മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ആ സമയത്ത് എടുത്ത തീരുമാനം തിരിച്ചടിയായി, അങ്ങനെ സത്യൻ അന്തിക്കാടിന്റെ ആ സിനിമ മുടങ്ങി: നിർമ്മാതാവ് വെളിപ്പെടുത്തുന്നു

1272

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താരരാജാക്കൻമാരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും. നിരവധി സൂപ്പർഹിറ്റുകൾ തനിച്ച് സമ്മാനിച്ചിട്ടുള്ള മമ്മൂട്ടിയും മോഹൻലാലും ഏതാണ്ട് 60 ഓളം സിനിമകളിൽ ഒന്നിച്ചും അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പർ താരങ്ങളായ ഇവർ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. അവിടത്തെ പോലെ ഇവിടെയും, പടയോട്ടം, പിൻനിലാവ്, അടിയൊഴുക്കുകൾ, കാതോട് കാതോരം, അടിമകൾ ഉടമകൾ, ഹരികൃഷ്ണൻസ്, ട്വന്റി20 എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത് കുറവായിരുന്നു.

Advertisements

2008ൽ പുറത്ത് വന്ന ട്വന്റി ട്വന്റിയിലാണ് ഇരുവരും അവസാനമായി പ്രധാന കഥാപാത്രങ്ങളായെത്തിയത്. പിന്നീട് ഒന്നു രണ്ട് സിനിമകളിൽൽ അഥിതി കഥാപാത്രങ്ങളായി ഇവർ പരസ്പരം എത്തിയിരുന്നു. ഇപ്പോഴിതാ മോഹൻലാലിനേയും മമ്മൂട്ടിയേയും വെച്ച് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പ്ലാൻ ചെയ്ത സിനിമയെ കുറിച്ച് തുറന്ന് പറയുകയാണ് നിർമ്മാതാവ് സിയാദ് കോക്കർ.

Also Read: അങ്ങനെ ചെയ്യണമെന്ന് നിർബന്ധിക്കാൻ ആവില്ലല്ലോ; രശ്മിക മന്ദാന തേച്ചതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് മുൻ കാമുകൻ രക്ഷിത് ഷെട്ടി

ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അപ്പുണ്ണി, കുറുക്കന്റെ കല്യാണം എന്നീ സിനിമകൾ കണ്ട് അതിന്റെ സംവിധായകനായ സത്യൻ അന്തിക്കാട് ആരാണെന്ന് അന്വേഷിച്ചു. അങ്ങനെ സത്യൻ അന്തിക്കാടിനെ കാണുകയും അദ്ദേഹത്തെ എറണാകുളത്തിന് വിളിച്ചുകൊണ്ട് വരികയും ചെയ്തു. ജോൺ പോളുമായാണ് ആദ്യത്തെ ഡിസ്‌കഷന് ഇരുന്നത്.

ആ ഡിസ്‌കഷന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന കഥയിൽ മോഹൻലാലിനേയും മമ്മൂട്ടിയേയും വെച്ച് സിനിമ ചെയ്യാം എന്നുള്ള പ്ലാൻ വന്നു. മൾട്ടിസ്റ്റാർ സിനിമയൊന്നുമല്ല. പക്ഷേ ഇവർക്ക് രണ്ട് പേർക്കും പറ്റിയ സിനിമ ആയിരുന്നു.
അവരെ കണ്ടു രണ്ട് പേരും ഡേറ്റും പറഞ്ഞു. എന്നാൽ എന്റെ കഷ്ടകാലമാണോ സിനിമയുടെ കഷ്ടകാലമാണോ എന്ന് അറിയില്ല.

അവർ വളർന്ന് വരുന്ന സമയമായിരുന്നു. ആ സമയത്ത് ഇവർ തമ്മിൽ ഒരു തീരുമാനമുണ്ടായി. രണ്ട് പേർക്കും തുല്യ പ്രാധാന്യമുള്ള സിനിമയല്ലെങ്കിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. ആ തീരുമാനം ഞങ്ങളും അറിഞ്ഞു. ഈക്വൽ ക്യാരക്റ്റേഴ്സ് ആണോന്ന് അറിയാൻ ഇവരും അന്വേഷണം തുടങ്ങി.

Also Read
‘പണത്തിനു വേണ്ടി വയ്യാത്ത പപ്പയെ അഭിനയിപ്പിക്കാൻ കൊണ്ടുനടക്കുന്നു എന്നാണ് ചിലർ മുറുമുറുക്കുന്നത്’, പക്ഷേ, അദ്ദേഹത്തെ തിരിച്ചു പിടിക്കാനാണിത്’; ജഗതി ശ്രീകുമാറിന്റെ മകൻ ജയ് കുമാർ

അങ്ങനെയുള്ള ആങ്സൈറ്റി ഒക്കെ വന്നപ്പോൾ വർക്ക് മുമ്പോട്ട് പോവാത്ത സ്ഥിതിയായി. പിന്നെ ആ സബ്ജെക്റ്റിൽ നിന്നും മാറി ചിന്തിക്കേണ്ടി വന്നു. മമ്മൂക്കയും എന്റെ നല്ല സുഹൃത്താണ്, ലാലും എന്റെ വളരെ നല്ല സുഹൃത്താണ്. അവരെ വെച്ച് ഇനിയും സിനിമ ചെയ്യാൻ ഒരു മടിയുമില്ല. പക്ഷേ അത് എന്റെ ബജറ്റിലായിരിക്കണം.

ഒരു നിർമ്മാതാവെന്ന നിലയിൽ എനിക്കൊരു ബജറ്റുണ്ട്. ഈ കാലഘട്ടത്തിൽ എത്ര പൈസ മുടക്കിയാൽ ഒരു നല്ല സിനിമ ഉണ്ടാക്കാം. അത് മുടക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ ബജറ്റിലായിരിക്കണം ആ പടം ചെയ്യേണ്ടത്. പലരും പലതിലും കോമ്പ്രമൈസ് ചെയ്യേണ്ടി വരും. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ ചെയ്യും എന്നും സിയാദ് കോക്കർ വ്യക്തമാക്കുന്നു.

Advertisement