അദ്ദേഹവുമായി വെറും രണ്ടടി അകലത്തിൽ ഞാൻ, സ്വപ്നസമാനമായ അനുഭവം: വെളിപ്പെടുത്തലുമായി സായ് പല്ലവി

1139

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. പ്രേമത്തിലെ മൂന്ന് നായികമാരിൽ ാെരാളായ മലർ മിസ്സായി എത്തിയ താരത്തെ മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

പ്രേമത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ തെന്നിന്ത്യയിലെ സൂപ്പർ നായികയായി സായി പല്ലവി മാറി. അതേ സമയം തന്റെ നിലപാടുകളും ആദർശങ്ങളും മുറുകെപ്പിടിക്കുന്ന വ്യക്തി കൂടിയാണ് സായ് പല്ലവി. സിനിമ പോലെ തന്നെ നടിയുടെ നിലപാടുകൾക്കും പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത്. കോടികൾ പ്രതിഫലം ഓഫർ ചെയ്തിട്ടും സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മോഡലാകാൻ താൽപര്യമില്ലെന്ന് പറഞ്ഞ് താരം പിന്മാറിയത് വലിയ വാർത്തയായിരുന്നു.

Advertisements

അതേ സമയം സായ് പല്ലവി നായികയാവുന്ന പുതിയ ചിത്രം ലവ് സ്റ്റോറിയുടെ പ്രീ റിലീസ് ഇവന്റിനായി ഹൈദരാബാദിൽ എത്തിയപ്പോൾ ബോളിവുഡിന്റെ സൂപ്പർതാരം മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാനെ കണ്ടതിന്റെ സന്തോഷത്തിലാണ് നടി ഇപ്പോൾ. തെലുങ്ക് മെഗാതാരം ചിരഞ്ജീവിയും ഈ ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു.

Also Read
അരമണിക്കൂർ കൊണ്ട് ആ പാട്ട് മുഴുവൻ പാടി ചിത്ര സ്റ്റുഡിയോ വിട്ടു, വെറും 2 വരി കൃത്യമായി പാടാനാവാതെ സങ്കടപ്പെട്ട് വിനീത് ശ്രീനിവാസൻ, ലാലേട്ടൻ ചിത്രത്തിലെ സൂപ്പർ പാട്ടിൽ സംഭവിച്ചത്

കുട്ടിക്കാലം മുതൽ തന്നെ അത്ഭുതപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്ത നടനാണ് ആമിർ ഖാനെന്നാണ് സായ് പല്ലവി വെളിപ്പെടുത്തിയിരിക്കുന്നത്. സായ് പല്ലവിയുടെ വാക്കുകൾ ഇങ്ങനെ: ആമിർ സാർ, സ്വപ്നം സത്യമായ നിമിഷമാണ് ഇതെന്ന് എനിക്ക് പറയാനാവില്ല. കാരണം ഇത്തരമൊരു നിമിഷം ഞാൻ സങ്കൽപ്പിച്ചിട്ടു കൂടിയില്ല.

ഇത് സാധ്യമാവുമെന്നും കരുതിയിരുന്നില്ല താങ്കൾ ലോകത്തിന്റെ മറ്റൊരു കോണിലാണെന്ന് ഞാൻ സങ്കൽപ്പിച്ചു. ഇപ്പോൾ, താങ്കളുടെ അടുത്ത് രണ്ടടി അകലത്തിൽ ഞാൻ. ഇതൊരു സ്വപ്നസമാനമായ അനുഭവമാണ്. താങ്കളെ കുറിച്ച് ഞാൻ നിരവധി കഥകൾ കേട്ടിട്ടുണ്ട്.

നിങ്ങളെത്ര മാത്രം അച്ചടക്കമുള്ള വ്യക്തിയാണ് എങ്ങനെയാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത് എന്നിങ്ങനെ ഒരു പാട് കഥകൾ. താങ്കൾ എന്നെ ഒരുപാട് പ്രചോദിപ്പിച്ച ഒരു വ്യക്തിയാണെന്നും സായ് പല്ലവി പറയുന്നു. ഇതിനോടകം തന്നെ സായ്പല്ലവിയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Also Read
ഇപ്പോൾ അങ്ങനെ ഒരു ആഗ്രഹം വന്നു തുടങ്ങിയിട്ടുണ്ട് ഉടനെ ഉണ്ടാകും, സന്തോഷ വാർത്ത പങ്കുവെച്ച് അമൃത സുരേഷ്, ആശംസകൾ നേർന്ന് ആരാധകർ

Advertisement