൈലിഷ് മേക്കോവർ അനുകരിക്കാനുള്ള ശ്രമത്തിലാണോ മകളെന്നുള്ള ചോദ്യങ്ങളും ചിത്രത്തിന് കീഴിലുണ്ട്.

സ്‌കർട്ടും ടോപ്പുമണിഞ്ഞുള്ള മഞ്ജു വാര്യരുടെ ചിത്രം അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയുടെ ഫോട്ടോ കോപ്പിയാണ് മകളെന്നായിരുന്നു നേരത്തെ ആരാധകർ മീനൂട്ടയോട് പറഞ്ഞത്. അതേ സമയം സുഹൃത്തായ ആയിഷ നാദിർഷയുടെ വിവാഹ ചടങ്ങിൽ മീനാക്ഷിയും സജീവമായി പങ്കെടുത്തിരുന്നു.

നി നമിത പ്രമോദ് അടക്കമുള്ള സുഹൃത് സംഘം ഈ വിവാഹം ആഘോഷമാക്കുകയായിരുന്നു. മെഹന്തി ചടങ്ങിലും വിവാഹത്തിലുമെല്ലാം മീനൂട്ടി തിളങ്ങിയിരുന്നു. നമിതയ്‌ക്കൊപ്പം ഡാൻസ് ചെയ്യാനും മീനാക്ഷി മുന്നിലുണ്ടായിരുന്നു. ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

Advertisement