സൽമാൻ ഖാനും ദീപിക പദുക്കോണും ഇതുവരെയും ഒന്നിച്ചഭിനയിക്കാത്തത് എന്തുകൊണ്ട്, കാരണം പുറത്ത്

35

ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ബോളിവുഡിന്റെ മസിൽമാനാണ് സൂപ്പർ താരം സൽമാൻ ഖാൻ. അതേ പോലെ പ്രക്ഷകരുടെ ഇഷ്ട നായകയാണ് താര സുന്ദരി ദീപിക പദുക്കോൺ. എന്നാൽ വർഷങ്ങളായി ഇരുവരും മിന്നും താരങ്ങളായി ബോളിവുഡിന്റെ വെള്ളിത്തിരയിൽ ഉണ്ടെങ്കിലും ഇതുവരെയും ഒരു ചിത്രത്തിലും ഒന്നിച്ചു അഭിനയിച്ചിട്ടില്ല.

ഇപ്പോഴിതാ ഇതിന്റെ കാരണം തുറന്നു പറയുകയാണ് ഇപ്പോൾ സൽമാൻ ഖാൻ. ദീപികയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് ആവശ്യവുമായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. ദീപിക വലിയ താരമാണെന്നും അതിനാൽ അവർക്കൊപ്പം ഒരു സിനിമ ചെയ്യുമ്പോൾ അതിന് അതിന്റേതായ വിലയുണ്ടാവണമെന്നുമാണ് സൽമാൻ പറയുന്നത്.

Advertisements

ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൽമാന്റെ ഈ വെളിപ്പെടുത്തൽ . ഇതുവരെ അത്തരത്തിലുള്ള ചിത്രങ്ങളൊന്നും ഇല്ലെന്നും സൽമാൻ കൂട്ടിച്ചേർത്തു. ബോളിവുഡിലേക്ക് ദീപികയെ ആദ്യമായി ക്ഷണിക്കുന്നത് സൽമാന്റെ ചിത്രത്തിലാണ്.

താൻ ചെറിയ കുട്ടിയായിരുന്നതുകൊണ്ടാണ് ചിത്രം ഏറ്റെടുക്കാതിരുന്നത് എന്നാണ് ദീപിക പറഞ്ഞത്.
അതിന് പല വേദികളിലും താരം സൽമാനോട് നന്ദി പറഞ്ഞിട്ടുണ്ട്. അതേ സമയം കിക്ക് 2 വിൽ സൽമാൻ ഖാനും ദീപികയും ഒന്നിച്ചഭിനയിക്കുമെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.

2021 ഡിസംബറിൽ ആണ് ഇതുവരേയും ചിത്രീകരണം ആരംഭിക്കാത്ത കിക്ക് 2 ന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Advertisement