Home Entertainment Celebrities

തന്നെ മസിൽമാനാക്കിയ ജിം ട്രെയിനർക്ക് ഓണസമ്മാനമായി യമഹ ആർ 15 ബൈക്ക് സമ്മാനിച്ച് ഉണ്ണി മുകുന്ദൻ; കൈയ്യടിച്ച് ആരാധകർ

44

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായുള്ള ശാരീരിക തയ്യാറെടുപ്പുകൾക്ക് തന്നെ സഹായിച്ച ജിം ട്രെയിനർക്ക് ഓണസമ്മാനമായി ബൈക്ക് സമ്മാനിച്ച് ഉണ്ണി മുകുന്ദൻ. ട്രെയിനറായ ജോൺസൺ എപിക്ക് യമഹയുടെ ആർ 15 ആണ് ഉണ്ണി മുകുന്ദൻ സമ്മാനിച്ചത്.

ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ബൈക്ക് നിങ്ങൾക്ക് ഇഷ്ടമായി എന്നതിൽ വലിയ സന്തോഷം. പക്ഷേ മാമാങ്കത്തിനുവേണ്ടി എന്നെ ഒരുക്കിയെടുക്കാൻ നിങ്ങൾ ചിലവഴിച്ച സമയവും ഊർജ്ജവുമായി തട്ടിച്ചുനോക്കുമ്പോൾ ഈ സമ്മാനം ഒന്നുമല്ല. സ്വന്തം അനുജനെ എന്നപോലെയാണ് നിങ്ങൾ എന്നെ പരിശീലിപ്പിച്ചത്. ജോൺസൺ ഏട്ടാ, മുൻകൂർ ഓണാശംസകൾ’. ചിത്രങ്ങൾ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Advertisements

അപ്രതീക്ഷിത സമ്മാനത്തിന്റെ സന്തോഷം ജോൺസണും ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. ഉണ്ണിയുടെ പ്രവർത്തിയെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വരുന്നത്. മമ്മൂട്ടി നായകനായിട്ടെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിൽ കേന്ദ്രകഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. ഇതിനായുള്ള ഉണ്ണിയുടെ ശാരീരിക ഒരുക്കങ്ങൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. മേപ്പടിയാൻ, ചോക്ലേറ്റ് റീലോഡഡ് എന്നീ സിനിമകളാണ് ഉണ്ണിയുടേതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

Advertisement