ഇവരിങ്ങനെ തുണി കുറച്ചില്ലെങ്കിൽ, ഇതിലും കുറച്ച് അഭിനയിക്കാൻ മറ്റൊരാൾ വരുമെന്ന് കമന്റ്: സനൂഷ കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ

515

ഏകദേശം 22 വർഷത്തോളമായി മലയാള സിനിമയിൽ ബാല നടിയായും നായികയായും ഒക്കെ തിളങ്ങി നിൽക്കുന്ന താരമാണ് സനൂഷ സന്തോഷ്. ബാലതാരമായി സിനിമയിലെത്തി ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു സനുഷ. കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരം നേടിയിരുന്നു.

പിന്നിട് സക്കറിയായുടെ ഗർഭിണികൾ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമർശവും ഫിലിം ഫെയർ പുരസ്‌കാരവും സൈമ പുരസ്‌കാരവും എല്ലാം സനുഷ നേടുകയുണ്ടായി. മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച മേഖലയിലെല്ലാം തന്നെ താരം മികവ് പുലർത്തിയ താരത്തിനെ അങ്ങനെ പ്രേക്ഷകർ മറക്കാനിടയില്ല.

Advertisements

2016ൽ ഒരു മുറൈ വന്ത് പാർത്തായാ എന്ന സിനിമയാണ് സനൂഷ അവസാനം അഭിനയിച്ച മലയാളചിത്രം. പിന്നീട് മലയാളത്തിൽ സജീവമല്ലായിരുന്നുവെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട്. 2019ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ജെർസിയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

Also Read
ലാലേട്ടൻ മണിക്കുട്ടാ എന്ന് വിളിക്കുമ്പോൾ അതിൽ ഒരു അനിയനോടുള്ള സ്‌നേഹവും വാത്സല്യവുമാണ്, അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയിട്ടുമുണ്ട്: മണിക്കുട്ടൻ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സനൂഷ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇക്കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ച് താരം തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് പങ്കുവെച്ചിരുന്നു.

ഗൃഹലക്ഷ്മിക്ക് വേണ്ടിയുള്ള ഈ ഫോട്ടോഷൂട്ട് വൈറലായി മാറിയിരുന്നു. എന്നാൽ ഈ ചിത്രങ്ങൾക്ക് വലിയ സൈബർ അറ്റാക്കുകൾ ആണുണ്ടായത്. അവയ്‌ക്കെല്ലാം താരം അപ്പപ്പോൾ തന്നെ മറുപടിയും കൊടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും താരത്തിന്റെ ഗ്ലാമർ വേഷത്തിലുള്ള ചിത്രങ്ങൾക്ക് നേരെ സൈബർ അറ്റാക്ക് രൂക്ഷമാവുകയാണ്.

തന്റെ വേഷത്തെ വിമർശിച്ച് എത്തിയവർക്ക് ഏറ്റവും പുതിയതായി സനുഷ കൊടുത്ത ഒരു മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. തുണി കുറച്ച് അഭിനയിച്ച് വിട്ടു വീഴ്ചയ്ക്ക് തയാറാകുന്നു എന്ന കമന്റിനാണ് താരം മറുപടി നൽകിയത്. ഷാ ഷാ എന്ന് പേരുള്ള ഒരു അക്കൗണ്ടിൽ നിന്നുമാണ് മോശം കമന്റ് എത്തിയത്.

നിങ്ങളിൽ പലരും ഈ നടിയെ കുറ്റപ്പെടുത്തുന്നത് കണ്ടു. നിങ്ങൾ ഒരു കാര്യം മനസിലാക്കണം, പൊതുവേ മിക്ക ആക്ടർമാർക്കും ഇപ്പോൾ അഭിനയിക്കാൻ ചാൻസുകൾ കുറവാണ്, അപ്പോൾ ഫീൽഡിൽ പിടിച്ചു നിൽക്കാൻ കുറച്ചു മോഡേൺ ആയി അഭിനയിക്കാൻ അവർക്ക് പ്രശ്‌നമല്ല.

ഒരു സിനിമാ താരത്തെ സംബന്ധിച്ച് ഒത്തിരി ചിലവുകളാണ് സിനിമാ ഇല്ലാതെ വന്നാൽ എങ്ങനെ ഈ ചിലവുകൾ വഹിച്ചു മുന്നോട്ടു പോകും. സിനിമയിൽ ഇവർ തുണി കുറച്ച് മേഡേൺ ആയി അഭിനയിച്ചില്ലെങ്കിൽ, ഇതിനെക്കാൾ മോഡണായി തുണി കുറച്ച് അഭിനയിക്കാൻ മറ്റൊരു നടി വരും. അപ്പോൾ ഇവർക്ക് തനിക്ക് ലഭിക്കുന്ന ചാൻസുകൾ നഷ്ടപ്പെടും.

സിനിമാ എന്ന പ്രസ്ഥാനം കോടികൾ ചിലവിട്ട് നിർമ്മിക്കുന്ന ഒരു മേഖലയാണ്. ഇവിടെ സാമ്പത്തിക ലാഭത്തിന് കുറച്ചൊക്കെ അഭിനയിക്കുന്നവർ വീട്ടു വീഴ്ച്ചകൾ ചെയ്യേണ്ടി വരും. വീട്ടു വീഴ്ചകൾ തെറ്റായി കരുതുന്നവർ താൽപര്യമില്ലാത്തവർ ഈ മേഖലയിലേക്ക് കടന്നു വരാൻ പാടില്ല എന്നായിരുന്നു ഷാ ഷായുടെ കമന്റ്.

Also Read
വിജയിയും സൂര്യയും എന്നെ സർ എന്നാണ് വിളിച്ചത്, എന്നാൽ മലയാള സിനിമ അങ്ങനെ അംഗീകരിക്കില്ല: തുറന്നു പറഞ്ഞ് ഗിന്നസ് പക്രു

ഈ കമന്റിന് ഉടനടി മറുപടിയുമായി സനുഷയും എത്തി. ഷാ ഷാ, ആദ്യം സ്വന്തം ഫോട്ടോയും ശരിക്കും ഉള്ള പേരും കാണിക്കുന്ന സ്വന്തം അക്കൗണ്ട് വഴി സംസാരിക്കാനുള്ള ധൈര്യം കാണിക്കുക. എന്നിട്ട് മതി ഒരു ഗതിയില്ലാതെ മറ്റുള്ളവരുടെ ജീവിതത്തിൽ കുറ്റം മാത്രം കണ്ട് പിടിക്കാൻ.

അത് പറഞ്ഞു 4 ലൈക്കുകൾ കൂടുതൽ വാങ്ങിച്ച ചേട്ടന്മാർ മാന്യന്മാർ ആവുന്നത്. കേട്ടോ സിനിമയെ കുറിച്ച് ഒരുപാട് എന്തിനു ഇന്ന് അതിൽ വർഷങ്ങൾ ആയി വർക്ക് ചെയുന്നവരേക്കാൾ അറിയുന്ന ഫെയ്ക്ക് അക്കൗണ്ട് ചേട്ടാ എന്നായിരുന്നു സനൂഷ മറുപടി കൊടുത്തത്.

ഏതായാലും സനുഷയുടെ മറുപടിയും ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധി ആരാധകരാണ് സനൂഷയെ സപ്പോർട്ട് ചെയ്‌തെത്തുന്നത്.

Advertisement