പാവപ്പെട്ട ഓട്ടോ ഡ്രൈവർക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുത്ത് മമ്മൂട്ടി, ജീവിതം തിരികെതന്ന താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മമ്മൂക്കയ്ക്ക് നന്ദി പറഞ്ഞ് പ്രസാദ്, കൈയ്യടിച്ച് ആരാധകർ

48

നാൽപ്പതിലധികം വർഷങ്ങളായി മലയാള സിനമയിലെ പകരംവെക്കാനില്ലാത്ത മെഗാസാറ്റാറാണ് മമ്മൂട്ടി. നിരവധി സൂപ്പർഹിറ്റുകൾ മലയാള സിനമയ്ക്ക് സമ്മാനിച്ച അദ്ദേഹം ബോളിവുഡിലടക്കം ഏതാണ്ട് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

നിരവധി സംസ്ഥാന ദേശീയ അവാർഡുകളും നേടിയിട്ടുള്ള മമ്മൂട്ടി മികച്ച നടൻ എന്നതിലുപരി നല്ല ഒരു മനുഷംയ സ്‌നേഹികൂടിയാണ്. ഇക്കാലത്തിനിടയിൽ നിരവധി ചാരിറ്റി പ്രവർത്തങ്ങൾ ആണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ ഈ ലോക്ക്ഡൗൺ കാലത്ത് ചികിത്സയും ശസ്ത്രക്രിയയും മുടങ്ങി ദുരിതത്തിലായ ഹൃദ്രോഗിയായ യുവാവിന് രക്ഷകനായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഓട്ടോറിക്ഷ ഡ്രൈവറായ തൃശ്ശൂർ സ്വദേശിയും പ്രസാദിന് ആണ് മമ്മൂട്ടി സഹായഹസ്തവുമായി എത്തിയത്.

മമ്മൂട്ടി ഇടപെട്ട് പ്രസാദിന്റെ ഹൃദയ സംബന്ധമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഇപ്പോൾ. ലോക്ക്ഡൗൺ മൂലം കഴിഞ്ഞ ആറുമാസത്തിലേറെയായി പ്രസാദ് ചികിത്സ ലഭ്യമാകാതെ ബുദ്ധിമുട്ടിലായിരുന്നു. തൃശ്ശൂർ നഗരത്തിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയക്കായി സമീപിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ പൂർണ്ണമായും ഹൃദയ ശസ്ത്രക്രിയകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.

സംസ്ഥാനത്തെ മറ്റ് പല സ്വകാര്യ ആശുപത്രികളെയും സമീപിച്ചുവെങ്കിലും ചികിത്സാ ചെലവിനായി ഭീമമായ തുക ആവശ്യം വരുമെന്നതിനാൽ ശസ്ത്രക്രിയ നടത്താൻ സാധിക്കാതെ വന്നു. ഈ സാഹചര്യത്തിലാണ് പ്രസാദിന്റെ ബുദ്ധിമുട്ടറിഞ്ഞ ചിലർ മമ്മൂട്ടിയുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയെക്കുറിച്ച് അന്വേഷിക്കുകയും ഫാൻസ് പ്രവർത്തകർ വഴി അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തത്.

രോഗത്തിന്റെ ഗൗരവം മനസിലാക്കിയതിനെ തുടർന്ന് മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായി നടത്തിവരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ഹാർട്ട് റ്റു ഹാർട്ട് പദ്ധതിയിൽ പ്രസാദിനെ ഉൾപ്പെടുത്തുകയും ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു.

ശസ്ത്ര ക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന പ്രസാദിന്റെ ഇന്നത്തെ ഏറ്റവും വലിയ ആഗ്രഹം പ്രിയപ്പെട്ട മമ്മൂക്കയെ നേരിൽ കണ്ടു നന്ദി അറിയിക്കുക എന്ന് മാത്രമാണ്. മമ്മൂട്ടിയെ ഇതുവരെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പ്രസാദ് മമ്മൂട്ടിക്ക് ഈ സന്ദേശം കൈമാറണം എന്ന അഭ്യർത്ഥനയോടെ പുറത്തു വിട്ട വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഈ വീഡിയോ വൈറലായതോട് കൂടിയാണ് മെഗാസ്റ്റാറിന്റെ ഈ പുണ്യപ്രവർത്തെ പുറംലോകമറിഞ്ഞത്.
ഇതോട് കൂടി മമ്മൂട്ടിക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയയും.

Advertisement