മൊഞ്ചത്തിപ്പെണ്ണായി അനു സിത്താര, കിടുക്കാച്ചി വീഡിയോ ഏറ്റെടുത്ത് ആരാധകർ

83

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നിർമ്മിച്ച് യുവതാരം ജേക്കബ് ഗ്രിഗറി നായകനായി എത്തിയ സിനിമയായിരുന്നു മണിയറയിലെ അശോകൻ. ലോകൗഡൗൺ മൂലം തിയ്യറ്ററുകളിൽ റിലീസ് ചെയ്യാൻ സാധിക്കാതിരുന്ന സിനിമ അടുത്തിലെ ഒടിടി റിലീസായി ആമസോൺ പ്രൈമിൽ എത്തിയിരുന്നു.

ഈ സിനിമയിൽ ചിത്രത്തിന്റെ നിർമ്മാതാവുകൂടിയായ ദുൽഖർ സൽമാൻ ആലപിച്ച ഗാനമാണ് ഉണ്ണിമായ സോങ്. ലിറിക്കൽ വീഡിയോ പുറത്തെത്തിയപ്പോൾ മുതൽക്കേ ശ്രദ്ധ നേടിയതാണ് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ ഈ ഗാനം.

Advertisements

ഇപ്പോഴിതാ ഈ പാട്ടിന്റെ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ആസ്വാദകരും ഏറ്റുപാടി തുടങ്ങി. അനു സിത്താരയാണ് പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്.

ദുൽഖർ സൽമാനോടൊപ്പം ജേക്കബ് ഗ്രിഗറിയും പാട്ടിൽ ചേരുന്നുണ്ട്. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നതും. ഷിഹാസ് അഹമ്മദ് കോയയുടേതാണ് ഗാനത്തിലെ വരികൾ. ശ്രീഹരി കെ നായർ സംഗീതം പകർന്നിരിക്കുന്നു.

മണിയറയിലെ അശോകന്റെ അണിയറയിൽ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണൻ തിരക്കഥ ഒരുക്കിയിരിക്കുന്നു.

ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, വിജയരാഘവൻ, സുധീഷ്, അനുപമ പരമേശ്വരൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൊവിഡ് സാഹചര്യത്തിൽ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് മണിയറയിലെ അശോകൻ പ്രേക്ഷകരിലേക്കെത്തിയത്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസ് നിർമിക്കുന്ന ചിത്രം കൂടിയായിരുന്നു മണിയറയിലെ അശോകൻ. പ്രേമം എന്ന ഹിറ്റ് സിനിമയിലെ മേരിയായി എത്തി മലയാളകളുടെ മനം കവർന്ന് പിന്നീട് തെന്നിന്ത്യയിലെ സൂപ്പർനടിയായി മാറിയ അനുപമ പരമേശ്വരൻ ഈ ചിത്രത്തിൽ സഹസംവിധായകയായി എത്തിയിരുന്നു.

Advertisement