Home Entertainment

ചെറുപ്പം മുതലെ എനിക്ക് ആ ഒരു പ്രശ്‌നമുണ്ട്: തന്റെ ശരീരം ഇങ്ങന ആയതിനെ കുറിച്ച് വിദ്യാ ബാലൻ വെളിപ്പെടുത്തിയത്

159

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് പാതി മലയാളി കൂടിയായ വിദ്യാ ബാലൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ആണ് അഭിനയ ജീവിതം തുടങ്ങിയത് എങ്കിലും ചക്രം എന്ന ആ സിനിമ പകുതിവഴിക്ക് മുടങ്ങിയിരുന്നു.

പിന്നീട് ബോളിവുഡിൽ ശക്തമായ വേഷങ്ങൾ ചെയ്ത് വിദ്യാ ബാലൻ മികച്ച അഭിനേത്രി ആയി മാറുക ആയിരുന്നു . ഉറുമി അടക്കമുള്ള ഏതാനം മലയാള സിനിമകളിലും നടി മുഖം കാണിച്ചിരുന്നു. അതേ സമയം സ്ലിം ബ്യൂട്ടി ആയാലേ സിനിമയിൽ നിലനിൽപ്പുള്ളൂ എന്ന വിശ്വാസമുള്ള ധാരാളം ആളുകൾ നമ്മുടെ ഇടയിലുണ്ട്.

Advertisements

ഇത്തരത്തിലുള്ള ആളുകളുടെ ഇര കൂടിയാണ് വിദ്യാ ബാലൻ. ശരീരഭാരം കുറയ്ക്കാതെ തന്നെ വ്യത്യസ്ഥമായ കഥാപാത്രങ്ങളിലുടെ ജനപ്രിയത നേടിയ വ്യക്തിയാണ് വിദ്യ. എന്നാൽ അമിത വണ്ണം മൂലം താരം നിരവധി തവണ പലരിൽ നിന്നും അപമാനം നേരിട്ടുമുണ്ട്. അങ്ങനെ തന്നെ തടിച്ചി എന്നു വിളിച്ച് പരിഹസിച്ചവർക്ക് ചുട്ടമറുപടിയും നൽകിയിരിരുന്നു താരം.

Also Read
ദേവാസുരത്തിൽ എന്നെ നായിക ആക്കിയത് മോഹൻലാൽ അല്ല, അവർക്ക് താൽപര്യം ശോഭനയേയും ഭാനുപ്രിയയേയും ആയിരുന്നു; തുറന്നടിച്ച് രേവതി

നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ നേരിടുന്ന ഹോർമോൺ പ്രശ്നത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അലസന്മാർ ആണെന്ന മുൻ ധാരണയോടെ ആണ് പലരുടെയും പെരുമാറ്റം.

ഇത്തരം ചോദ്യങ്ങൾ തന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. ഞാൻഎത്ര കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നുണ്ട് എന്ന് അവർക്ക് അറിയാമോ. ഞാൻ എത്രമാത്രം വെല്ലുവിളികൾ നേരിടുന്നുണ്ട് എന്ന് അവർക്ക് ഊഹിക്കാൻ കഴിയുമോ? എന്നും വിദ്യ ചോദിക്കുന്നു. എനിക്ക് ചെറുപ്പം മുതൽ ഹോർമോൺ പ്രശ്നങ്ങളുണ്ട്. ആളുകൾ തടി കുറയ്ക്കെന്ന് സമർദ്ദം ചെലുത്തുമ്പോൾ ഈ പ്രശ്നം കൂടുകയല്ലാതെ കുറയാറില്ല.

കൗമാരക്കാരായ ആളുകള് എന്നോട് ചോദിച്ചിട്ടുണ്ട് നിനക്ക് നല്ല സുന്ദരമായ മുഖമുണ്ട് എന്തുകൊണ്ട് പിന്നെ നീ തടി കുറയ്ക്കുന്നില്ല എന്ന്. തടി കൂടുന്നത് കാണുമ്പോൾ ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. എന്നെക്കൊണ്ട് സാധിക്കാത്ത വ്യായാമം വരെ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ കുറച്ചുകാലത്തേയ്ക്ക് ഹോർമോൺ പ്രശ്നം കുറയും, പക്ഷെ പൂർവാധികം ശക്തിയോടെ തിരികെയെത്തും.

അതോടെ തടി പിന്നെയും കൂടുമെന്ന് വിദ്യ പറയുന്നു. മെലിയുന്ന അവസരത്തിൽ പോലും തടികൂടുന്നതായി എനിക്കു തോന്നും. ഭാരം കുറഞ്ഞും കൂടിയും കുറഞ്ഞും കൂടിയുമിരുന്നു. ഏതാനും വർഷങ്ങൾ മുമ്പുവരെ ഷൂട്ടിന്റെ സമയത്ത് മോണിറ്ററിൽ എന്റെ സീൻ വരുമ്പോൾ ഞാനതിലേക്ക് നോക്കില്ലായിരുന്നു.

എങ്ങാനും അബദ്ധത്തിൽ നോക്കിപ്പോയാൽ എന്റെ തടി കൂടി വരുന്നതായി എനിക്കു തോന്നുമായിരുന്നു. തടി ഉള്ളവരെല്ലാം ആരോഗ്യകരം അല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത, അലസന്മാർ ആണെന്ന മുൻ ധാരണയോടെ ആണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങൾ എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ മുൻവിധിയോടെ സംസാരിക്കുന്നവരെ ഇംഗ്ലീഷിൽ ഒരു ചീ ത്ത വിളിക്കാനാണ് തനിക്ക് തോന്നുന്നതെന്നും നടി പറഞ്ഞിരുന്നു.

Also Read
അങ്ങനെ ചെയ്ത് കൊടുത്തിട്ട് കിട്ടുന്ന വേഷം എനിക്ക് വേണ്ട, പമ്പിൽ പെട്രോൾ ആടിച്ച് കൊടുത്തായാലും ഞാൻ ജീവിക്കും; മഡോണ സെബാസ്റ്റ്യൻ

Advertisement