ആദ്യം എന്റെ മരുമകളായി ഇപ്പോൾ അവൾ അമ്മയുമായി; സന്തോഷം അമ്മയ്ക്കും കുഞ്ഞിനും അച്ഛനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ: മൃദുലയ്ക്കും യുവയ്ക്കും ആശംസകളുമായി ഉമാ നായർ, സംശയം തീരാതെ ആരാധകർ

2447

ടെലിവിഷൻ സീരിയൽ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് സീരിയൽ നടി മൃദുല വിജയിയും നടൻ യുവകൃഷ്ണയും. ഇപ്പോഴിതാ ഇവർ അവരുടെ ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം വിവാഹിതരായ താരങ്ങൾ ജീവിതത്തിലെ സന്തോഷങ്ങളെ പറ്റി എന്നും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ മൃദുലയ്ക്കും കുടുംബത്തിനും ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് പ്രമുഖ സീരിയൽ നടി ഉമാ നായർ. മൃദുലയുടെയും യുവയുടെയും കൂടെ നിൽക്കുന്ന ഫോട്ടോയാണ് ഉമാ നായർ പങ്കുവെച്ചത്. മൃദുല ആദ്യമായി അഭിനയിക്കാൻ എത്തിയത് തന്റെ കൂടെയാണെന്ന് പറഞ്ഞ ഉമ താര ദമ്പതികൾക്ക് എല്ലാവിധ ആശംസകളും അറിയിച്ചു.

Advertisements

ഇതോടെ മൃദുല അമ്മയായോ എന്ന സംശയം ഉയർത്തി ആരാധകരും എത്തി. എന്നാൽ താരങ്ങളെ കണ്ടതിലുള്ള സന്തോഷം നടി പങ്കുവെച്ചത് ആണെന്നാണ് അറിയുന്നത്. ആദ്യം എന്റെ മരുമകളായിട്ടാണ് സീരിയലിൽ തുടങ്ങിയത്. അന്ന് മുതൽ കാണുന്നതാണ്. ഇപ്പോൾ വലിയ കുട്ടി ആയി. കല്യാണം ആയി, അമ്മയായി. സന്തോഷം, അമ്മയ്ക്കും കുഞ്ഞിനും അച്ഛനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ, ലവ് യൂ’

Also Read: ധന്യയ്ക്കുള്ള വോട്ടിംഗിനെ ബാധിക്കാൻ വേണ്ടി തരംതാണ പരിപാടി ചെയ്യുന്നു, ധന്യ നിൽക്കുന്നത് ആരൊക്കെയോ പേടിക്കുന്നു: പൊട്ടിത്തെറിച്ച് ധന്യയുടെ ഭർത്താവ് ജോൺ

എന്നാണ് ഉമ നായർ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. പിന്നാലെ നടിയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് കമന്റുമായി മൃദുലയും എത്തിയിരുന്നു. പോസ്റ്റിൽ അമ്മയായി എന്ന് ഉമ സൂചിപ്പിച്ചതോടെ താരങ്ങൾക്ക് കുഞ്ഞ് പിറന്നോ എന്ന ചോദ്യവും ഉയർന്ന് വന്നിരുന്നു. എന്നാൽ വൈകാതെ കുഞ്ഞതിഥി താരകുടുംബത്തിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

അതേ സമയം തന്റെ ഗർഭകാല വിശേഷങ്ങൾ മൃദുല തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെയാണ് മൃദുല ടെലിവിഷൻ സീരിയലിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ കൃഷ്ണ തുളസി എന്ന സീരിയലിൽ നായികയായിട്ടെത്തി. കൃഷ്ണ എന്ന നായിക കഥാപാത്രമാണ് മൃദുലയ്ക്ക് ജനപിന്തുണ നേടി കൊടുത്തത്.

ഈ സീരിയലിലാണ് ഉമയുടെ മരുമകളായി മൃദുല അഭിനയിച്ചത്. പൂക്കാലം വരവായ് സീരിയലിലെ സംയുക്ത എന്ന കഥാപാത്രമാണ് നടിയ്ക്ക് കൂടുതൽ ആരാധകരെ നേടി കൊടുത്തത്. ഏറ്റവുമൊടുവിൽ തുന്പപ്പൂ എന്ന സീരിയലിലെ നായികയായതിന് പിന്നാലെയാണ് മൃദുല ഇടവേള എടുക്കുന്നത്.

ജൂലൈ എട്ടിന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് മൃദുലയും യുവയും. 2021 ജൂലൈയിലാണ് താരങ്ങൾ വിവാഹിതരാവുന്നത്. ഇതിന് പിന്നാലെ തന്നെ നടി ഗർഭിണിയാവുകയും ചെയ്തു. വിവാഹശേഷം പുതിയതായി തുടങ്ങിയ സീരിയലിൽ നിന്നും മൃദുല പിന്മാറിയത് ഗർഭിണിയായതിനെ തുടർന്നാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം താനിനിയും അഭിനയത്തിലേക്ക് മടങ്ങി വരുമെന്നാണ് നടി പറഞ്ഞിരുന്നത്.

Also Read: അങ്ങനെ ചെയ്യണമെന്ന് നിർബന്ധിക്കാൻ ആവില്ലല്ലോ; രശ്മിക മന്ദാന തേച്ചതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് മുൻ കാമുകൻ രക്ഷിത് ഷെട്ടി

Advertisement